Latest News

'ലോകത്തില്‍ എനിക്ക് ഏറ്റവും സുരക്ഷിതത്വം തോന്നുന്ന ഇടം! അന്നും ഇന്നും എന്നും; വാപ്പച്ചിക്ക് ഹൃദയസ്പര്‍ശിയായ ജന്മദിനാശംസയുമായി ദുല്‍ഖര്‍;എല്ലാ തലമുറകളുടെയും ആരാധനാപാത്രത്തിന് ആശംസകളുമായി ചാക്കോച്ചന്‍; സിനിമ സ്വപ്നം കാണാന്‍ കാരണക്കാരന്‍, എപ്പോഴും പ്രചോദനമായിരിക്കുകയെന്ന് കുറിച്ച് നിവിനും

Malayalilife
 'ലോകത്തില്‍ എനിക്ക് ഏറ്റവും സുരക്ഷിതത്വം തോന്നുന്ന ഇടം! അന്നും ഇന്നും എന്നും; വാപ്പച്ചിക്ക് ഹൃദയസ്പര്‍ശിയായ ജന്മദിനാശംസയുമായി ദുല്‍ഖര്‍;എല്ലാ തലമുറകളുടെയും ആരാധനാപാത്രത്തിന് ആശംസകളുമായി ചാക്കോച്ചന്‍; സിനിമ സ്വപ്നം കാണാന്‍ കാരണക്കാരന്‍, എപ്പോഴും പ്രചോദനമായിരിക്കുകയെന്ന് കുറിച്ച് നിവിനും

ഇന്നലെയായിരുന്നു മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടെ 75 ാം പിറന്നാള്‍. നിരവധി പേരാണ് അദ്ദേഹത്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന കുറിപ്പ് പങ്ക് വച്ചത്. മകനും നടനുമായ ദുല്‍ഖറും കുഞ്ചാക്കോ ബോബനും നിവിന്‍ പോളിയുമെല്ലാം ആശംസകളുമായി എത്തിയത് മനോഹരമായ കുറിപ്പ് പങ്ക് വച്ചത്.

'ലോകത്തില്‍ എനിക്ക് ഏറ്റവും സുരക്ഷിതത്വം തോന്നുന്ന ഇടം' എന്നാണ് ദുല്‍ഖര്‍ കുറിച്ചത്.. ''ലോകത്തില്‍ എനിക്ക് ഏറ്റവും സുരക്ഷിതത്വം തോന്നുന്ന ഇടം! അന്നും ഇന്നും എന്നും... ഹാപ്പിയെസ്റ്റ് ബര്‍ത്ത്‌ഡേ പാ, ലവ് യൂ മോസ്റ്റസ്റ്റ്,'' എന്നാണ് ദുല്‍ഖര്‍ കുറിച്ചത്.

മമ്മൂട്ടിയോടുള്ള മകന്റെ സ്‌നേഹവും അടുപ്പവും വ്യക്തമാക്കുന്നതാണ് ദുല്‍ഖറിന്റെ കുറിപ്പ്. ചിത്രവും കുറിപ്പും ആരാധകര്‍ ഏറ്റെടുത്തതോടെ നിരവധി പേരാണ് ആശംസകളുമായി എത്തുന്നത്.

സിനിമാലോകത്തുനിന്നും നിരവധി താരങ്ങള്‍ ദുല്‍ഖറിന്റെ പോസ്റ്റിന് താഴെ മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു. നസ്ലിന്‍, സൗബിന്‍ ഷാഹിര്‍, ആന്റണി വര്‍ഗീസ്, മനോജ് കെ. ജയന്‍, ഫര്‍ഹാന്‍ ഫാസില്‍, അനുപമ പരമേശ്വരന്‍ തുടങ്ങിയവര്‍ സ്‌നേഹം അറിയിച്ച് പ്രതികരിച്ചു.

''മൈ ഫേവറിറ്റ്‌സ്'' എന്നാണ് അനുപമ പരമേശ്വരന്‍ കുറിച്ചത്. ആരാധകരും മമ്മൂട്ടിക്കും ദുല്‍ഖറിനുമൊപ്പമുള്ള ചിത്രത്തിന് താഴെ നിരവധി ആശംസകളും സ്‌നേഹപ്രകടനങ്ങളുമായി എത്തി.

മമ്മൂട്ടിയ്ക്കൊപ്പമുളള ചിത്രം പങ്കുവച്ച് നടന്‍ നിവിന്‍ പോളി കുറിച്ച വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. താന്‍ സിനിമ സ്വപ്നം കണ്ട് തുടങ്ങാന്‍ കാരണം മമ്മൂട്ടിയാെണന്നാണ് നിവിന്‍ പറയുന്നത്.
''സ്‌കൂള്‍ കാലം മുതല്‍, ഈ സ്‌ക്രീന്‍ സ്വപ്നം കാണാന്‍ തുടങ്ങിയതിന് കാരണം നിങ്ങളാണ്. നിങ്ങള്‍ക്കൊപ്പം ഒരു സിനിമ ചെയ്യുക എന്നത് ഞാന്‍ ഇന്നും മുറുകെ പിടിക്കുന്ന ഒരു സ്വപ്നമാണ്. 

അവിശ്വസനീയമായ പ്രകടനങ്ങളിലൂടെ ഞങ്ങളെ അത്ഭുതപ്പെടുത്തുന്നത് തുടരുക. എപ്പോഴും ഞങ്ങള്‍ക്ക് പ്രചോദനമായിരിക്കുക. ജന്മദിനാശംസകള്‍ മമ്മൂക്കാ...' എന്നാണ് നിവിന്‍ പോളി കുറിച്ചിരിക്കുന്നത്. പിന്നാലെ നിവിന്റെ പോസ്റ്റിന് കമന്റും ലൈക്കുമായി ആരാധകരും എത്തി

 മകന്‍ ഇസഹാക്കിനൊപ്പമുളള മമ്മൂട്ടിയുടെ ഒരു ഫോട്ടോയാണ് കുഞ്ചാക്കോ ബോബന്‍ പങ്കുവച്ചത്. രണ്ടാമത്തെ ചിത്രത്തില്‍ മമ്മൂട്ടിയ്ക്കൊപ്പമുളള ചാക്കോച്ചനെ കാണാം. എല്ലാ തലമുറകളുടെയും ആരാധനാപാത്രത്തിന് ജന്മദിനാശംസകള്‍... ! ഞങ്ങള്‍ക്കെല്ലാവര്‍ക്കും അങ്ങ് നല്‍കുന്ന സ്നേഹത്തിനും കരുതലിനും നന്ദി. എപ്പോഴും നല്ല ആരോഗ്യവും സന്തോഷവും നേരുന്നു', എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം ചാക്കോച്ചന്‍ കുറിച്ചത്.

dulquer nivin chakochan birthday wish for mammotty

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES