Latest News

കുടുംബവിളക്കിലെ ശരണ്യ; ഇന്ദുലേഖയിലും വില്ലത്തി; മിനിസ്‌ക്രീനിലെ ശാലീന സൗന്ദര്യം; മഞ്ജു സതീഷിന്റെ ജീവിതവും തിരിച്ചു വരവും

Malayalilife
കുടുംബവിളക്കിലെ ശരണ്യ; ഇന്ദുലേഖയിലും വില്ലത്തി; മിനിസ്‌ക്രീനിലെ ശാലീന സൗന്ദര്യം; മഞ്ജു സതീഷിന്റെ ജീവിതവും തിരിച്ചു വരവും

ഞ്ജു സതീഷ് എന്ന പേര് മിനി സ്‌ക്രീന്‍ -ബിഗ് സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതമാണ്. വര്ഷങ്ങളായി സ്‌ക്രീനില്‍ നിറഞ്ഞു നില്‍ക്കുന്ന മഞ്ജു വ്യത്യസ്തത തുളുമ്പുന്ന കഥാപാത്രങ്ങള്‍ കൊണ്ടാണ് ശ്രദ്ധേയ ആയത്. എന്നാല്‍ മഞ്ജുവിന്റെ കഴിവിനനുസരിച്ചുള്ള കഥാപാത്രങ്ങള്‍ കിട്ടിയോ എന്ന കാര്യത്തില്‍ ഇപ്പോഴും സോഷ്യല്‍ മീഡിയ സംശയങ്ങള്‍ പങ്കിടാറുണ്ട്. ഇടക്ക് മഞ്ജു ഇക്കാര്യം സംബന്ധിക്കുന്ന ഒരു അഭിമുഖവും നല്‍കുകയുണ്ടായി. ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത് മഞ്ജുവിന്റെ കുടുംബചിത്രങ്ങള്‍ ആണ്. ഒപ്പം കഴിഞ്ഞദിവസം താരം ബുള്ളറ്റ് ഓടിക്കുന്നതിന്റെ ഒരു വീഡിയോയും സോഷ്യല്‍ മീഡിയ വഴി പങ്കിടുകയുണ്ടായി. താരത്തിന്റെ കുടുംബവിശേഷങ്ങള്‍ കണ്ടിട്ടാണ് അതിശയവുമായി ചില ആരാധകര്‍ എത്തിയിരിക്കുന്നത്. മഞ്ജുവിന്റെ അതേ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആണ് മകനും ഭര്‍ത്താവും.

മഞ്ജു സതീഷ് മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. ഒരേ സമയം തന്നെ ഒന്നിലധികം പരമ്പരകളിലൂടെയാണ് മഞ്ജു മിനി സ്‌ക്രീനില്‍ തിളങ്ങി നില്‍ക്കുന്നത്. ഇന്ദുലേഖയിലും കുടുംബവിളക്കിലും, എല്ലാം ഒന്നിനൊന്നു മികച്ച കഥാപാത്രങ്ങളെയാണ് മഞ്ജു അവതരിപ്പിക്കുന്നത് . രണ്ടിലും വില്ലത്തി പരിവേഷങ്ങളില്‍ ആണ് മഞ്ജു നിറയുന്നത്.

സിനിമയിലും സീരിയലിലുമായി നിറഞ്ഞുനില്‍ക്കുന്നതിന്റെ ഇടയ്ക്കാണ് മഞ്ജുവിന്റെ വിവാഹം നടക്കുന്നത്. വിവാഹത്തിന് ശേഷം അഭിനയ ജീവിതത്തില്‍ നിന്ന് ചെറിയ ഇടവേള എടുത്തു. തിരിച്ചത്തിയപ്പോഴും നല്ല വേഷങ്ങളാണ് താരത്തെ തേടിയെത്തിയത്. മഞ്ഞുരുകും കാലം, ചിന്താവിഷ്ടയായ സീത എന്നീ സീരിയലുകളിലെ വില്ലത്തി വേഷങ്ങളിലൂടെയാണ് മഞ്ജുവിന്റെ മടങ്ങിവരവ്

ബാലാമണി എന്ന സീരിയലിലാണ് മഞ്ജു ആദ്യമായി വില്ലത്തി വേഷത്തില്‍ എത്തുന്നത്. ആ സീരിയലിലെ വേഷം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. പിന്നീടാണ് മഞ്ഞുരുകും കാലം എന്ന പരമ്പരയിലേക്ക് എത്തുന്നത്. രത്നമ്മയുടെ റോള്‍ ചെയ്തിരുന്ന ലാവണ്യ പിന്‍മാറിയപ്പോഴാണ് ആ വേഷത്തിലേക്ക് മഞ്ജു എത്തുന്നത്. പ്രേക്ഷകര്‍ നിറഞ്ഞ കൈയ്യടിയയാണ് ആ കഥാപാത്രത്തിന് നല്‍കിയത്.

ഓം ശാന്തി ഓശാനയിലെ വേഷമാണ് ബിഗ് സ്‌ക്രീനില്‍ മഞ്ജുവിന്റെ കരിയര്‍ ബ്രെക്ക് എന്ന് പറയാന്‍ ആകുന്ന കഥാപാത്രം . ഓം ശാന്തി ഓശാനയില്‍ ഒരു ചെറിയ വേഷം ആയിരുന്നു എങ്കിലും ഇരുകൈയ്യും നീട്ടിയാണ് മഞ്ജുവിനെ പ്രേക്ഷകര്‍ സ്വീകരിച്ചത്. ചിത്രത്തില്‍ നസ്രിയയുടെ അമ്മ വേഷത്തിലാണ് മഞ്ജു നിറഞ്ഞു നിന്നത്.

അടുത്തിടെ മഞ്ജു നല്‍കിയ ഒരു അഭിമുഖത്തില്‍ അല്‍പ്പം പരാതിയും മഞ്ജു പങ്ക് വച്ചിരുന്നു. 'ഓം ശാന്തി ഓശാന എന്ന സിനിമയ്ക്ക് ശേഷം പലരും പറഞ്ഞു മഞ്ജു ഇനി പിടിച്ചു കയറും എന്ന്. ആളുകള്‍ അവസരം തന്നാല്‍ മാത്രമല്ലേ അഭിനയിക്കാന്‍ കഴിയൂ. നല്ല അവസരങ്ങള്‍ വന്നാലും പാരവയ്ക്കാന്‍ ആള്‍ക്കാരുണ്ട്', എന്ന് മഞ്ജു തുറന്നു പറഞ്ഞത് ഏറെ ചര്‍ച്ചചെയ്യപ്പെട്ട വിഷയം ആയിരുന്നു.

ഇത്രയും വര്‍ഷം സിനിമയും സീരിയലും ചെയ്തിട്ടും അമ്മ സംഘടനയുടെ ഒരു ആനൂകൂല്യവും തനിക്ക് ലഭിച്ചിട്ടില്ല എന്നും മഞ്ജു പറഞ്ഞിരുന്നു. മഞ്ജു ആക്ടീവല്ല എന്നാണ് ചോദിക്കുമ്‌ബോള്‍ പറയാറുള്ളത്. പക്ഷെ കണ്ടിട്ടുപോലുമില്ലാത്ത ചിലര്‍ക്ക് മാസാമാസം അക്കൗണ്ടില്‍ പൈസ വരുന്ന കാര്യം തനിക്കറിയാം എന്നും മഞ്ജു തുറന്നു പറഞ്ഞിരുന്നു.

താനും ഭര്‍ത്താവും ഒരേ ഫീല്‍ഡിലാണ് ജോലി ചെയ്യുന്നത് എന്ന് ഒരിക്കല്‍ മഞ്ജു പറഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയ വഴി ഇവരുടെ ചിത്രങ്ങള്‍ ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. ഇരുവരുടെയും വഴിയേ സഞ്ചരിക്കുകയാണ് ഇവരുടെ മകന്‍ ആദിയും. എന്നെ മാത്രം കാത്തോളണേ എന്ന ഷോര്‍ട്ട് ഫിലിമില്‍ നായകനായി എത്തുന്നത് മഞ്ജുവിന്റെ മകന്‍ ആദിയാണ്. ആദിയുടെ അമ്മ ആയിരുന്നോ മഞ്ജു എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

Actress manju satheesh realistic life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക