അടുത്തിടെയാണ് പതിനൊന്ന് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് അന്ത്യമായ കാര്യം അപര്‍ണാ തോമസും ജീവയും അറിയിച്ചത്. തെറാപ്പിയിലൂടെയും മറ്റും ജീവിതത്തിലേക്ക് തിരിച്ചു വന്ന അപര്‍ണ സോഷ്യല്‍ മീഡിയയില്‍ വളരെ അദികം സജീവമാണ്. തന്റെ യാത്രകളെ കുറിച്ചും സന്തോഷങ്ങളെ കുറിച്ചും ചിന്തകളെ കുറിച്ചുമെല്ലാം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.
ഇപ്പോളിതാ 32 വയസ്സു കാരിയായ തന്റെ ചില രീതികളെ കുറിച്ചും ശീലങ്ങളെ കുറിച്ചുമാണ് ഇപ്പോള്‍ അപര്‍ണ തോമസ് ഇന്‍സ്റ്റഗ്രാമിലൂടെ തുറന്നു പറഞ്ഞിരിക്കുന്നത്.
ഏഴ് കാര്യങ്ങളാണുള്ളത്, അതില്‍ പലതും പലരും നാണക്കേട് കൊണ്ട് പറയാതിരിക്കുന്നതുണ്ട്. പക്ഷേ അപര്‍ണയ്ക്ക് ആ പ്രശ്നമില്ലത്രെ. എനിക്ക് 32 വയസ്സായി, ഇതൊന്നും സമ്മതിച്ചു തരാന്‍ എനിക്ക് ഒരു നാണക്കേടുമില്ല എന്ന് പറഞ്ഞുകൊണ്ട് തന്നെയാണ് അപര്‍ണ തോമസ് പോസ്റ്റിട്ടിരിക്കുന്നത്.
അപര്‍ണ തോമസിന്റെ ആ ഏഴ് കാര്യങ്ങള്‍
1- ഞാന്‍ നാല് വര്‍ഷത്തോളം ഒരു ഫ്ലൈറ്റ് അറ്റന്‍ഡന്റ് ആയിരുന്നു, ജീവിതത്തിന്റെ ഭൂരിഭാഗവും പേടിയില്ലാതെ ആകാശത്ത് തന്നെ ചെലവഴിച്ചു. എന്നാല്‍ ഇപ്പോള്‍, ജീവിതത്തിലെ ഓരോ ചെറിയ കാര്യങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ പോലും ശരിയാണോ എന്ന് ഞാന്‍ സ്വയം ചോദിക്കുന്നു
2- വര്‍ഷങ്ങളായി ഒരു 'മോണിംഗ് പേഴ്സണ്‍' ആകാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട്, പക്ഷേ രാവിലെ 8 മണിക്ക് മുമ്പ് എഴുന്നേറ്റാല്‍ ആ ദിവസം മുഴുവന്‍ പാഴായതുപോലെ എനിക്ക് തോന്നും
3- എനിക്ക് സാമ്പത്തിക ശാസ്ത്രത്തില്‍ രണ്ട് ബിരുദങ്ങളുണ്ട്, പക്ഷേ ഞാന്‍ അതൊരിക്കലും ശരിക്കും ഉപയോഗിച്ചിട്ടില്ല, ഒരിടത്തും എന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വന്നിട്ടുമില്ല. സത്യം പറഞ്ഞാല്‍, അതിലൊരു സര്‍ട്ടിഫിക്കറ്റ് ഞാന്‍ ഇതുവരെ സര്‍വകലാശാലയില്‍ നിന്ന് വാങ്ങിച്ചിട്ടുപോലുമില്ല. ഇപ്പോള്‍ പത്ത് വര്‍ഷമായി
4- ഓണ്‍ലൈന്‍ ഷോപ്പിംഗാണ് എന്റെ സ്ട്രെസ്സ് കുറയ്ക്കാനുള്ള വഴി. വാങ്ങുന്നതൊന്നും പാകമായില്ലെങ്കിലും, വാങ്ങി കൂട്ടിയ പാക്കറ്റ് മുഴുവന്‍ ഞാന്‍ തിരികെ അയച്ചാലും, കടകളില്‍ നേരിട്ട് പോകാതെ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്ന ആ ഒരു പ്രവൃത്തി തന്നെയാണ് എനിക്ക് വലിയ ആശ്വാസം തരുന്നത്.
5- എനിക്ക് ഒട്ടനവധി കാര്യങ്ങള്‍ ചെയ്യാന്‍ കഴിവുണ്ടെന്ന് തോന്നാറുണ്ട്, പക്ഷേ ഏതെങ്കിലും ഒന്നില്‍ ഞാന്‍ അസാധ്യ കഴിവുള്ള ആളാണോ എന്ന് ചോദിച്ചാല്‍ അറിയില്ല. എന്നാല്‍ അതെന്നെ ഒരിക്കലും അലട്ടിയിട്ടുമില്ല, കാരണം എന്നെക്കാള്‍ മികച്ച കഴിവുള്ള മനുഷ്യരാണ് എനിക്ക് ചുറ്റുമുള്ളതെന്ന് എനിക്കറിയാം
6- ഈ പ്രായത്തിനുള്ളില്‍ ഞാന്‍ എന്റെ ജീവിതത്തില്‍ പല വഴികളും മാറ്റിപിടിച്ചിട്ടുണ്ട്. മാധ്യമരംഗത്ത് നിന്ന് വിമാനത്തിലെ ജോലിക്കാരിയായി, അതിനുശേഷം എനിക്ക് ശരിക്കും ഇഷ്ടമുള്ള ഒന്നിലേക്ക്, കണ്ടന്റ് ക്രിയേഷനിലേക്ക് ഞാന്‍ എത്തിച്ചേര്‍ന്നു. ഇപ്പോള്‍ ഞാന്‍ ഇത് മുഴുവന്‍ സമയ ജോലിയായി ചെയ്യുകയും ഇതില്‍ നിന്ന് ജീവിക്കാനുള്ള വരുമാനം കണ്ടെത്തുകയും ചെയ്യുന്നു. എങ്കിലും എനിക്കറിയാവുന്ന പകുതി ആളുകളും ഇത് ഒരു 'യഥാര്‍ത്ഥ ജോലിയാണെന്ന്' ഇപ്പോഴും വിശ്വസിക്കുന്നില്ല
7- എനിക്ക് എപ്പോഴും ജീവിതത്തില്‍ കൂടുതല്‍ വലിയ എന്തോ കാര്യങ്ങള്‍ ചെയ്യാനാകുമെന്ന് തോന്നിയിട്ടുണ്ട്. കഴിവുകള്‍ ഉപയോഗിക്കാതെ പാഴായിപ്പോകുമോ എന്നതാണ് എന്റെ ഏറ്റവും വലിയ പേടി. പ്രായം കൂടുന്തോറും ആ ഭയവും വലുതാകുന്നു. എങ്കിലും ഞാന്‍ എന്റെ ജീവിതത്തെ ഒത്തിരി സ്നേഹിക്കുന്നു. വളര്‍ച്ചയെന്നത് ഒരു നേര്‍രേഖയിലല്ല സഞ്ചരിക്കുന്നത്, അതുകൊണ്ട് നന്ദിയുള്ളവരായിരിക്കുക.