Latest News

വിവാഹ മോചനത്തിന് ശേഷം പൈസ ഉണ്ടാക്കുന്നത് ചീത്ത വഴികളിലൂടെയാണ് എന്ന് കേട്ട് അച്ഛന്‍ കരഞ്ഞു; ദൈവം സഹായിച്ച് ആ അവസരം കിട്ടി: ശാലിനി നായര്‍

Malayalilife
വിവാഹ മോചനത്തിന് ശേഷം പൈസ ഉണ്ടാക്കുന്നത് ചീത്ത വഴികളിലൂടെയാണ് എന്ന് കേട്ട് അച്ഛന്‍ കരഞ്ഞു; ദൈവം സഹായിച്ച് ആ അവസരം കിട്ടി: ശാലിനി നായര്‍

ബിഗ് ബോസ്സ് മലയാളം സീസണ്‍ നാലിലെ മത്സരാര്‍ത്ഥിയായി എത്തിയ താരമാണ്  ശാലിനി നായര്‍. ഇടത്തരം കുടുംബത്തില്‍ നിന്നും വീഡിയോ ജോക്കി മേഖലയിലേക്ക് എത്തുകയായിരുന്നു ശാലിനി. കഴിഞ്ഞ ദിവസം താന്‍ എങ്ങനെ വിജെ ആയി മാറി എന്ന്  ബിഗ് ബോസ്സ് ഹൗസില്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്. വിവാഹ മോചിതയായ സ്ത്രീ നേരിടുന്ന പ്രശ്‌നങ്ങള്‍ അതിജീവിച്ചാണ് ശാലിനി മുന്നോട്ട് വന്നത്. 

ശാലിനി നായരുടെ വാക്കുകള്‍ ഇങ്ങനെ, പ്രണയ വിവാഹമായിരുന്നില്ല, പക്ക ഒരു അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. സന്തോഷത്തോടെ, ഇഷ്ടപ്പെട്ട് ചെയ്ത വിവാഹ ജീവിതം പക്ഷെ അധിക ദൂരം പോയില്ല. ഭര്‍ത്താവില്‍ നിന്ന് ഉണ്ടായ മോശമായ അനുഭവങ്ങള്‍ കാരണം കുഞ്ഞിന ഒന്നര വയസ്സ് ഉള്ളപ്പോള്‍ വിവാഹ മോചിതയായി. എന്നാല്‍ ഭര്‍ത്ത് വീട്ടില്‍ തന്നെ മകളെ പോലെ നോക്കിയ ഒരു അമ്മയുണ്ടായിരുന്നു. അവരെ ഇപ്പോഴും ഓര്‍ക്കുന്നു.

സാമ്പത്തികമായും ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിയ്ക്കുന്ന കുടുംബമാണ്. അമ്മ ഒരു ഭാഗം തളര്‍ന്ന് കിടപ്പിലായിരുന്നു. അച്ഛന്‍ ഓട്ടോറിക്ഷ ഓടിച്ച് ആണ് വരുമാനം ഉണ്ടാക്കുന്നത്. വിവാഹ മോചനം നേടി വീട്ടിലെത്തിയപ്പോള്‍ ബന്ധുക്കളും നാട്ടുകാരും എല്ലാം കുറ്റം പറയാന്‍ തുടങ്ങി. നീ തന്നെയാണ് തെറ്റുകാരി എന്ന തരത്തിലാണ് എല്ലാവരും സംസാരിച്ചത്. പുറത്തേക്ക് ഇറങ്ങിയാല്‍ പലരും വളരെ മോശമായി പെരുമാറാനും തുടങ്ങി. അതിന് ശേഷം വീട്ടില്‍ നിന്ന് ഇറങ്ങാതെയായി.

പക്ഷെ എങ്ങിനെയെങ്കിലും ഒരു ജോലി നേടണം എന്ന ആഗ്രഹത്തില്‍ ജോബ് വാക്കന്‍സിയുടെ പരസ്യം കണ്ട് ആണ് എറണാകുളത്ത് എത്തിയത്. അവിടെ ഷോപ്പുകളില്‍ നിന്ന് തുടങ്ങി, പിന്നെ ചെറിയ ചില ഫങ്ഷനുകളില്‍ ആങ്കറിങ് ചെയ്തു. അങ്ങനെയാണ് കരിയര്‍ ആരംഭിയ്ക്കുന്നത്. 1500 രൂപ പ്രതിഫലത്തിലാണ് തുടങ്ങിയത്. ഇപ്പോള്‍ അത്യാവശ്യം നല്ല രീതിയില്‍ ഷോകള്‍ കിട്ടുന്നുണ്ട്. പക്ഷെ അപ്പോഴും എന്നെ കുറിച്ച് നാട്ടിലെ സംസാരം വളരെ മോശമായിരുന്നു. ഞാന്‍ മറ്റ് പല പണികളും ചെയ്താണ് പണം സമ്പാദിക്കുന്നത് എന്ന് പറഞ്ഞ് പരത്തി ചിലര്‍.

ഞാന്‍ ഗള്‍ഫിലേക്ക് പോയി എന്ന് പറഞ്ഞ് ആരോ അച്ഛനെ തെറ്റിദ്ധരിപ്പിച്ചു. അന്ന് അച്ഛന്‍ ഒരുപാട് കരഞ്ഞു. അവസാനം ഞാന്‍ എന്റെ പാസ് പോര്‍ട്ട് എല്ലാം കാണിച്ച് കൊടുത്ത് ആണ് സമാധാനിപ്പിച്ചത്. ഞാന്‍ എന്ത് തൊഴിലാണ് ചെയ്യുന്നത് എന്ന് അച്ഛനെ ബോധ്യപ്പെടുത്തി കൊടുക്കണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. ദൈവം സഹായിച്ച് ആ അവസരം കിട്ടി. അതോടെ അച്ഛന് എന്നെ ബോധ്യമായി. ഞാന്‍ എന്താണ് ചെയ്യുന്നത് എന്ന് എനിക്ക് അച്ഛനെയും അമ്മയെയും മകനെയും ബോധ്യപ്പെടുത്തിയാല്‍ മതി.

ജീവിതത്തിലെ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും എനിക്ക് ഏറ്റവും അധികം പിന്തുണ നല്‍കിയ ഒരാളാണ് ഞങ്ങളുടെ നാട്ടുകാരനായ മണിയേട്ടന്‍. അറുപത് വയസ്സ് ഉള്ള മണിയേട്ടനാണ് എന്റെ ഓരോ ഘട്ടത്തിലും, ഞാന്‍ തളര്‍ന്ന് പോകുമ്പോള്‍ എനിക്ക് ആത്മവിശ്വാസം നല്‍കി മുന്നോട്ട് നയിച്ചത്. ഒരു ഘട്ടത്തില്‍ മണിയേട്ടന്‍ ആത്മഹത്യ ചെയ്തു. എനിക്ക് അത് താങ്ങാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു. ഒരു പ്രശസ്തനായ വ്യക്തി വഴിയാണ് ബിഗ്ഗ് ബോസിലേക്ക് ഞാന്‍ ഓഡിഷന് വേണ്ടി പ്രൊഫൈല്‍ അയച്ചു കൊടുത്തത്. പേര് പറഞ്ഞാല്‍ അദ്ദേഹത്തിന് അതൊരു ബാധ്യതയാവും എന്നതിനാല്‍ പറയുന്നില്ല. കൊവിഡ് സമയത്ത് എല്ലാം ഞാന്‍ ഒരുപാട് ബുദ്ധിമുട്ടിയിരുന്നു. രണ്ട് വര്‍ഷം ഷോകള്‍ ഒന്നുമില്ലാതെ കഴിഞ്ഞിരുന്ന സമയത്ത് ഒരു സുഹൃത്ത് പോലും വിളിച്ച് നോക്കിയില്ല. പക്ഷെ ഒരാള്‍ മാത്രം എനിക്ക് എല്ലാ പിന്തുണയും നല്‍കി. അദ്ദേഹത്തിന്റെ പേര് ഞാന്‍ ഇപ്പോള്‍ പറയില്ല. ഈ ഷോ അവസാനിക്കുന്നത് വരെ ഞാന്‍ ഉണ്ടെങ്കില്‍ അന്ന് ആ പേര് വെളിപ്പെടുത്തും.

Bigg boss fame shalini nair words about life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES