Latest News

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ലളിതമായ ചടങ്ങില്‍ ദിയയെ താലി ചാര്‍ത്തി അശ്വിന്‍; ക്രിം കളര്‍ സാരിയില്‍ രാജകുമാരിയായി ദിയയെത്തിയപ്പോള്‍ തമിഴ് പയ്യാനായെത്തി അശ്വിനും; അണിഞ്ഞൊരുങ്ങി അഹാനയും സഹോദരിമാരും; നയന്‍താര വിഘ്‌നേശ് വിവാഹത്തെ ഓര്‍മ്മിപ്പിക്കും വിധമെന്ന് സോഷ്യല്‍മീഡിയയും

Malayalilife
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ലളിതമായ ചടങ്ങില്‍ ദിയയെ താലി ചാര്‍ത്തി അശ്വിന്‍; ക്രിം കളര്‍ സാരിയില്‍ രാജകുമാരിയായി ദിയയെത്തിയപ്പോള്‍ തമിഴ് പയ്യാനായെത്തി അശ്വിനും; അണിഞ്ഞൊരുങ്ങി അഹാനയും സഹോദരിമാരും; നയന്‍താര വിഘ്‌നേശ് വിവാഹത്തെ ഓര്‍മ്മിപ്പിക്കും വിധമെന്ന് സോഷ്യല്‍മീഡിയയും

കാത്തിരിപ്പിനൊടുവില്‍ നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ദിയയുടെ വിവാഹ ചിത്രങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്.  അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും മാത്രം ഉള്‍ക്കൊള്ളിച്ച് നടത്തിയ വിവാഹത്തിന്റെ അതിമനോഹര ചിത്രങ്ങളാണ് ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. നയന്‍താര - വിഘ്നേശ് വിവാഹം പോലെയാണ് ദിയ തന്റെ കല്യാണവും ഒരുക്കിയത്. കല്യാണപ്പന്തലും സാരിയും ആഭരണങ്ങളിലുമെല്ലാം നിറവ്യത്യാസം മാറ്റിനിര്‍ത്തിയാല്‍ വിവാഹ ചിത്രങ്ങള്‍ പോലും അതേ സ്‌റ്റൈലിലാണ് പകര്‍ത്തിയതും പങ്കുവച്ചതും. വിവാഹത്തിന്റെ യാതൊരു ചിത്രങ്ങളും നേരത്തെ പുറത്തു വന്നിരുന്നില്ല. അതീവ സ്വകാര്യമായി ഒരുക്കിയ ചടങ്ങിന്റെ ചേച്ചി അഹാനയും അനുജത്തിമാരും എല്ലാം അതിമനോഹരമായി ഒരുങ്ങിയത്.

കല്യാണം മുഴുവന്‍ സ്വന്തം ചെലവിലാണ് ദിയ ഒരുക്കിയത്. അതിനായി അച്ഛനേയും അമ്മയേയും യാതൊരു തരത്തിലും ബുദ്ധിമുട്ടിച്ചിട്ടില്ല. വസ്ത്രവും സ്വര്‍ണവും അടക്കം എല്ലാം സ്വന്തം അധ്വാനിച്ചുണ്ടാക്കിയ കാശിനാണ് ദിയ വാങ്ങിയത്. കല്യാണച്ചെലവും എല്ലാം ദിയ സ്വയമാണ് നിര്‍വ്വഹിച്ചത്. ദിവസങ്ങള്‍ക്കു മുമ്പ് 20 ലക്ഷത്തോളം രൂപയുടെ പുതിയ കാറും ദിയ വാങ്ങിയിരുന്നു. വിവാഹശേഷം ഇരുവരും പുതിയ ഫ്‌ളാറ്റിലേക്കാണ് താമസം മാറുന്നതും. അങ്ങനെ എല്ലാം മുന്‍കൂട്ടി നിശ്ചയിച്ച് സ്വയം ഒരുക്കിയാണ് ദിയ വിവാഹിതയായിരിക്കുന്നത്.

താമരപ്പൂവിന്റെ നൈര്‍മല്യതയോടെയാണ് കൃഷ്ണകുമാറിന്റെ മക്കളെല്ലാം ഒരുങ്ങിയിരിക്കുന്നത്. ലൈറ്റ്, ഡാര്‍ക്ക് പിങ്ക് ഷേഡിലുള്ള സാരികളും ധാവണി വസ്ത്രങ്ങളുമാണ് അഹാനയും അനുജത്തിമാരും അണിഞ്ഞിരിക്കുന്നത്. മ
മൂന്നു മാസത്തോളം നീണ്ട തയ്യാറെടുപ്പിനൊടുവില്‍ ഒരുക്കിയെടുത്ത വിവാഹ വസ്ത്രങ്ങളാണ് ഇവര്‍ അണിഞ്ഞത്. മാത്രമല്ല, കല്യാണത്തിന് അണിയേണ്ട സ്വര്‍ണമടക്കം മൂവരും ദിവസങ്ങളോളം നീണ്ട സെലക്ഷനുകള്‍ക്കൊടുവിലായിരുന്നു അന്തിമമായി തീരുമാനിച്ച് വാങ്ങിയത്. 

സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറും തമിഴ്‌നാട് തിരുനല്‍വെലി സ്വദേശിയുമായ അശ്വിന്‍ ഗണേഷിനെയാണ് ദിയ ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ വിവാഹം കഴിച്ചിരിക്കുന്നത്. ഏറ്റവും അടുത്ത പ്രിയപ്പെട്ടവര്‍ മാത്രം പങ്കെടുത്ത ഏതാണ്ട് 25ഓളം ആളുകള്‍ മാത്രമെത്തിയ വിവാഹമായിരുന്നു നടന്നത്.
സുരേഷ് ഗോപി വിവാഹത്തിന് എത്തിയിരുന്നില്ല. പകരം രാധിക സുരേഷാണ് വന്നത്. പ്രൊഡ്യൂസര്‍ സുരേഷ് കുമാറും വിവാഹത്തിന് എത്തിയിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങളൊന്നും ഇതുവരെയും പുറത്ത് വിട്ടിട്ടില്ല.

നടനും രാഷ്ട്രീയപ്രവര്‍ത്തകനുമായ കൃഷ്ണകുമാറിന്റെ നാല് പെണ്‍മക്കളില്‍ രണ്ടാമത്തെ മകളാണ് ദിയ കൃഷ്ണ എന്ന ഓസി. ചേച്ചി അഹാന കൃഷ്ണ കരിയറില്‍ ശ്രദ്ധിക്കുമ്പോഴാണ് ദിയ കൃഷ്ണ വിവാഹിതയായിരിക്കുന്നത്. ആര്‍ഭാടങ്ങള്‍ ഒട്ടും ഇല്ലാതെ ആകും വിവാഹം എന്ന സൂചന മുന്‍പേ തന്നെ ലഭിച്ചിരുന്നു. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Diya Krishna (@_diyakrishna_)

diya krishna aswin wedding

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES