ഭാര്യമാര്‍ സൂക്ഷിക്കുക എന്ന പ്രശസ്തമായ മലയാള സിനിമയിലെ സൂപ്പര്‍ ഹിറ്റായ ഗാനമാണ് ചന്ദ്രികയില്‍ അലിയുന്ന ചന്ദ്രകാന്തം എന്ന പാട്ട്. ആ പേരില്‍ ഒരു സീരിയല്‍ ഏഷ്യാനെറ്റില്‍ ആരംഭിച്ചപ്പോള്‍ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ഗൗതമിന്റെയും അളക നന്ദയുടേയും ദാമ്പത്യത്തില്‍ കഥ പറയുന്ന ഈ പരമ്പരയില്‍ ഗൗതമിനെ ഏറെ സ്നേഹിക്കുന്ന പെണ്‍കുട്ടിയായി എത്തുന്ന കഥാപാത്രമാണ് പ്രിയംവദ എന്ന പിങ്കി. സീരിയല്‍ താരം മിയാ മരിയ എന്ന നടിയാണ് പിങ്കിയായി തകര്‍ത്ത് അഭിനയിക്കുന്നത്. ജീവിതത്തില്‍ ഗൗതം മാത്രം മതിയെന്ന് ആഗ്രഹിച്ച് ജീവിച്ചിരുന്ന ഒരു പെണ്‍കുട്ടിയാണ് പിങ്കി. ഗൗതമിനെ ദൂരെ നിന്നാണെങ്കിലും കണ്ട് ആ സാന്നിധ്യം അനുഭവിച്ച് ജീവിക്കുവാനാണ് പിങ്കി എന്നും ആഗ്രഹിച്ചിരുന്നത്. അങ്ങനെയാണ് അര്‍ജുനെ കല്യാണം കഴിച്ച് ആ വീട്ടിലേക്ക് വരുന്നതും.
വിവാഹശേഷം അര്‍ജ്ജുനോട് തനിക്ക് ഒരു പ്രണയമുണ്ടെന്നും എന്നെ വിട്ട് പോകണമെന്നും പിങ്കി പറയുന്നുണ്ടെങ്കിലും എനിക്ക് ഈ പെണ്‍കുട്ടിയെ തന്നെ മതിയെന്ന നിലപാടിലാണ് അര്‍ജ്ജുന്‍ മുന്നോട്ടു പോകുന്നത്. ജീവിതത്തില്‍ മറ്റൊരു പെണ്‍കുട്ടി ഉണ്ടാവില്ലെന്ന് പിങ്കിയ്ക്ക് ഉറപ്പു നല്‍കിയ ഗൗതമും പിങ്കിയെ ചതിക്കുമ്പോള്‍ തകര്‍ന്നു പോകുന്ന അവസ്ഥയിലും ബോള്‍ഡായി നിന്ന് ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ ശ്രമിക്കുന്ന കഥാപാത്രമാണ് പിങ്കിയുടേത്. പതുക്കെ പതുക്കെയാണ് അര്‍ജ്ജുന്റെ സ്വഭാവത്തിലും മാറ്റം വരുന്നതോടെ ഇരുവരും പരസ്പരം സ്നേഹിച്ചു തുടങ്ങുന്നതും ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹിച്ചു തുടങ്ങുന്നതും.
എന്നാല്‍ വിധിയുടെ ക്രൂരത പോലെ അര്‍ജ്ജുന്‍ അളക നന്ദയെ ആക്രമിക്കാന്‍ വന്നവരില്‍ നിന്നും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പ്പെടുകയും മരണത്തിനു കീഴടങ്ങുകയുമാണ് ചെയ്യുന്നത്. ഇതു സഹിക്കാനാകാത്ത വേദനയാണ് പിങ്കിയ്ക്ക് നല്‍കിയിരിക്കുന്നത്. ആ എപ്പിസോഡുകളാണ് ഇപ്പോള്‍ ചന്ദ്രികയില്‍ അലിയുന്ന ചന്ദ്രകാന്തത്തില്‍ സംപ്രേക്ഷണം ചെയ്യുന്നത്. പിങ്കിയുടെ അഭിനയത്തെ വാനോളം പുകഴ്ത്തുകയാണ് ഇപ്പോള്‍ സീരിയല്‍ ആരാധകര്‍ മുഴുവന്‍. അതോടൊപ്പം അര്‍ജുന്റെ മരണത്തോടെ ഇനി സീരിയല്‍ കാണില്ലെന്നു പറയുന്നവരും അക്കൂട്ടത്തിലുണ്ട്. അതേസമയം, വര്‍ഷങ്ങളായി സിനിമാ സീരിയല്‍ രംഗത്ത് പ്രവര്‍ത്തിച്ചു വരികയാണെങ്കിലും പിങ്കി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ഹൃദയങ്ങളില്‍ ഇടംപിടിച്ചിരിക്കുകയാണ് മിയാ മരിയ.
എറണാകുളം സ്വദേശിനിയാണ് മിയ. എന്നാല്‍ യഥാര്‍ത്ഥ പേര് ഇതല്ല. സൗമ്യ എന്നതാണ് മിയയുടെ യഥാര്‍ത്ഥ പേര്. റീല്‍സ് വീഡിയോകളിലൂടെ ശ്രദ്ധേയയായ താരം. തൂണേരി, കണ്മണി പാപ്പ, നമ്മ ഊരുക്ക് എന്നാ ആച്ച് എന്നീ തമിഴ് സിനിമകളില്‍ അഭിനയിച്ചിരുന്നു. അപ്പോഴാണ് സൗമ്യ എന്ന പേര് മാറ്റി മിയാ ശ്രീ എന്ന പേരിട്ടത്. അങ്ങനെയാണ് സീരിയലിലും സോഷ്യല്‍ മീഡിയയകളിലും എല്ലാം ഈ പേര് സ്വീകരിച്ചത്. ഐക്കര കോണത്തെ ഭഷിഗ്വരന്മാര്‍ എന്ന മലയാള സിനിമയിലും ചില പരസ്യ ചിത്രങ്ങളിലും ഷോര്‍ട്സ് വീഡിയോകളിലും അഭിനയിച്ചിട്ടുണ്ട് മിയ. പിന്നാലെയാണ് ചന്ദ്രികയില്‍ അലിയുന്ന ചന്ദ്രകാന്തം എന്ന സീരിയലിലേക്ക് എത്തിയത്.