Latest News

നിങ്ങള്‍ ചിരിക്കുമ്പോൾ അവരും നിങ്ങള്‍ക്കൊപ്പം ചിരിക്കും; നിലക്ക് ഒപ്പമുള്ള ചിത്രങ്ങളുമായി പേളി മാണി

Malayalilife
നിങ്ങള്‍ ചിരിക്കുമ്പോൾ  അവരും നിങ്ങള്‍ക്കൊപ്പം ചിരിക്കും;  നിലക്ക് ഒപ്പമുള്ള ചിത്രങ്ങളുമായി പേളി മാണി

വതരണം കൊണ്ടും അഭിനയം കൊണ്ടും പ്രേക്ഷക മനസ് കീഴടക്കിയ താരമാണ് പേളി മാണി. ഇതുവരെയും ഒരു അവതാരകയ്ക്കും ഉണ്ടാക്കാന്‍ കഴിയാത്ത മൈലേജാണ് ചുരുങ്ങിയ കാലം കൊണ്ട് പേളി ഉണ്ടാക്കിയത്. അത്രയും ആരാധകരാണ് താരത്തിനുള്ളത്. എല്ലാ കാര്യത്തിലുമുള്ള തന്റെതായ ശൈലിയാണ് എല്ലാവരില്‍ നിന്നും പേളിയെ വേറിട്ട് നിര്‍ത്തുന്നത്. എന്നാൽ ഇപ്പോൾ അമ്മയായതിന് ശേഷമുള്ള ആദ്യ മാതൃദിനം ആഘോഷിക്കുകയാണ് നടിയും അവതാരകയുമായ പേളി മാണി. 

പേളി മകള്‍ നിലയ്ക്ക് ഒപ്പമുള്ള മനോഹര ചിത്രങ്ങള്‍ പങ്കുവെച്ചാണ് സന്തോഷമറിയിച്ചത്. ഒടുവില്‍ താരം  ചിത്രത്തോടൊപ്പം  തന്റെ കുരുവി കൂടിന് അതിന്റെ കുട്ടി മൊട്ടയെ കിട്ടിയിരിക്കുന്നു എന്നാണ് താരം കുറിച്ചത്. മകള്‍ നിലയ്ക്ക് ഒപ്പമുള്ള ഏതാനും ചിത്രങ്ങളും പേളി പങ്കുവെച്ചു. 'നിങ്ങള്‍ ചിരിക്കുമ്ബോള്‍, അവരും നിങ്ങള്‍ക്കൊപ്പം ചിരിക്കും. അവര്‍ നിങ്ങളെ എപ്പോഴും നിരീക്ഷിക്കുകയും നിങ്ങളെ കണ്ട് പഠിക്കുകയും ചെയ്യുന്നു. ഏറ്റവും മികച്ച വ്യക്തികളാവാനുള്ള നമ്മുടെ അവസരമാണിത്, അങ്ങനെയാവുമ്ബോള്‍ അവര്‍ നമ്മളില്‍ നിന്നും അതു പഠിക്കും. ഇതെന്റെ ആദ്യ മദേഴ്‌സ് ഡേ ആണ്', - പേളി കുറിച്ചു.

 പേളിയും ഭര്‍ത്താവ് ശ്രീനിഷ് അരവിന്ദും ബിഗ്‌ബോസ് ഷോയിലൂടെ പരിചയത്തിലായി പിന്നീട് പ്രണയത്തിലായവരാണ്. ഷോയില്‍ നിന്നും പുറത്തെത്തിയ ശേഷം വീട്ടുകാരുടെ സമ്മത പ്രകാരം ഇരുവരും വിവാഹിതര്‍ ആവുകയായിരുന്നു. കഴിഞ്ഞ മാർച്ചിലായിരുന്നു താരത്തിന് ഒരു പെൺകുഞ്ഞ് ജനിച്ചതും. സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്.
 

Actress pearle maaney mothers day post

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക