ക്രിസ്മസ് ദിനത്തില്‍ ബാലതാരം ദേവനന്ദ സമൂഹമാധ്യമത്തില്‍ പങ്കുവച്ച വിഡിയോ ശ്രദ്ധനേടുന്നു. 'ഉണ്ണി പുല്‍ക്കൂട്ടില്‍ പിറന്ന ഓര്‍മയ്ക്കായി, ഉണ്ണിയുമായി വീട്ടിലേക്ക്.എവര്‍ക്കും ക്രിസ്തുമസ് ആശംസകള്‍' എന്ന അടിക്കുറിപ്പോടെയാണ് ദേവനന്ദ വിഡിയോ പങ്കുവച്ചത്. ക്രിസ്മസ് കാരള്‍ സംഘത്തിനൊപ്പം വീട്ടിലേക്ക് വരുന്ന ദേവനന്ദ ഉണ്ണിശോയെ കിടത്തിയ താലം വീട്ടിലെ പൂജാമുറിയില്‍ വയ്ക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണാനാകുന്നത്. വിഡിയോയുടെ പശ്ചാത്തലത്തില്‍ കാരള്‍ സംഘത്തിന്റെ ഗാനവും കേള്‍ക്കാം.
ക്രിസ്മസ് ആശംസകള്‍ അറിയിച്ചുള്ള റീലും ദേവനന്ദ പങ്കുവച്ചിട്ടുണ്ട്. ക്രിസ്മസ് തീമിലുള്ള ഉടുപ്പണിഞ്ഞ് ക്രിസ്മസ് അലങ്കാരങ്ങള്‍ക്കിടയില്‍ ഉള്ള ദേവനന്ദയേയാണ് വിഡിയോയില്‍ കാണാന്‍ കഴിയുക. ക്രിസ്മസ് തൊപ്പിയണിഞ്ഞ് നിറഞ്ഞ ചിരിയോടുള്ള ദേവനന്ദയുടെ ക്രിസ്മസ് ആശംസകള്‍ക്ക് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്.
മാളികപ്പുറം എന്ന ചിത്രത്തിലെ കല്ലു എന്ന കഥാപാത്രത്തിലൂടെയാണ് മലയാളികളുടെ പ്രിയതാരമായി ദേവനന്ദ മാറിയത്. 2018ല്‍ തൊട്ടപ്പന്‍ എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടാണ് ദേവനന്ദ സിനിമാരംഗത്തേക്ക് എത്തുന്നത്. ഇതുവരെ 20ല്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് ദേവനന്ദ.