Latest News

അശ്വിന്റെ കുടുംബത്തിനൊപ്പം നാഗര്‍കോവിലിലെ ക്ഷേത്രത്തിലെത്തി താലി പൂജിച്ച് വാങ്ങി ദിയ കൃഷ്ണ; കൃഷ്ണ കുമാറിന്റെ മകളുടെ വിവാഹ ഒരുക്കങ്ങള്‍ തുടങ്ങി

Malayalilife
അശ്വിന്റെ കുടുംബത്തിനൊപ്പം നാഗര്‍കോവിലിലെ ക്ഷേത്രത്തിലെത്തി താലി പൂജിച്ച് വാങ്ങി ദിയ കൃഷ്ണ; കൃഷ്ണ കുമാറിന്റെ മകളുടെ വിവാഹ ഒരുക്കങ്ങള്‍ തുടങ്ങി

വിവാഹത്തിനുള്ള തയ്യാറെടുപ്പിലാണ് ദിയ കൃഷ്ണയും അശ്വിന്‍ ഗണേഷും. കഴിഞ്ഞ ദിവസം അശ്വിന്റെ അച്ഛന്റെയും അമ്മയുടെയും കൂടെ ദിയയും അശ്വിനും താലിപൂജ ചടങ്ങ് നടത്തി. നാഗര്‍കോവിലിലെ അശ്വിന്റെ കുടുംബ ക്ഷേത്രത്തിലായിരുന്നു താലിപൂജ. ക്ഷേത്രത്തിലേക്ക് നടത്തിയ യാത്ര ദിയകൃഷ്ണ വ്‌ളോഗ് രൂപത്തില്‍ യൂട്യൂബില്‍ പങ്കുവച്ചിരുന്നു. 

തക്കലയിലെ കുമാരകോവിലില്‍ ദര്‍ശനം നടത്തിയായിരുന്നു തുടക്കം. ഇവിടെ പൂജാവസ്തുക്കള്‍ വില്‍ക്കുന്ന കടയില്‍നിന്ന് അശ്വിന്‍ താലിചരട് വാങ്ങി. ഈ ചരടില്‍ കോര്‍ത്താകും ദിയയുടെ കഴുത്തില്‍ അശ്വിന്‍ താലി ചാര്‍ത്തുക.എന്നാല്‍ താലി പൂര്‍ണമായും താന്‍ വ്‌ളോഗില്‍ കാണിക്കുന്നില്ലെന്ന് ദിയ പറയുന്നു. 

താലിപൂജയ്ക്കുശേഷം സമീപത്തെ ക്ഷേത്രക്കുളത്തില്‍നിന്ന് വീഡിയോയും ഫോട്ടോയുമെല്ലാം പകര്‍ത്തിയാണ് കുടുംബം മടങ്ങിയത്. സെപ്തംബറില്‍ ആണ് ദിയയുടെയും അശ്വിന്റെയും വിവാഹം. നടന്‍ കൃഷ്ണകുമാര്‍, സിന്ധുകൃഷ്ണ ദമ്പതികളുടെ നാലുമക്കളില്‍ ആദ്യം വിവാഹിതയാവുക ദിയ കൃഷ്ണയാണ്. നടി അഹാനകൃഷ്ണയുടെ തൊട്ടുതാഴെയുള്ള സഹോദരിയാണ് ദിയ.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Diya Krishna (@_diyakrishna_)

diya krishna with aswin ganesh

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES