Latest News

പൃത്വിയുടെ നായിക; ഹോട്ടൽ മാനേജ്‌മന്റ് പഠിച്ചു; കുട കൊണ്ട് അടി വരെ കിട്ടി; ഭർത്താവിന്റെ പീഡനം സഹിച്ചു എന്നുവരെ ഗോസിപ്പുകൾ; 38 വയസ്സിലും അവിവിവാഹിതയായ നടി ചന്ദ്ര ലക്ഷ്മൺ

Malayalilife
പൃത്വിയുടെ നായിക; ഹോട്ടൽ മാനേജ്‌മന്റ് പഠിച്ചു; കുട കൊണ്ട് അടി വരെ കിട്ടി; ഭർത്താവിന്റെ പീഡനം സഹിച്ചു എന്നുവരെ ഗോസിപ്പുകൾ; 38  വയസ്സിലും അവിവിവാഹിതയായ നടി ചന്ദ്ര ലക്ഷ്മൺ

ലയാള സിനിമ സീരിയൽ മേഖലയിൽ ഉള്ളവർക്ക് ഏറെ സുപരിചിതയായ താരമാണ് ചന്ദ്ര ലക്ഷ്മൺ. താരം പ്രേക്ഷക ഹൃദയം കീഴടക്കിയത് വളരെ തന്മയത്തോടെയും സ്വത സിദ്ധമായ അഭിനയ ശൈലിയിലൂടെയാണ്. നടൻ പൃഥ്വിരാജിന്റെ നായികയായിട്ടാണ് താരം അഭിനയ മേഖലയിലേക്ക് ചുവട് വച്ചത്.   2002-ൽ പുറത്തിറങ്ങിയ മനസെല്ലാം എന്ന തമിഴ് ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തു പ്രവേശിച്ച ചന്ദ്ര, തുടർന്ന് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും നിറഞ്ഞ് നിന്നിരുന്നു. ടെലിവിഷൻ പരമ്പരകളായ സ്വന്തം, മേഘം, കോലങ്ങൾ, കാതലിക്ക നേരമില്ലൈ എന്നിവയിലെ സാന്ദ്ര നെല്ലിക്കടാൻ, റിനി ചന്ദ്രശേഖർ, ഗംഗ, ദിവ്യ എന്നീ വേഷങ്ങളിലൂടെയാണ്  താരം പ്രേക്ഷക ഹൃദയം കീഴടക്കിയത്. സ്വന്തം എന്ന സീരിയലിലെ സാന്ദ്ര നെല്ലിക്കാടൻ എന്ന കഥാപാത്രം താരത്തിന് ഏറെ പ്രസക്തിയാണ് നേടി കൊടുത്തത്.

ലക്ഷ്മണൻ കുമാർ, മാലതി എന്നിവരുടെ മകളായി തിരുവനന്തപുരത്തെ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് ചന്ദ്ര ലക്ഷ്മൺ ജനിച്ചത്. പിന്നീട് കുടുംബം ചെന്നൈയിലേക്ക് കുടിയേറുകയും അവിടെ ചെന്നൈയിലെ ജെ. എൻ സ്കൂൾ, എം.ജി.ആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് എന്നിവിടങ്ങളിൽ  നിന്നാണ് താരം തന്റെ   വിദ്യാഭ്യാസം നേടിയത്. മികച്ച ഒരു നർത്തകി കൂടിയായ ചന്ദ്ര ഹോട്ടൽ മാനേജുമെന്റ് പരിശീലനം നടത്തി വരുന്ന വേളയിൽ , സംവിധായകൻ സന്തോഷ് താരത്തെ  കണ്ട് മനസെല്ലം എന്ന സിനിമയിൽ അഭിനയിക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് നിരവധി സിനിമകളായിരുന്നു മലയാളത്തിലും തമിഴിലുമായി താരം തകർത്താടിയത്. ചക്രം , കല്യാണകുറിമാനം , ബോയ് ഫ്രണ്ട് , കാക്കി , പായും പുലി തുടങ്ങിയവ താരത്തിന്റെ ശ്രദ്ധേയമായ സിനിമകളാണ്. താരത്തിന്റെ നെഗറ്റീവ് കഥാപാത്രങ്ങൾ കണ്ട് കൊണ്ട്  ഒരുവേള പൊതുയിടത്ത് വച്ച് താരത്തിന് കുട കൊണ്ട് അടി വരെ കിട്ടുകയും ചെയ്തു. എന്നാൽ ഇടക്ക് വച്ച് താരം അഭിനയത്തിൽ നിന്ന് ഇടവേള എടുത്തിരുന്നു.

നിലവിൽ താരം ഒരു തമിഴ് സിനിമയെ പറ്റിയുള്ള ആലോചനയിലാണ്. അതോടൊപ്പം താനാണ്  ഏഴെട്ട് വർഷമായി മ്യൂറൽ ഓറ എന്ന ഓൺലൈൻ ബിസിനസ്സ് സ്ഥാപനത്തിന്റെ തിരക്കുകളിൽ തുടർന്ന് പോരുകയും ചെയ്തിരുന്നു താരം.  അതേസമയം താരം അവിവിവാഹിത കൂടിയാണ്. നല്ലൊരു ബന്ധം വന്നാൽ വിവാഹിതയാകും എന്നും കൂടാതെ  വിവാഹ പ്രായം 20 - 25 വയസ്സാണ് എന്ന് ചിന്തിക്കുന്ന സൊസൈറ്റിയോട് തനിക്ക് താത്‌പര്യമില്ലെന്നും താരം ഒരുവേള തുറന്ന് പറഞ്ഞിരുന്നു.  എന്നാൽ വിവാഹിതയാകാത്ത താരം  അമേരിക്കയില്‍ ഭര്‍ത്താവിന്റെ പീഡനം സഹിച്ച് ജീവിക്കുന്നു എന്ന് തരത്തിലുള്ള ഗോസിപ്പുകൾ വരെ താരത്തെ തേടി എത്തുകയും ചെയ്തു. പലപ്പോഴായി ഒന്ന് രണ്ട് റിലേഷന്‍ മാത്രമേ താരത്തിന് ഉണ്ടായിരുന്നു എങ്കിൽ കൂടിയും  അതൊന്നും വര്‍ക്കൗട്ട് ആയില്ല. നിലവിൽ താരം ഇപ്പോൾ പ്രകാശനും സുജാതയും എന്ന പാരമ്പരയിലൂടെയാണ് താരം പ്രേക്ഷകർക്ക് ഇടയിൽ സജീവയാകുന്നത്.

Actress chandra lakshman realistic life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക