കുഞ്ഞിനൊപ്പം ആദ്യമായി അശ്വിന്റെ വീട്ടില്‍ എത്തിയ വീഡിയോയുമായി ദിയ കൃഷ്ണ;'അശ്വിന്റെ മാതാപിതാക്കളെ യോര്‍ത്ത് സങ്കടം തോന്നുന്നുവെന്ന കമന്റുമായി വിമര്‍ശകര്‍; അടുത്ത തവണ ഡെലിവറി കഴിഞ്ഞ് അശ്വിന്റ വീട്ടില്‍ കഴിയാമെന്ന മറുപടി നല്കി ദിയയും

Malayalilife
 കുഞ്ഞിനൊപ്പം ആദ്യമായി അശ്വിന്റെ വീട്ടില്‍ എത്തിയ വീഡിയോയുമായി ദിയ കൃഷ്ണ;'അശ്വിന്റെ മാതാപിതാക്കളെ യോര്‍ത്ത് സങ്കടം തോന്നുന്നുവെന്ന കമന്റുമായി വിമര്‍ശകര്‍; അടുത്ത തവണ ഡെലിവറി കഴിഞ്ഞ് അശ്വിന്റ വീട്ടില്‍ കഴിയാമെന്ന മറുപടി നല്കി ദിയയും

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ ദിയ കൃഷ്ണയും ഭര്‍ത്താവ് അശ്വിനും പ്രസവ ശേഷം സ്വന്തം ഫ്‌ലാറ്റിലേക്ക് മാറിയിട്ട് കുറച്ച് ദിവസങ്ങളേ ആയിട്ടുള്ളൂ. ദിയയുടെ മാതാപിതാക്കളും സഹോദരങ്ങളും താമസിക്കുന്ന വീടിന് അടുത്ത് തന്നെയാണ് ഫ്‌ലാറ്റ്.

വിവാഹ ശേഷം ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കില്ലെന്ന് ദിയ ആദ്യമേയെടുത്ത തീരുമാനമായിരുന്നു. വൈകി എണീക്കുന്നതുള്‍പ്പെടെയുള്ള തന്റെ പല ശീലങ്ങളും ഭര്‍തൃവീട്ടുകാര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞേക്കില്ലെന്നും ഭര്‍ത്താവും ഭാര്യയും മാറി താമസിക്കുന്നതാണ് പാെതുവെ നല്ലതെന്നും ദിയ വിവാഹത്തിന് മുമ്പേ പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ അമ്മയായ ശേഷം ആദ്യമായി കുഞ്ഞിനൊപ്പം അശ്വിന്റെ വീട്ടില്‍ എത്തിയിരിക്കുകയാണ് ദിയ കൃഷ്ണയും അശ്വിനും. തന്റെ വീട്ടിലേക്ക് മകന്‍ ഓമിയുടെ ആദ്യ വിസിറ്റ് ആണിതെന്ന് അശ്വിന്‍ പറയുന്നുണ്ട്. ചിലര്‍ക്കിത് ആശ്ചര്യമായി. അശ്വിന്റെ മാതാപിതാക്കളെയോര്‍ത്ത് സങ്കടം തോന്നുന്നു എന്നാണ് ഒരാളുടെ കമന്റ്. കമന്റിന് ദിയ മറുപടി നല്‍കി.

അതെ, ദുഖകരമാണ്. അടുത്ത തവണ എന്റെ ഡെലിവറി കഴിഞ്ഞ് റിക്കവറിക്ക് വേണ്ടി ഞാന്‍ അശ്വിന്റ വീട്ടില്‍ കഴിയാം. എനിക്ക് എന്റെ അമ്മയുണ്ടെന്ന് മറക്കാം, എന്നാണ് ദിയ ഈ അഭിപ്രായത്തെ തള്ളിക്കളഞ്ഞ് കൊണ്ട് കമന്റ് ചെയ്തത്. എല്ലാവര്‍ക്കും അമ്മയുണ്ട്, ഓവര്‍റിയാക്ട് ചെയ്യുന്നത് നിര്‍ത്തൂ എന്നാണ് ദിയക്ക് മറുപടിയായി വന്ന കമന്റ്. അതേസമയം ദിയയ അനുകൂലിക്കുന്നവരുമുണ്ട്. പൊതുവെ മൂന്ന് മാസം കഴിഞ്ഞാണ് കുഞ്ഞുമായി ഭര്‍ത്താവിന്റെ വീട്ടില്‍ പോകുക. ദിയ ഇപ്പോഴേ പോയില്ലേ എന്നാണ് ഇവരുടെ ചോദ്യം.

അശ്വിന്റെ സംസാരത്തില്‍ ഇപ്പോള്‍ പക്വത തോന്നുന്നെന്നും പഴയത് പോലെയല്ലെന്നും അഭിപ്രായങ്ങളുണ്ട്. അശ്വിന്‍ സ്വന്തം പ്രകൃതം വ്‌ലോഗുകളില്‍ കാണിക്കാന്‍ തുടങ്ങിയെന്നാണ് ചിലര്‍ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ ആരാധകരും ഹേറ്റേഴ്‌സും ഒരുപോലെയുള്ളയാളാണ് ദിയ കൃഷ്ണ. പലപ്പോഴും വിമര്‍ശനം നേരിടേണ്ടി വരാറ് ഭര്‍ത്താവ് അശ്വിനോട് ദിയ സംസാരിക്കുന്ന രീതിയുടെ പേരിലാണ്. അശ്വിനെ ദിയ ബഹുമാനിക്കുന്നില്ലെന്നാണ് വിമര്‍ശിക്കുന്നവരുടെ വാദം. 

എന്നാല്‍ അശ്വിന്‍ ഈ വാദം അംഗീകരിക്കുന്നില്ല. യൂട്യൂബേര്‍സില്‍ ഏറ്റവും കൂടുതല്‍ ജനശ്രദ്ധ ലഭിക്കുന്ന ഇന്‍ഫ്‌ലുവന്‍സര്‍മാരില്‍ ഒരാളാണ് ദിയ കൃഷ്ണ. ദിയയുടെ ഓരോ വ്‌ലോഗുകള്‍ക്കും ലക്ഷക്കണക്കിനാണ് വ്യൂവേഴ്‌സ്. ഡെലിവറി വ്‌ലോഗ് വലിയ തോതില്‍ ചര്‍ച്ചയായി. ഡെലിവറി വ്‌ലോഗ് ഇത്രത്തോളം ശ്രദ്ധിക്കപ്പെടുമെന്ന് കരുതിയില്ലെന്നാണ് ദിയ പറയുന്നത്.
 

diya krishna vist ashwin krishna home

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES