Latest News

'ആ സമയത്തെ അനുഭവം പറഞ്ഞറിയിക്കാന്‍ പറ്റാത്തത്..; അന്ന് ഇത് ആരും കണ്ടില്ല..'; അച്ഛന്റെ സിനിമയെ കുറിച്ച് ശ്രുതി ഹാസന്‍ 

Malayalilife
 'ആ സമയത്തെ അനുഭവം പറഞ്ഞറിയിക്കാന്‍ പറ്റാത്തത്..; അന്ന് ഇത് ആരും കണ്ടില്ല..'; അച്ഛന്റെ സിനിമയെ കുറിച്ച് ശ്രുതി ഹാസന്‍ 

നടനും സംവിധായകനുമായ കമല്‍ ഹാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ഹേ റാം' എന്ന ചിത്രം ഇന്ന് ഒരു ക്ലാസിക് ആയി വാഴ്ത്തപ്പെടുമ്പോള്‍, അതിന്റെ റിലീസ് സമയത്ത് ആരും ശ്രദ്ധിച്ചിരുന്നില്ലെന്ന് മകളും നടിയുമായ ശ്രുതി ഹാസന്‍. സിനിമയുടെ നിര്‍മ്മാണ മികവിനെക്കുറിച്ച് താന്‍ വിസ്മയിച്ചുപോയെന്നും അവര്‍ വെളിപ്പെടുത്തി. 

ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രുതി ഹാസന്‍ ഇക്കാര്യം പറഞ്ഞത്. 2000-ല്‍ പുറത്തിറങ്ങിയ ചിത്രം അടുത്തിടെ തിയേറ്ററില്‍ വീണ്ടും കണ്ടതിനെക്കുറിച്ചും അവര്‍ സംസാരിച്ചു. 'അച്ഛന്‍ സംവിധാനം ചെയ്ത 'ഹേ റാം' അടുത്തിടെ തിയേറ്ററില്‍ നിന്നും കണ്ടു. 

ഓരോ ഫ്രെയിമും അദ്ദേഹം ഒരുക്കിവച്ച രീതി അഭിനന്ദനം അര്‍ഹിക്കുന്നതാണ്. ഈ അടുത്ത സിനിമ റീ-റിലീസ് ചെയ്തിരുന്നു. ക്യൂബ്‌സ് തിയേറ്ററില്‍ ആ സിനിമ കണ്ടപ്പോഴുണ്ടായ അനുഭവം വിവരിക്കാന്‍ വാക്കുകളില്ല. അത്രമാത്രം അത്ഭുതമാണ് എനിക്ക്. ഇന്ന് ആ സിനിമയെ പലരും വാനോളം പ്രശംസിക്കുന്നു. കമല്‍ സാര്‍ എങ്ങനെയാണ് ഗംഭീരമായി ഈ സിനിമ ചെയ്തത് എന്നാണ് പലരും ചോദിക്കുന്നത്. 

എന്നാല്‍ സിനിമ റിലീസായ സമയത്ത് ആരും പ്രശംസിച്ചിട്ടില്ലായിരുന്നു,' ശ്രുതി ഹാസന്‍ പറഞ്ഞു. ഇരുപത്തിനാല് വര്‍ഷം മുമ്പ് പുറത്തിറങ്ങിയ ചിത്രം, റിലീസ് സമയത്ത് സാമ്പത്തികമായും നിരൂപകപരമായും കാര്യമായ വിജയം നേടിയിരുന്നില്ല. എന്നാല്‍ കാലക്രമേണ ഇന്ത്യന്‍ സിനിമയിലെ ഒരു നാഴികക്കല്ലായി 'ഹേ റാം' വിലയിരത്തപ്പെടുകയായിരുന്നു.

sruthi hasan about hey ram

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES