ക്രിസ്തുമസ് ദിനത്തില്‍ തന്റെ മനസ്സമ്മതം കഴിഞ്ഞ ചിത്രങ്ങളുമായി നടന്‍ ബിനിഷ് ബാസ്റ്റിന്‍. അടൂര്‍ സ്വദേശിനിയായ താരയാണ് വധു. ഇരുവരും അഞ്ചു വര്‍ഷത്തോളമായി പ്രണയത്തിലാണ്.സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് ബിനീഷ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.
'ടീമേ.. ഞങ്ങളുടെ മനസമ്മതം കഴിഞ്ഞിട്ടാ.. എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയും വേണം,' ബിനീഷ് കുറിച്ചു. എന്റെ അമ്മച്ചിയുടെ ഏറ്റവും വലിയ ആഗ്രഹമാണ്. എന്റെ ചാനല്‍ കാണുന്ന എല്ലാവരുടെയും ആഗ്രഹമാണ്. 10 വര്‍ഷമായി എന്താ കല്യാണം കഴിക്കാത്തത് എന്ന് ആളുകള്‍ ചോദിക്കാന്‍ തുടങ്ങിയിട്ട്. അവര്‍ക്ക് വേണ്ടിയാണ് ഇപ്പോള്‍ ഇങ്ങനെ ഒരു
പരിപാടി നടത്തിയത്. വിവാഹ തീയതി തീരുമാനിച്ചിട്ടില്ല. 2026 ഫെബ്രുവരിയിലായിരിക്കും വിവാഹം', ബിനീഷ് പറയുന്നു.
പത്തുവര്‍ഷത്തിലേറെയായി സിനിമാലോകത്ത് സജീവമാണ് ബിനീഷ്. എയ്ഞ്ചല്‍ ജോണ്‍, പോക്കിരിരാജ, അണ്ണന്‍ തമ്പി, സൗണ്ട് തോമ, താപ്പാന, ഡാം 999, പാസഞ്ചര്‍, കൊരട്ടി പട്ടണം റെയില്‍വേ ഗേറ്റ്, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ഡബിള്‍ ബാരല്‍, തെറി, കാട്ടുമാക്കാന്‍ എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ ബിനീഷ് വേഷമിട്ടു. സ്റ്റാര്‍ മാജിക് ഷോയിലൂടെയും ബിനീഷ് ശ്രദ്ധ നേടിയിരുന്നു.
യൂട്യൂബ് ചാനലിലും വ്ളോഗിലൂടെയുമായി ജീവിത വിശേഷങ്ങളെല്ലാം പങ്കിടുന്ന ബിനീഷ് കുടുംബസമേതമായി പെണ്ണുകാണാന്‍ പോയതിന്റെ വിശേഷങ്ങള്‍ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. ദീര്‍ഘദൂര യാത്രയായിരുന്നതിനാല്‍ അമ്മച്ചി കൂടെ വന്നിരുന്നില്ല. പ്രാര്‍ത്ഥനയോടെയായി മക്കളെ യാത്രയയ്ക്കുകയായിരുന്നു അമ്മച്ചി. ഒരുനാട് മുഴുവനും തനിക്കായി കാത്തിരിക്കുകയായിരുന്നു അവിടെ. ഷൂട്ടിംഗ് ലൊക്കേഷനിലേക്കൊക്കെ പോവുന്ന പ്രതീതിയായിരുന്നു. അത്രയേറെ ആളുകളായിരുന്നു അവിടെ ബിനീഷിനെ കാണാനും പരിചയപ്പെടാനുമായി കാത്തിരുന്നത്.