ഇരട്ടക്കുട്ടികളായ വിനായകിന്റെയും കാര്‍ത്തികേയയുടെയും ഒന്നാം പിറന്നാള്‍ ആഘോഷമാക്കി നടന്‍ വിഷ്ണു ഉണ്ണികൃഷ്ണനും ഭാര്യ ഐശ്വര്യയും. 'ലെവല്‍ 1 കംപ്ലീറ്റഡ്' എന്ന ക്യാപ്ഷനോടെയാണ് വിഷ്ണു ചിത്രങ്ങള്‍ പങ്കുവെച്ചത്
2020 ഫെബ്രുവരിയില്‍ വിവാഹിതരായ വിഷ്ണുവിനും ഐശ്വര്യയ്ക്കും മാധവ് എന്നൊരു മകന്‍ കൂടിയുണ്ട്.ബാലനടനായി സിനിമയിലെത്തുകയും പിന്നീട് തിരക്കഥാകൃത്താവുകയും 'കട്ടപ്പനയിലെ ഋത്വിക് റോഷന്‍' എന്ന ചിത്രത്തിലൂടെ നായക നടനായി മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടംനേടുകയും ചെയ്ത നടനാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍.