മലയാളി പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന ബിഗ് ബോസ് സീസൺ 3 ആരംഭം കുറിച്ചിരിക്കുകയാണ്. ഇക്കുറി ബിഗ് ബോസ് സീസൺ 3 ലൂടെ നിരവധി സർപ്രൈസുകളാണ് പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. കഴിഞ്ഞ സീസണുകളിൽ നിന്ന് ഏറെ പുതുമയാർന്ന രീതിയിലാണ്ഇത്തവണത്തെ ബിഗ് ബോസ് സീസൺ 3. ഇത് മത്സാരാർഥികളുടെ നിർണ്ണയത്തിലും പ്രകടമാണ്. എന്നാൽ ഇപ്പോൾ
ബിഗ് ബോസ് വീക്കിലിടാസ്‌ക്കിന്റെ ഭാഗമായി തന്റെ ജീവിത കഥ വെളിപ്പെടുത്തിയിരിക്കുകയാണ് ആര്‍ജെ സൂര്യ. സൂര്യ ഇപ്പോൾ ആര്‍ജെ, അഭിനേത്രി, നര്‍ത്തകി എന്നിങ്ങനെ പല റോളുകള്‍ കൈകാര്യം ചെയ്തുവെങ്കിലും ഒന്നിലും രക്ഷപ്പെടാന്‍ കഴിഞ്ഞില്ലെന്നാണ് പറയുന്നത്.
മുത്തശ്ശന്‍ നാഷണല്‍ അവാര്‍ഡ് വിന്നര്‍ ആയിരുന്നു. നല്ല കുടുംബത്തിലാണ് ജനിച്ചതെങ്കിലും അച്ഛന് മാത്രം നല്ല നിലയില്‍ ഉയരാന്ഡ കഴിഞ്ഞില്ല.അച്ഛനെ വലിയ ആളാക്കി മാറ്റാന്‍ കുടുംബത്തിന് ആഗ്രഹം ഉണ്ടായിരുന്നു. ഡ്രൈവിങ്ങിനോട് അദ്ദേഹത്തിന് വലിയ താല്‍പര്യമായിരുന്നു. അദ്ദേഹത്തിന് ഡ്രൈവറായി കേന്ദ്ര ഗവണ്മെന്റ് ജോലികിട്ടുകയും ചെയ്തു.എന്നാല്‍ വളരെ ദേഷ്യക്കാരന്‍ ആയതുകൊണ്ടുതന്നെ അതും പോയി. വാടക വീട്ടിലേക്ക് മാറേണ്ടി വന്നു. അതും വളരെ സൗകര്യങ്ങള്‍ കുറഞ്ഞ വീട്ടിലേക്ക്.
കുട്ടി കാലത്തേക്ക് നോക്കുമ്പോള്‍ ഇപ്പോഴും ചമ്മല്‍ ആണ്. ആ സമയത്തു ആണ് അച്ഛന്‍ ഗള്‍ഫില്‍ പോയത്. എന്നാല്‍ അവിടേയും രക്ഷപ്പെടാന്‍ പറ്റില്ല. അസുഖം ബാധിച്ച് കുറെ കടവുമായി അദ്ദേഹം നാട്ടില്‍ തിരിച്ചെത്തി. പാന്‍ക്രിയാസിനായിരുന്നു അസുഖം. പിന്നീട് കണ്ണുകളുടെ കാഴ്ചയും നഷ്ടപ്പെട്ടു. ലെന്‍സിലൂടെയാണ് ഇപ്പോള്‍ അല്‍പം കഴ്ച ലഭിക്കുന്നത്.. പിന്നീട് അമ്മയ്ക്കും ഒരു അപകടം സംഭവിച്ചു. അതിലൂടെ അമ്മയുടെ കണ്ണിന്റേയും കാഴ്ച നഷ്ടപ്പെട്ടു. അങ്ങനെ ജീവിതം എല്ലാ അര്‍ത്ഥത്തിലും പോരാട്ടം ആയിരുന്നു. ആരും സഹായിച്ചില്ല എന്ന് പറയുന്നില്ല, എങ്കിലും എല്ലാവര്‍ക്കും സഹായിക്കുന്നതിന് ലിമിറ്റ് ഇല്ലേ എന്നും സൂര്യ ചോദിക്കുന്നു. എന്റെ മോള്‍ എന്നെങ്കിലും രക്ഷപെടും എന്ന വിശ്വാസത്തിലാണ് അവര്‍ രണ്ട് പേരും കഴിയുന്നത്. ഈ ഡ്രസ്സ് പോലും പല സുഹൃത്തുക്കളുടെയും സഹായം ആണ്. ലുക്ക് ഉണ്ടെന്നെ ഉള്ളൂ, അല്ലാതെ ഒന്നും ഇല്ല എന്നും സൂര്യ പറയുന്നു.
ഒരുപാട് വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും സൂര്യ പറയുന്നു. തന്റെ ജനനം സമയം കൊണ്ട് അച്ഛന്റെ ജോലി വരെ തെറിച്ചു പോയി എന്ന് കേട്ട അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്. വിവാഹം കഴിക്കാത്തതിനും വിമര്‍ശനങ്ങള്ഡ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. മോളെ എന്താ കറവ പശു ആക്കി വച്ചേക്കുവാണോ എന്ന് ഇപ്പോഴും ഈ ചോദ്യം കേട്ട് അമ്മ സങ്കടപ്പെടാറുണ്ട്.. കല്യാണം നടന്നില്ലേ പോട്ടെ എന്ന് പറഞ്ഞു ഞാന്‍ അമ്മാമയെ ആശ്വസിപ്പിക്കാറുണ്ട് ഇപ്പോഴും. പണം ഇല്ലാത്തതിന്റെ പേരില്‍ സ്‌കൂളില്‍ നിന്നും വിവേചനം നേരിട്ടിട്ടുണ്ടെന്നും സൂര്യ പറഞ്ഞു. തന്നെ കള്ളിയാക്കി.
ഒരിക്കല്‍ സ്‌ക്കൂളില്‍ പഠിക്കുമ്പോള്‍ ഒരു സുഹൃത്തിന്റെ മാല കാണാതെ പോയി. കാശില്ലാത്ത വീട്ടിലെ കുട്ടി ആയതുകൊണ്ടുതന്നെ എല്ലാവരും എന്നിലേക്ക് ശ്രദ്ധ തിരിച്ചു. കള്ളി എന്ന് വിളിച്ചു. എന്നാല്‍ പട്ടിണി കിടന്നാല്‍ കിടക്കും, എന്നാല്‍ കക്കില്ല എന്ന് പറഞ്ഞെങ്കിലുംആരും വിശ്വസിച്ചില്ല . എന്നാല്‍ കുറച്ച് ദിവസത്തിന് ശേഷം ആ മാല ഒരു ടീച്ചറിന്റെ കയ്യില്‍ നിന്നും ആ കുട്ടിക്ക് കിട്ടി. എന്നിട്ടും ഒരു സോറി പോലും ആരും എന്നോട് പറഞ്ഞില്ല. അന്ന് ഞാന്‍ കാശിന്റെ വില മനസിലാക്കിയതെന്നും സൂര്യ പറയുന്നു.