Latest News

സിനിമാ മേഖലയിലെ താരങ്ങള്‍ക്ക് പണവും പ്രശസ്തിയും അധികാരവും നല്‍കുന്നത് യുവാക്കള്‍; അങ്ങനെയുള്ള യുവാക്കള്‍ പ്രശ്നങ്ങള്‍ നേരിടുമ്പോള്‍ താരങ്ങള്‍ നിശബ്ദരാകുന്നത് ശരിയല്ല; പാര്‍വതി തിരുവോത്ത്

Malayalilife
സിനിമാ മേഖലയിലെ താരങ്ങള്‍ക്ക് പണവും പ്രശസ്തിയും അധികാരവും നല്‍കുന്നത് യുവാക്കള്‍; അങ്ങനെയുള്ള യുവാക്കള്‍ പ്രശ്നങ്ങള്‍ നേരിടുമ്പോള്‍ താരങ്ങള്‍ നിശബ്ദരാകുന്നത് ശരിയല്ല; പാര്‍വതി തിരുവോത്ത്

സിനിമാ മേഖലയിലെ താരങ്ങള്‍ക്ക് പണവും പ്രശസ്തിയും അധികാരവും നല്‍കുന്നത് യുവാക്കളാണെന്നും, അങ്ങനെയുള്ളവര്‍ പ്രതിസന്ധികള്‍ നേരിടുമ്പോള്‍ താരങ്ങള്‍ നിശബ്ദത പാലിക്കുന്നത് ശരിയല്ലെന്നും നടി പാര്‍വതി തിരുവോത്ത്. സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ട താരങ്ങളുടെ നിശബ്ദതയെക്കുറിച്ച് സംസാരിക്കുകയായിരുന്നു പാര്‍വതി. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

സ്വന്തം ജീവിതത്തിലെ വിലപ്പെട്ട സമയവും പണവും ചെലവാക്കി സിനിമകളെ വിജയിപ്പിക്കുന്നത് സാധാരണക്കാരായ ചെറുപ്പക്കാരാണ്. പട്ടിണി കിടന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ ബുദ്ധിമുട്ടുമ്പോഴും അവര്‍ താരങ്ങള്‍ക്ക് വേണ്ടി പാലഭിഷേകം നടത്തുകയും സിനിമകള്‍ ആഘോഷിക്കുകയും ചെയ്യുന്നു. എന്നാല്‍ അതേ യുവാക്കള്‍ രാജ്യത്ത് ലാത്തിച്ചാര്‍ജിനും ആക്രമണങ്ങള്‍ക്കും ഇരയാകുമ്പോള്‍, ജനപ്രിയരായ അഭിനേതാക്കളും സംവിധായകരും പൂര്‍ണ്ണമായും നിശബ്ദരാകുന്നത് വേദനാജനകമാണ്. അത് വണ്‍ സൈഡ് റിലേഷന്‍ഷിപ്പാണ്, അന്യായമാണെന്നും പാര്‍വതി വ്യക്തമാക്കി.

അഭിനേതാക്കള്‍ക്ക് രാഷ്ട്രീയമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറാവുന്ന കാലം കഴിഞ്ഞുപോയി. ഭയവും എല്ലാവരുടെയും പ്രീതി പിടിച്ചുപറ്റണമെന്ന ആഗ്രഹവുമാണ് പലരെയും പ്രതികരിക്കുന്നതില്‍ നിന്ന് പിന്നോട്ട് വലിക്കുന്നത്. അടുത്ത സിനിമ ഇറങ്ങുമ്പോള്‍ പഴയ അതേ ആരാധനയും പിന്തുണയും ഇവര്‍ പ്രതീക്ഷിക്കുന്നു. എന്നാലത് അന്യായമാണ്.

യുവാക്കളുടെ ചെലവില്‍ പണവും അധികാരവും നേടിയവര്‍, അവര്‍ ആക്രമിക്കപ്പെടുമ്പോഴും നിശബ്ദരാക്കപ്പെടുമ്പോഴും മിണ്ടാതിരിക്കുന്നത് തെറ്റാണ്. സിനിമകള്‍ ആളുകള്‍ കാണരുതെന്ന് കരുതിയല്ല താന്‍ തുറന്നു സംസാരിക്കുന്നത്. രാത്രി സമാധാനത്തോടെ ഉറങ്ങാന്‍ വേണ്ടിയാണ് പ്രതികരിക്കുന്നതെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.

അഭിനയ ജീവിതത്തില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കിയ താരം മലയാളത്തില്‍ ആദ്യമായി പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍ എന്ന ചിത്രത്തിലൂടെ പോലീസ് വേഷത്തിലെത്തുകയാണ്. ഇരുപതു വര്‍ഷം നീണ്ടുനിന്ന സിനിമാ ജീവിതത്തിനിടയില്‍ അഭിനേതാക്കള്‍ സ്ഥിരമായി ചെയ്തുകൊണ്ടിരിക്കുന്ന കഥാപാത്രങ്ങളില്‍ നിന്നും ലഭിച്ച ഇമേജുകള്‍ ബ്രേക്ക് ചെയ്യുക എന്നത് പ്രധാനപ്പെട്ട കാര്യമായിട്ടാണ് ആളുകള്‍ കാണുന്നത് എന്ന് പറയുകയാണ് പാര്‍വതി.

സിനിമയില്‍ നമ്മള്‍ അഭിനയിച്ചു തുടങ്ങിയപ്പോള്‍ മുതല്‍ ഉണ്ടായ ഇമേജ് ബ്രേക്ക് ചെയ്യുക എന്നത് എന്തോ വലിയ കാര്യമയിട്ടാണ് കാലങ്ങളായി എല്ലാവരും കാണുന്നത്. 20 വര്‍ഷമായി ഞാന്‍ കരിയര്‍ തുടങ്ങിയിട്ട്, ആ ഒരു കാലയളവില്‍ കണ്ട കുറെ ട്രെന്‍ഡുകളില്‍ നിന്നും ഞാന്‍ നോട്ടീസ് ചെയ്ത ഒരു കാര്യമാണിത്,' നടി പറഞ്ഞു.

ചെയ്ത കഥാപാത്രങ്ങളില്‍ നിന്നും ലഭിക്കുന്ന ഇമേജുകള്‍ ബ്രേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിന് പകരം, ലഭിക്കുന്ന കഥാപാത്രങ്ങള്‍ക്ക് വ്യത്യസ്തമായ തലങ്ങള്‍ മികച്ച രീതിയില്‍ കൊണ്ടുവരാനാണ് ശ്രമിക്കേണ്ടതെന്ന തന്റെ കാഴ്ചപ്പാടും പാര്‍വതി പങ്കുവെച്ചു.

parvathy thiruvothu cjp protest

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES