Latest News

അമ്മൂമ്മ തന്റെ വീട്ടില്‍ അധികം വരാറില്ലെന്ന് രഞ്ജിനിയുടെ പരാതി; അമ്മുമ്മ നല്‍കിയ മറുപടി അതിഗംഭീരം; അമ്മൂമ്മയോടൊപ്പമുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് രഞ്ജിനി ഹരിദാസ്; ര്ഞ്ജിനി ഹരിദാസിന്റെ യൂട്യൂബ് സീരീസ് വൈറല്‍ 

Malayalilife
അമ്മൂമ്മ തന്റെ വീട്ടില്‍ അധികം വരാറില്ലെന്ന് രഞ്ജിനിയുടെ പരാതി;   അമ്മുമ്മ നല്‍കിയ മറുപടി  അതിഗംഭീരം; അമ്മൂമ്മയോടൊപ്പമുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് രഞ്ജിനി ഹരിദാസ്; ര്ഞ്ജിനി ഹരിദാസിന്റെ യൂട്യൂബ് സീരീസ്  വൈറല്‍ 

ഞ്ജിനി ഹരിദാസിന്റെ അവതരണം ഇല്ലാതെ ഒരു ഷോകളും മുന്നോട്ട് പോകാത്ത അവസ്ഥയായിരുന്നു ഒരു കാലത്ത് മലയാളത്തില്‍. സ്റ്റാര്‍ സിംഗറിലൂടെയാണ് രഞ്ജിനി ശ്രദ്ധേയയായത്. പലപ്പോഴും മംഗ്ലീഷ് ഉച്ചാരണം കൊണ്ട് പലരെയും വെറുപ്പിച്ച രഞ്ജിനി സോഷ്യല്‍മീഡിയയില്‍ ആക്രമണം നേരിടുന്ന സെലിബ്രിറ്റിയായിരുന്നു. മലയാളം ബിഗ്ബോസിലും രഞ്ജിനിയുടെ സാന്നിധ്യമുണ്ടായിരുന്നു. തുടര്‍ന്ന് ബിഗ്സ്‌ക്രീനിലും രഞ്ജിനി ഒരു കൈ നോക്കിയിരുന്നു.

ഇപ്പോള്‍ മറ്റൊരു ചുവടുവെയ്പ്പുമായി എത്തുകയാണ് രഞ്ജിനി. താന്‍ ഒരു യൂട്യൂബ് ചാനല്‍ തുടങ്ങിയതിന്റെ സന്തോഷവും വിശേഷങ്ങളുമാണ് രഞ്ജിനി ആരാധകരുമായി പങ്കുവെച്ചത്. തന്റെ അമ്മൂമ്മയോടൊപ്പമാണ് വിശേഷങ്ങള്‍ പങ്കുവെയ്ക്കാന്‍ രഞ്ജിനി ആരാധകര്‍ക്ക് മുന്നിലെത്തിയത്. അമ്മൂമ്മയില്‍ നിന്നാണ് തനിക്ക് ദേഷ്യവും വാശിയും ഒക്കെ കിട്ടിയതെന്നാണ് രഞ്ജിനി പറയുന്നത്. അമ്മൂമ്മ തന്റെ വീട്ടില്‍ അധികം വരാറില്ലന്നും അതിന് കാരണം അറിഞ്ഞോ അറിയാതയോ താനാണെന്നും രഞ്ജിനി പറയുന്നു.

എന്നാല്‍ അമ്മൂമ്മ ഇതിന് നല്‍കിയ മറുപടിയാണ് ഗംഭീരമായത്. ഡോക്ടര്‍ പട്ടിയുള്ളിടവുമായി സംസര്‍ഗം കുറയ്ക്കണം അലര്‍ജിയുണ്ടാകുമെന്ന് പറഞ്ഞിട്ടുണ്ടെന്നാണ് അമ്മൂമ്മ താന്‍ രഞ്ജിനിയുടെ വീട്ടിലേക്ക് വരാത്തതിനെ കുറിച്ച് പറഞ്ഞത്. കൊച്ചുമകളുടെ വിവാഹം കാണണമെന്ന ആഗ്രഹമുണ്ടായിരുന്നു അതിന് നിര്‍ബന്ധിക്കുകയും ചെയ്യുമായിരുന്നു.

എന്നാല്‍ ഇപ്പോള്‍ അവളുടെ ആഗ്രഹത്തിന് വിട്ടിരിക്കുകയാണെന്നാണ് അമ്മൂമ്മ വിഡിയോയില്‍ പറയുന്നത്. ഇരുവരുടേയും ഈ മനോഹരമായ വര്‍ത്തമാനത്തിന് നിരവധി പേരാണ് ലൈക്കും കമെന്റും നല്‍കുന്നത്.

Read more topics: # രഞ്ജിനി
renjini haridas youtube channal episode with her grandma

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക