Latest News

ബിഗ്‌ബോസിലെ പ്രണയനിമിഷങ്ങള്‍ പങ്കുവെച്ച് പേളിഷ്; ഇരുവരും ഒന്നിച്ചുള്ള സെല്‍ഫികള്‍ വൈറലാകുന്നു; ബിഗ്‌ബോസില്‍ നിന്ന് കതിര്‍മണ്ഡപത്തിലേക്ക് കൈപിടിച്ച് കയറ്റാന്‍ മുന്‍കൈ എടുക്കുന്നത് ഫാന്‍സും

Malayalilife
 ബിഗ്‌ബോസിലെ പ്രണയനിമിഷങ്ങള്‍ പങ്കുവെച്ച് പേളിഷ്; ഇരുവരും ഒന്നിച്ചുള്ള സെല്‍ഫികള്‍ വൈറലാകുന്നു; ബിഗ്‌ബോസില്‍ നിന്ന് കതിര്‍മണ്ഡപത്തിലേക്ക് കൈപിടിച്ച് കയറ്റാന്‍ മുന്‍കൈ എടുക്കുന്നത് ഫാന്‍സും

ബിഗ്ബോസിലെ ഇണക്കുരുവികളായ പേളി-ശ്രീനി എന്നിവരുടെ പ്രണയനിമിഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. ബിഗ്ബോസില്‍ നിന്നും പുറത്തു വന്ന ശേഷമുളള അഭിമുഖങ്ങളില്‍ തങ്ങള്‍ ഉടന്‍ വിവാഹിതരാകും എന്ന് ഇരുവരും തുറന്നു പറഞ്ഞിരുന്നു. എന്നാലിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പേളിഷ് ഷെയര്‍ ചെയ്തിരിക്കുന്ന സെല്‍ഫികളാണ് ഇപ്പോള്‍ വൈറലാകുന്നത്. 

ബിഗ്ബോസ് ആരാധകര്‍ ഏറ്റവും അധികം ആഘോഷിച്ച പ്രണയമാണ്  പേളി-ശ്രീനിഷ് എന്നിവരുടേത്. ആദ്യ ഘട്ടങ്ങളില്‍ പ്രേക്ഷക ശ്രദ്ധ ലഭിക്കാതെ ഇരുന്ന ബിഗ്ബോസ് പിന്നീട് കുതിച്ചുയര്‍ന്നത് ഈ ഇണക്കുരുവികളുടെ പ്രണയ നിമിഷങ്ങള്‍ കാരണമാണ്. ബിഗ്ബോസില്‍ നിന്നും പുറത്തു പോകുന്നതോടെ ഇരു രുടെയും പ്രണയം അവസാനിക്കുമെന്നും ബിഗ്ബോസില്‍ വിജയിക്കാനുളള നാടകമാണ് ഇരുവരുടേയും പ്രണയമെന്നും വാദമുയര്‍ന്നിരുന്നു. എന്നാല്‍ പേളി-ശ്രീനിഷ് പ്രണയം സത്യമാണെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു പേളിഷ് ആരാധകര്‍. ബിഗ്ബോസിനു പുറത്തു വന്ന ശേഷവും ഇരുവരുടെ ഇണക്കുരുവികള്‍ തന്നെയെന്ന് തെളിയിച്ചിരിക്കയാണ് പേളിഷ് ഇപ്പോള്‍.

ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാ തുടങ്ങിയവയില്‍ ഇരുവരും ഷെയര്‍ ചെയ്തിരിക്കുന്ന സെല്‍ഫിയാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. ഒരുമിച്ചു ചായ കുടിക്കുന്നതും കാറില്‍ യാത്ര ചെയ്യുന്നതുമായ ചിത്രങ്ങളാണ് ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഇരുവരും പ്രണയത്തില്‍ തുടരുന്നു എന്നതിന്റെ സൂചന തന്നെയാണ് ഈ ചിത്രങ്ങള്‍. സോഷ്യല്‍ മീഡിയയിലെ ചിത്രങ്ങള്‍ പേളിഷ് ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

Read more topics: # perly sreeni married
perly sreeni married

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES