സീരിയല്‍ താരം ചന്ദ്ര ലക്ഷമണ അമ്മയായി; നടി ആണ്‍ കുഞ്ഞിന് ജന്മം നല്കിയ കാര്യം പങ്ക് വച്ച് ഭര്‍ത്താവും നടനുമായി ടോഷ് ക്രിസ്റ്റി

Malayalilife
 സീരിയല്‍ താരം ചന്ദ്ര ലക്ഷമണ അമ്മയായി; നടി ആണ്‍ കുഞ്ഞിന് ജന്മം നല്കിയ കാര്യം പങ്ക് വച്ച് ഭര്‍ത്താവും നടനുമായി ടോഷ് ക്രിസ്റ്റി

സീരിയല്‍ താരങ്ങളായ ചന്ദ്ര ലക്ഷമണയും ടോഷ് ക്രിസ്റ്റിയുടെയും ജീവിതത്തില്‍  സന്തോഷ വാര്‍ത്ത എത്തിയിരിക്കുകയാണ്. ചന്ദ്ര ലക്ഷമണ ആണ്കുഞ്ഞിന് ജന്മം നല്‍കിയിരിക്കുകയാണ്. ടോഷ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. 'ഞങ്ങള്‍ക്ക് ആണ്കുഞ്ഞ് പിറന്നു. ദൈവത്തിന് നന്ദി' ഇതായിരുന്നു ടോഷിന്റെ വാക്കുകള്‍.

ഭാര്യ ചന്ദ്രയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത കാര്യം ടോഷ് നേരത്തെ തന്നെ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. 'ഞങ്ങളുടെ പൊന്നോമന കുഞ്ഞിനായി കാത്തിരിക്കുന്നു. ഉടനെ അച്ഛനും അമ്മയും ആവാന്‍ പോകുന്നു' എന്ന അടിക്കുറിപ്പോടെ ചന്ദ്രയുടെ കൈ പിടിച്ച് ഇരിക്കുന്ന ടോഷിന്റെ ചിത്രമാണ് പോസ്റ്റ് ചെയ്തത്. 

പ്രസവ സമയമാണെങ്കിലും ആശുപത്രിയിലേക്ക് പോകുന്നത് വരെയുള്ള ദിവസം വരെയും തന്റെ പരമ്പരയില്‍ അഭിനയിച്ചിട്ടാണ് ചന്ദ്ര പോയത്. അത്രമാത്രം ആത്മാര്‍ത്ഥത അഭിനയതിനോട് ചന്ദ്രയ്ക്ക് ഉണ്ടെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍. 

പ്രസവിക്കാനായി മെറ്റേണിറ്റി ലീവിലേക്ക് പ്രവേശിക്കാന്‍ പോകുന്ന ചന്ദ്രയ്ക്ക് ഭര്‍ത്താവ് ടോഷും സീരിയല്‍ അണിയറപ്രവര്‍ത്തകരും ചേര്‍ന്ന് ബേബി ഷവറും യാത്രയയപ്പും നല്‍കിയിരുന്നു.  ചന്ദ്രയെപോലും അറിയിക്കാതെ വളരെ രഹസ്യമായിട്ടാണ് പരമ്പരയിലെ അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയത്. ചന്ദ്രയ്ക്ക് സൂചനകളൊന്നും നല്‍കാതെ വളരെ രഹസ്യമായി പരിപാടി ആസൂത്രണം ചെയ്തത് ടോഷ് ക്രിസ്റ്റിയും കിഷോര്‍ സത്യയും ചേര്‍ന്നായിരുന്നു.

 പ്രിയപ്പെട്ടവരുടെ സര്‍പ്രൈസില്‍ ചന്ദ്രയും ഞെട്ടി. രണ്ട് വര്‍ഷമായി സ്വന്തം സുജാതയുടെ ഭാഗമാണ് ചന്ദ്ര ലക്ഷ്മണ്‍. ചന്ദ്ര മെറ്റേണിറ്റി ലീവിലേക്ക് പ്രവേശിക്കാന്‍ സമയമായതിനാല്‍ സീരിയലിന് തടസം വരാത്ത രീതിയില്‍ ചന്ദ്രയുടെ സീനുകളും എപ്പിസോഡുകളും നേരത്തെ ഷൂട്ട് ചെയ്ത് വെച്ചിട്ടുണ്ട് സ്വന്തം സുജാത അണിയറപ്രവര്‍ത്തകര്‍.  ടോഷ് ക്രിസ്റ്റിയുടെ ടോഷ് ഷോട്സ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് യാത്ര അയപ്പ് വീഡിയോ പങ്കുവച്ചത്.  

പ്രസവിക്കാന്‍ നാളുകള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ പോലും അഭിനയത്തില്‍ ചന്ദ്ര എടുക്കുന്ന എഫേര്‍ട്ട് പരമ്പരയിലെ അണിയറപ്രവര്‍ത്തകരുടെ പോലും ഞെട്ടിപ്പിച്ചിരുന്നു. ഫൈറ്റ് രംഗങ്ങളില്‍ എല്ലാം ചന്ദ്ര യാതൊന്നും വകവയ്ക്കാതെ തകര്‍ത്ത് അഭിനയിക്കുകയായിരുന്നു എന്നാണ് സംവിധായകന്‍ പറയുന്നത്. ഷൂട്ടിന് ഇടയില്‍ ഒരു ക്ഷീണവും ചന്ദ്ര പറയാറില്ല. എന്നാല്‍ വീട്ടിലെത്തിയാല്‍ ചില അസ്വസ്തതകള്‍ എല്ലാം പ്രകടിപ്പിയ്ക്കുമെങ്കിലും അഭിനയിക്കുന്നതില്‍ ചന്ദ്രയ്ക്ക് യാതൊരു മടിയും ഇല്ല എന്നാണ് ടോഷിന്റെ വാക്കുകള്‍

chandra Lakshman and Tosh Christy became parents

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES