Latest News

ഒരാളുടെ മനസ്സില്‍ എത്ര പ്രായം തോന്നുന്നുവോ അതാണ് അയാളുടെ പ്രായം; പ്രായം ഒരു സംഖ്യ മാത്രം; അമ്പതോ അറുപതോ വയസ്സ് കഴിഞ്ഞാലും, ഫിറ്റ് ആണെന്ന് ഉറപ്പുണ്ടെങ്കില്‍, ആരോഗ്യത്തോടെ എന്തും ചെയ്യും;എന്ത് കേട്ടാലും അത് എന്നെ ബാധിക്കില്ല; ലക്ഷ്മി നായര്‍ക്ക് പറയാനുള്ളത്

Malayalilife
 ഒരാളുടെ മനസ്സില്‍ എത്ര പ്രായം തോന്നുന്നുവോ അതാണ് അയാളുടെ പ്രായം; പ്രായം ഒരു സംഖ്യ മാത്രം; അമ്പതോ അറുപതോ വയസ്സ് കഴിഞ്ഞാലും, ഫിറ്റ് ആണെന്ന് ഉറപ്പുണ്ടെങ്കില്‍, ആരോഗ്യത്തോടെ എന്തും ചെയ്യും;എന്ത് കേട്ടാലും അത് എന്നെ ബാധിക്കില്ല; ലക്ഷ്മി നായര്‍ക്ക് പറയാനുള്ളത്

ലക്ഷ്മി നായര്‍ എന്ന അവതാരകയെ മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട കാര്യമില്ല.  പാചക പരിപാടികളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ താരം പാചക വിദഗ്ധയും വ്‌ലോഗറുമാണ്.ചാനല്‍ ഷോകള്‍ക്ക് പുറമേ, താരം തന്റെ യൂട്യൂബ് ചാനലിലൂടെയും വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ലക്ഷ്മിയുടെ കരിയറിലെയും ജീവിതത്തിലെയും എല്ലാ പ്രധാനപ്പെട്ട വീഡിയോകളും പെട്ടെന്ന് ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ലക്ഷ്മി തന്റെ പുതിയ വ്‌ലോഗില്‍ പ്രായത്തെക്കുറിച്ചുള്ള സമൂഹത്തിന്റെ വീക്ഷണങ്ങളെക്കുറിച്ച് സംസാരിക്കുകയാണ്. യാത്രകള്‍, ഫാഷന്‍, ചര്‍മ്മ സംരക്ഷണം എന്നിവയെക്കുറിച്ച് ധാരാളം വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ടെങ്കിലും, താന്‍ അതില്‍ കാര്യമാക്കുന്നില്ലെന്ന് ലക്ഷ്മി പറയുന്നു.

ഒരാളുടെ മനസ്സില്‍ എത്ര പ്രായം തോന്നുന്നുവോ അതാണ് അയാളുടെ യഥാര്‍ത്ഥ പ്രായമെന്നും, 'പ്രായം ഒരു നമ്പര്‍ മാത്രമാണ്' എന്നും അവര്‍ പുതിയ വ്‌ലോഗില്‍ പറഞ്ഞു. എങ്കിലും, യഥാര്‍ത്ഥ ലോകത്ത് സമൂഹം പ്രായമായവരോട് ദയ കാണിക്കാറില്ലെന്നും, ഒരു വ്യക്തിക്ക് ഇത്ര പ്രായമായാല്‍ എന്തൊക്കെ ചെയ്യാം, എന്തൊക്കെ ചെയ്യാന്‍ പാടില്ല എന്ന് സമൂഹം കല്‍പ്പിക്കുന്നുണ്ടെന്നും അവര്‍ വിമര്‍ശിച്ചു. 

നിങ്ങള്‍ പ്രായമാകുമ്പോള്‍ നിങ്ങള്‍ എന്തുചെയ്യണമെന്നും എന്തുചെയ്യരുതെന്നും സമൂഹം കല്പിച്ചിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട കാര്യം, നിങ്ങളുടെ രൂപവും വസ്ത്രവും അടിസ്ഥാനമാക്കി നിങ്ങളുടെ പ്രായം ഊഹിക്കുക എന്നതാണ്. പ്രായത്തെ അടിസ്ഥാനമാക്കി പല ജഡ്ജ് ചെയ്യുന്നു.
ഇത്ര പ്രായമുള്ളവര്‍ എന്തിന് ഇതൊക്കെ ചെയ്യണം എന്ന ചോദ്യം വരെ അതില്‍പ്പെടും. പ്രായമായവര്‍ക്ക് ഏതൊക്കെ ചെയ്യാം എന്ന് സൊസൈറ്റി തീരുമാനിച്ചിരിക്കുന്നത് പോലെയാണ്. കഴിവുണ്ടോ ഇല്ലയോ എന്നത് പോലും മാനദണ്ഡമല്ല. പ്രായം മാത്രമാണ് സൊസൈറ്റി നോക്കുന്നത്.

ഒരാള്‍ക്ക് അമ്പതോ അറുപതോ വയസ്സ് കഴിഞ്ഞാലും, അയാള്‍ക്ക് താന്‍ ഫിറ്റ് ആണെന്ന് ഉറപ്പുണ്ടെങ്കില്‍, അയാള്‍ ആരോഗ്യത്തോടെ എന്തും ചെയ്യും. എല്ലാത്തിലും റിട്ടയര്‍ ചെയ്തു പോകേണ്ട ആവശ്യമില്ല. അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഞാന്‍ സംസാരിക്കുന്നത്. മുഖത്ത് നോക്കി പറയുന്നില്ലെങ്കിലും, എനിക്കും അത് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. എന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് താഴെ വരുന്ന കമന്റുകള്‍ കണ്ടാല്‍ ദൈവത്തിന് പോലും സഹിക്കാന്‍ കഴിയില്ല. എനിക്ക് നല്ല തൊലിക്കട്ടിയാണ്. അതിനാല്‍, എന്ത് കേട്ടാലും അത് എന്നെ ബാധിക്കില്ല. കമന്റ് ബോക്‌സ് വല്ലപ്പോഴും ആണ് തുറക്കുന്നത്. പക്ഷേ ഞാന്‍ ഒന്നിനോടും പ്രതികരിക്കാറില്ല'' എന്നാണ് ലക്ഷ്മി നായര്‍ വ്‌ലോഗില്‍ പറഞ്ഞത്.

lekshmi nair open up about her AGE

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES