Latest News

വൈകാതെ മിസിസ് കണ്ണമ്മയാകും; സെപ്റ്റംബറില്‍ വിവാഹമെന്ന സൂചനയുമായി സോഷ്യല്‍മീഡിയ താരം ദിയ കൃഷ്ണയും അശ്വിനും; കൃഷ്ണകുമാറിന്റെ മകളുടെ വിവാഹ ചര്‍ച്ചകള്‍ സോഷ്യല്‍മീഡിയയില്‍

Malayalilife
വൈകാതെ മിസിസ് കണ്ണമ്മയാകും; സെപ്റ്റംബറില്‍ വിവാഹമെന്ന സൂചനയുമായി സോഷ്യല്‍മീഡിയ താരം ദിയ കൃഷ്ണയും അശ്വിനും; കൃഷ്ണകുമാറിന്റെ മകളുടെ വിവാഹ ചര്‍ച്ചകള്‍ സോഷ്യല്‍മീഡിയയില്‍

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് ദിയ കൃഷ്ണയും അശ്വിന്‍ ഗണേഷും. പ്രണയത്തിലാണ് എന്ന് വെളിപ്പെടുത്തിയതിന് ശേഷം ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വിശേഷങ്ങളും തന്നെയാണ് രണ്ട് പേരുടെയും ഇന്‍സ്റ്റഗ്രാം പേജ് മുഴുവന്‍.നടന്‍ എന്നതിലുപരി രാഷ്ട്രീയ നേതാവ് കൂടിയാണ് കൃഷ്ണ കുമാറിന്റെ മകള്‍ കൂടിയാണ് ദിയ.  താരത്തിന്റെ നാല് പെണ്‍മക്കളുംഭാര്യയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. എല്ലാവരും സിനിമയും മോഡലിംഗും മറ്റുമായി അവരവരുടെ കരിയറുമായി തിരക്കിലാണ്.

ഓസി എന്ന വിളിപ്പേരുള്ള ദിയ ഏതാനും മാസങ്ങള്‍ക്കു മുന്‍പ് ആണ് താന്‍ പ്രണയത്തിലാണെന്നും ബോയ് ഫ്രണ്ടായ അശ്വിന്‍ ഗണേശിനെ സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെടുത്തുകയും ചെയ്തത്. അശ്വിന്‍ തന്നെ പ്രപ്പോസ് ചെയ്ത വീഡിയോയും പങ്കുവച്ചിരുന്നു. ഇടയ്ക്ക് ഇരുവരും തങ്ങളുടെ വിശേഷങ്ങള്‍ സമൂഹ മാദ്ധ്യമത്തില്‍ പങ്കുവയ്ക്കാറുണ്ട്. 

അശ്വിനൊപ്പമുള്ള ചിത്രം പങ്കുവച്ച് 2024 സെപ്തംബര്‍ എന്ന് ദിയ കുറിച്ചു. കണ്ണമ്മ എന്നാണ് ഇതിന് അശ്വിന്റെ കമന്റ്. വൈകാതെ മിസിസ് കണ്ണമ്മ ആകുമെന്നാണ് ദിയയുടെ മറുകമന്റുമാണ് സോഷ്യല്‍മീഡിയയില്‍ വിവാഹം സംബന്ധിച്ച ചര്‍ച്ചക്ക് ആധാരമാകുന്നത്.

കൃഷ്ണ കുമാറിന്റെ മൂത്തമകളും നടിയുമായ അഹാന കൃഷ്ണ സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളിലാണ്. ഉടനെയൊന്നും വിവാഹം കഴിക്കാന്‍ താല്പര്യം ഇല്ലെന്ന് നടി അറിയിക്കുകയും ചെയ്തിരുന്നു

Read more topics: # ദിയ കൃഷ്ണ
diya krishna wedding announcement with aswin

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES