തന്റെ പേരിലും തമിഴ്നാട്ടില്‍ ഒരാള്‍ അമ്പലം പണിതിട്ടുണ്ട്;  പിറന്നാളിന് പ്രത്യേക പൂജയും പായസ വിതരണവുമുണ്ട്: വെളിപ്പെടുത്തലുമായി ലക്ഷ്മി നായര്‍

Malayalilife
 തന്റെ പേരിലും തമിഴ്നാട്ടില്‍ ഒരാള്‍ അമ്പലം പണിതിട്ടുണ്ട്;  പിറന്നാളിന് പ്രത്യേക പൂജയും പായസ വിതരണവുമുണ്ട്: വെളിപ്പെടുത്തലുമായി ലക്ഷ്മി നായര്‍

പാചക പരീക്ഷണങ്ങളുമായി എത്തി മലയാളി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന അവതാരികയാണ് ലക്ഷ്മി നായര്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ രുചി വിഭവങ്ങള്‍ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്ന പരിപാടിക്ക് ഒട്ടേറെ പ്രേക്ഷകരാണുള്ളത്. നടിമാരുടെയും നടന്മാരുടെയുമൊക്കെ പേരിലുള്ള പോലെ തന്റെ പേരിലും അമ്പലമുണ്ടെന്ന് അവതാരക ലക്ഷ്മി നായര്‍ വെളിപ്പെടുത്തിയത്.

മുനിയാണ്ടി എന്നൊരാളാണ് തന്റെ പേരില്‍ അമ്പലം ഉണ്ടാക്കിയത് തന്റെ പിറന്നാളിന് പൂജയും പായസം വിതരണവുമൊക്കെ നടത്താറുണ്ട് എന്നാണ് ലക്ഷ്മി പറയുന്നത്.

''ലക്ഷ്മി നായര്‍ക്ക് ഒരു അമ്പലമുണ്ടെന്ന് കേട്ടിട്ടുണ്ടോല്ലോ. അതിന്റെ പിന്നിലെ സത്യമെന്താണ്'' എന്നാണ് അവാതരകന്‍ ചോദിച്ചത്. അങ്ങനൊരു സംഭവമുണ്ട്. മുനിയാണ്ടി എന്നാണ് പുള്ളിയുടെ പേര്. തന്റെ ബെര്‍ത്ത് ഡേയ്ക്ക് അവിടെ വലിയ ആഘോഷമാണ്. പൂജയോ, പായസം വിതരണമോ ഒക്കെ നടക്കാറുണ്ട്.

തനിക്കത് ഒരു പ്രാവിശ്യം പോയി കാണണമെന്ന് വലിയ ആഗ്രഹമുണ്ട്. ഇതുവരെ പോകാന്‍ സാധിച്ചിട്ടില്ല എന്നാണ് ലക്ഷ്മി നായര്‍ പറയുന്നത്. അവിടെ പോയി ഒരു ഭക്തയായി ലക്ഷ്മിയെ തന്നെ ഒന്ന് തൊഴുന്നത് നല്ലതാണ് എന്നാണ് അവതാരകനും പറയുന്നത്.

അതേസമയം, ലക്ഷ്മിയുടെ ഈ വെളിപ്പെടുത്തല്‍ വലിയ രീതിയിലുള്ള ചര്‍ച്ചകളാണ് ആരാധകര്‍ക്കിടയില്‍ ഉണ്ടാക്കിയിരിക്കുന്നത്. അടുത്തിടെ നടി ഹണി റോസും സമാനമായ കാര്യം പറഞ്ഞ് വന്നിരുന്നു. സീരിയല്‍ നടി സൗപര്‍ണികയ്ക്കും അമ്പലം പണിഞ്ഞിരുന്നു.

lakshmi nair about her temple

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES