Latest News

മമ്മൂട്ടിയുടെ മാസ് ആക്ഷനും ഡയലോഗുകളുമായി തമിഴ് ചിത്രം ഓം ടീസര്‍; നടന്റെ പിറന്നാള്‍ ദിനത്തില്‍ പുറത്തിറക്കിയ തമിഴ് ചിത്രത്തിന്റെ ടീസര്‍ വീഡിയോ വൈറല്‍

Malayalilife
മമ്മൂട്ടിയുടെ മാസ് ആക്ഷനും ഡയലോഗുകളുമായി തമിഴ് ചിത്രം ഓം ടീസര്‍; നടന്റെ പിറന്നാള്‍ ദിനത്തില്‍ പുറത്തിറക്കിയ തമിഴ് ചിത്രത്തിന്റെ ടീസര്‍ വീഡിയോ വൈറല്‍

ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി തമിഴില്‍ അഭിനയിക്കുന്ന ഓം എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. മമ്മൂട്ടിയുടെ 75-ാം പിറന്നാളിനോട് അനുബന്ധിച്ച് താരത്തിന്റെ ക്യാരക്ടര്‍ റിവീലിം?ഗ് ടീസര്‍ ആണ് പുറത്തുവിട്ടിരിക്കുന്നത്. കാര്‍ത്തികേയന്‍ എന്നാണ് മമ്മൂട്ടി കഥാപാത്രത്തിന്റെ പേര്. ആക്ഷനും മാസും വ്യത്യസ്തമാര്‍ന്ന ഭാവങ്ങളും കലര്‍ന്നൊരു പക്കാ എന്റര്‍ടെയ്‌നര്‍ കഥാപാത്രമാണ് ഇതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന.

ധനുഷിനും മമ്മൂട്ടിയ്പ്പും പുറമെ ഓമില്‍ നസീറുദ്ദീന്‍ ഷായും അഭിനയിക്കുന്നുണ്ട്. 32 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടിയും നസീറുദ്ദീന്‍ ഷായും ഒരുമിച്ച് അഭിനയിക്കുന്നത്. മമ്മൂട്ടി ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് 1994 ല്‍ എത്തിയ പൊന്തന്‍മാടയില്‍ നസീറുദ്ദീന്‍ ഷായും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. 8 വര്‍ഷത്തിന് ശേഷം മമ്മൂട്ടി തമിഴില്‍ അഭിനയിക്കുന്ന ചിത്രമാണ് ഓം. 2018 ല്‍ റാം ഒരുക്കിയ 'പേരന്‍പ്' എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി അവസാനമായി തമിഴില്‍ എത്തിയത്.

രണ്ട് ഭാഗങ്ങളിലായാണ് ഓം റിലീസ് ചെയ്യുക. ഓം ചാപ്റ്റര്‍ 1, ഉധിരം: ദി ബ്ലഡ് വുഡ് എന്നാണ് ആദ്യ ഭാഗത്തിന് നല്‍കിയിരിക്കുന്ന പേര്. ധനുഷിന്റെ വണ്ടര്‍ ബാര്‍ ഫിലിംസ്, ആര്‍ ടേക്ക് സ്റ്റുഡിയോസുമായി സഹകരിച്ചാണ് ഈ പാന്‍ ഇന്ത്യന്‍ ചിത്രം നിര്‍മ്മിക്കുന്നത്. സായ് പല്ലവി നായികാ വേഷം ചെയ്യുന്ന ചിത്രത്തില്‍ ശ്രീലീലയും പ്രധാന സ്ത്രീ കഥാപാത്രത്തിന് ജീവന്‍ നല്‍കും. സായ് അഭയങ്കര്‍ ആണ് ചിത്രത്തിന് സംഗീതം പകരുന്നത്. ധനുഷിന്റെ കരിയറിലെ 55-ാം ചിത്രമാണ് ഇത്. ഡി 55 എന്നായിരുന്നു ചിത്രത്തിന്റെ വര്‍ക്കിംഗ് ടൈറ്റില്‍. ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ആണ് പ്രദര്‍ശനത്തിന് എത്തുക. ഒക്ടോബര്‍ 16ന് ആണ് ചിത്രത്തിന്റെ റിലീസ്.

OM SIYA ENTRY Tamil Dhanush Mammootty

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES