Latest News

അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന 'ധര്‍മനി'ല്‍ രജനികാന്തിന് റാം പോത്തിനേനി വില്ലന്‍; റാഷി ഖന്ന പങ്ക് വച്ച ലൊക്കേഷന്‍ ചിത്രത്തില്‍ സര്‍പ്രൈസ് പുറത്ത്; അബദ്ധം പറ്റിയതോടെ ചിത്രം പിന്‍വലിച്ച് താരം

Malayalilife
 അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന 'ധര്‍മനി'ല്‍ രജനികാന്തിന് റാം പോത്തിനേനി വില്ലന്‍; റാഷി ഖന്ന പങ്ക് വച്ച ലൊക്കേഷന്‍ ചിത്രത്തില്‍ സര്‍പ്രൈസ് പുറത്ത്; അബദ്ധം പറ്റിയതോടെ ചിത്രം പിന്‍വലിച്ച് താരം

രജനികാന്ത് നായകനാകുന്ന പുതിയ ചിത്രമാണ് ധര്‍മന്‍. കമല്‍ഹാസന്‍ നിര്‍മിക്കുന്ന രജനികാന്ത് ചിത്രം എന്നൊരു പ്രത്യേകതയും ധര്‍മനുണ്ട്. അശ്വത് മാരിമുത്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റാഷി ഖന്നയും സിമ്രനുമാണ് നായികമാര്‍. ഈ ചിത്രവുമായി ബന്ധപ്പെട്ടൊരു വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.

റാഷി ഖന്നയ്ക്ക് പറ്റിയൊരു അമളിയാണ് ചര്‍ച്ചയായി മാറിയിരിക്കുന്നത്. മൈസൂരിലാണ് ധര്‍മന്റെ ചിത്രീകരണം നടക്കുന്നത്. മൈസൂരിലെ ജീവിതത്തെക്കുറിച്ചുള്ള റാഷി ഖന്നയുടെ പോസ്റ്റാണ് ചര്‍ച്ചയാകുന്നത്. പോസ്റ്റിനൊപ്പം താരം പങ്കുവച്ച ചിത്രങ്ങളിലൊന്ന് സോഷ്യല്‍ മീഡിയയുടെ കണ്ണുടക്കുകയായിരുന്നു.

'മൈസൂരില്‍ കുറച്ചുകാലമായി ഞാന്‍ ജീവിക്കുന്ന ലോകത്തിലേക്കൊരു ചെറിയ എത്തിനോട്ടം. രജനി സാറിനും റാമിനും ഒപ്പമുള്ള അതിരാവിലെയുള്ള വര്‍ക്കൗട്ടുകള്‍. അമ്പലങ്ങളില്‍ കയറിയിറങ്ങല്‍, ചെറിയ കറക്കങ്ങള്‍, കുറച്ച് ഊനോ കളികള്‍, ഒപ്പം ഒരുപാട് ചിരിയും' എന്ന കുറിപ്പോടെ രജനിക്കും റാമിനുമൊപ്പമുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്ത് റാം വില്ലനാകുന്ന വിവരം റാഷി ഖന്നയാണ് അബദ്ധത്തില്‍ വെളിപ്പെടുത്തിയത്. പിന്നീട് ഈ ചിത്രം താരം ഡിലീറ്റ് ചെയ്തു. മൈസൂരില്‍ നിന്നുള്ള ലൊക്കേഷന്‍ ചിത്രങ്ങളാണിവ.

'ദ് ഡെഡ്ലി ഡോക്ടര്‍' എന്നതാണ് സിനിമയുടെ ടാഗ്‌ലൈന്‍. സംഗീതം - അനിരുദ്ധ്. ഛായാഗ്രഹണം - നികേത് ബൊമ്മി. എഡിറ്റിങ് - പ്രദീപ് ഇ. രാഘവ്. പൊങ്കലിനായിരിക്കും ചിത്രം തിയറ്ററുകളിലെത്തുക. കമല്‍ഹാസന്റെ രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലും റെഡ് ജയന്റും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
 

raashi khanna accidently reveals

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES