മണ്ണെണ്ണ വിലക്ക് ദേഹത്ത് മറിഞ്ഞു; രണ്ട് ദിവസം ഐസിയുവില്‍ കിടന്ന് അവള്‍ പോയി; അനിയത്തിയുടെ ഓർമ്മകൾ പങ്കുവച്ച് ശാലിനി നായര്‍

Malayalilife
മണ്ണെണ്ണ വിലക്ക് ദേഹത്ത് മറിഞ്ഞു; രണ്ട് ദിവസം ഐസിയുവില്‍ കിടന്ന് അവള്‍ പോയി; അനിയത്തിയുടെ ഓർമ്മകൾ പങ്കുവച്ച്  ശാലിനി നായര്‍

ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണിലൂടെ മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് ശാലിനി നായര്‍. താനിപ്പോള്‍ പുറത്താകേണ്ട ആളായിരുന്നില്ല ലാലേട്ടാ എന്ന് ശാലിനി കരഞ്ഞു പറഞ്ഞത് ഇന്നും പ്രേക്ഷകര്‍ക്ക് ഓര്‍മ്മയുണ്ട്. സാധാരണക്കാരിയായ ഒരു നാട്ടിന്‍ പുറത്തുകാരിയില്‍ നിന്നുമാണ് ശാലിനി ഇന്നത്തെ നിലയിലേക്ക് ഉയര്‍ന്നത്. അവതാരകയായും മോഡലായിട്ടുമൊക്കെ തിളങ്ങി നില്‍ക്കുന്ന ശാലിനി തന്റെ അനിയത്തിയുടെ ദാരുണ മരണം മുന്നില്‍ കണ്ട കാഴ്ചയെക്കുറിച്ച് പറയുകയാണ് ഇപ്പോള്‍. അനിയത്തി വെന്തുരുകി മരിച്ചത് തന്റെ കണ്‍മുന്നിലാണ് എന്ന് പറഞ്ഞുകൊണ്ട് ശാലിനി പൊട്ടിക്കരയുകയായിരുന്നു. എല്ലാ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെയും കണ്ണു നനയിപ്പിച്ച വാക്കുകളായിരുന്നു അത്.

ശാലിനിയുടെ നൊമ്പരപ്പെടുത്തുന്ന വാക്കുകള്‍ ഇങ്ങനെയാണ്.. വീട്ടില്‍ മണ്ണെണ്ണ വിളക്കാണ് ഉണ്ടായിരുന്നത്. അമ്മ പിന്നാമ്പുറത്തെ വാതില്‍ അടയ്ക്കാനായി പോയപ്പോള്‍ എഴുന്നേറ്റ് നിന്ന് തുടങ്ങുകയായിരുന്ന അനിയത്തി തിണ്ണയില്‍ വച്ച മണ്ണെണ്ണ വിളക്കില്‍ പിടിച്ചു, മണ്ണെണ്ണ വിളക്ക് അവളുടെ ശരീരത്തിലേക്ക് വീണു. വാതില്‍ അടച്ച് വരുമ്പോള്‍ അമ്മ കാണുന്നത് അനിയത്തി കത്തുന്നത് ആണ്, വെപ്രാളത്തില്‍ അമ്മ പാത്രത്തില്‍ ഉണ്ടായിരുന്ന വെള്ളം എടുത്ത് ഒഴിച്ചു, അവള്‍ ആളി കത്തി. അങ്ങനെ ഒരാള്‍ കത്തുമ്പോള്‍ ചാക്കോ മറ്റോ എടുത്ത് പൊതിയുക അല്ലാതെ വെള്ളം ഒഴിക്കരുത് എന്ന് അമ്മയ്ക്ക് അറിയില്ലായിരുന്നു.

 രണ്ട് ദിവസം ഐസിയുവില്‍ കിടന്ന് അവള്‍ പോയി. കുറേ കാലം അനിയത്തി മരിച്ച ഷോക്കില്‍ ആയിരുന്നു അമ്മ. അവളുടെ പാതി കത്തിയ പാവാടയും ചെരുപ്പും എല്ലാം എടുത്ത് വച്ച് ഇരിയ്ക്കും. അനിയന്‍ ജനിച്ചതോടെയാണ് മാറ്റം വന്നത്. അവന്‍ ഇപ്പോള്‍ ഗള്‍ഫില്‍ ആണ്. ശാലിനിയെ പോലെതന്നെ അവനും ഇപ്പോള്‍ കുടുംബത്തിനു വേണ്ടിയാണ് ജീവിക്കുന്നത്. ഇതായിരുന്നു തന്നെയും തന്റെ കുടുംബത്തെയും ആകെ ഉലച്ച ഒരു സംഭവം എന്ന് ശാലിനി വളരെ വ്യക്തമായി പറയുന്നു. ഇത് കഴിഞ്ഞ പല ദുരിത അനുഭവങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും ഇതായിരുന്നു ഞങ്ങളുടെ കുടുംബത്തെ ആകെ തകര്‍ത്തതെന്ന് താരം കൂട്ടിച്ചേര്‍ക്കുന്നു.

bigg boss fame shalini nair words about sister

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES