മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരവും ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ മത്സരാര്‍ഥിയുമായ എലീന പടിക്കല്‍, ബിഗ് ബോസ് ഷോ സ്‌ക്രിപ്റ്റഡ് ആണോ എന്ന ചോദ്യത്തിന് നല്‍കിയ മറുപടി ശ്രദ്ധനേടുന്നു. ബിഗ് ബോസ് സ്‌ക്രിപ്റ്റഡ് ആണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് വ്യക്തമാക്കിയ എലീന, മത്സരാര്‍ഥികളെ തിരക്കഥയ്ക്ക് പകരം ഒരു പ്രത്യേക 'ലൂപ്പില്‍' ഇടുകയാണ് ഷോയില്‍ ചെയ്യുന്നതെന്ന് വെളിപ്പെടുത്തി. ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു നടിയും അവതാരകയുമായ താരം.
താന്‍ പങ്കെടുത്ത സീസണിന്റെ അനുഭവമാണ് പങ്കുവെക്കുന്നതെന്നും തനിക്ക് യാതൊരുവിധ സ്‌ക്രിപ്റ്റും ഉണ്ടായിരുന്നില്ലെന്നും എലീന പറഞ്ഞു. 'നമ്മളെ ഒരു മുറിയില്‍ അഞ്ച് ദിവസം നിര്‍ത്തിക്കഴിഞ്ഞാല്‍, കുറച്ചുകഴിയുമ്പോള്‍ വിശേഷങ്ങളും കുടുംബകാര്യങ്ങളുമെല്ലാം പറഞ്ഞുതീരും. പിന്നെ പറയാന്‍ ഒന്നും ഉണ്ടാകില്ല. അപ്പോള്‍ ചെറിയ കാര്യങ്ങള്‍ക്ക് പോലും വഴക്കുണ്ടാകുകയും നമ്മള്‍ അസ്വസ്ഥരാവുകയും ചെയ്യും. ഈ സാഹചര്യത്തെയാണ് ഞാന്‍ 'ലൂപ്പ്' എന്ന് വിളിക്കുന്നത്. ബിഗ് ബോസ് നല്‍കുന്ന ഗെയിമുകളും ഇതിന്റെ ഭാഗമാണ്. ഗെയിം കൃത്യമായി കളിച്ചാല്‍ ക്യാപ്റ്റനാകാം, അല്ലെങ്കില്‍ ജയിലില്‍ പോകേണ്ടിവരും. അതിന്റെ നിരാശയും മറ്റ് സമ്മര്‍ദങ്ങളും മത്സരാര്‍ഥികളെ സ്വാഭാവികമായും ഒരു പ്രത്യേക മാനസികാവസ്ഥയിലേക്ക് എത്തിക്കും' - എലീന വിശദീകരിച്ചു.
അതേസമയം, ഒരുവര്‍ഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവില്‍ ബിഗ് ബോസ് മലയാളം സീസണ്‍ 8-ന് ഔദ്യോഗികമായി തിരശ്ശീല ഉയര്‍ന്നിരിക്കുകയാണ്. മലയാളികള്‍ക്ക് കണ്ട് സുപരിചിതരായ മുഖങ്ങളും സോഷ്യല്‍ മീഡിയ താരങ്ങളും അഗ്‌നിപരീക്ഷയില്‍ വന്ന് വിജയിച്ചുകയറിയ നാലുപേരുമടക്കം 21 മത്സരാര്‍ഥികളാണ് ഇത്തവണ ബിഗ് ബോസ് ഹൗസില്‍ മാറ്റുരയ്ക്കാനായി എത്തിയിരിക്കുന്നത്.