Latest News

നടി ആലീസ് വിവാഹിതയാകുന്നു; പ്രതിശ്രുത വരനൊപ്പമുള്ള ചിത്രങ്ങളുമായി താരം

Malayalilife
നടി  ആലീസ് വിവാഹിതയാകുന്നു; പ്രതിശ്രുത വരനൊപ്പമുള്ള ചിത്രങ്ങളുമായി താരം

കൊറോണകാലം കല്യാണ മേളങ്ങളുടെ കാലം കൂടിയാണ്. അത്തരത്തിൽ സീരിയൽ മേഖലയിൽ നിന്ന് ഒരു കല്യാണ വാർത്ത കൂടി എത്തുകയാണ്. നടി ആലീസ് ക്രിസ്റ്റിയുടെ വിവാഹവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ ആണ്ഇപ്പോൾ സോഷ്യൽ മീഡിയയിൽ  ശ്രദ്ധ നേടുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് നവവധുവിനെ പോലെ അണിഞ്ഞൊരുങ്ങി നിന്ന ആലീസിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. അന്ന് മുതല്‍ നടി വിവാഹിതയാവാന്‍ പോവുന്നതായി ഗോസിപ്പുകളും പ്രചരിച്ചു. എന്നാല്‍ വിവാഹമല്ല, വിവാഹനിശ്ചയം മാത്രമേ ഇപ്പോള്‍ നടന്നുള്ളുവെന്നാണ് ആലീസ് പറയുന്നത്.

 മഞ്ഞുരുകും കാലം എന്ന പാരമ്പരയിലൂടെയാണ് ആലീസ് ശ്രദ്ധിക്കപ്പെടുന്നത്. തുടർന്ന് സ്ത്രീപദം, കസ്തൂരിമാന്‍, തുടങ്ങി നിരവധി സീരിയലുകളില്‍ ശ്രദ്ധേയമായ കഥാപാത്രണങ്ങളെ വതരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ  നടി ഇന്‍സ്റ്റാഗ്രാം പേജില്‍ നേരത്തെ പ്രചരിച്ച വാര്‍ത്തകള്‍ക്ക് മറുപടിയായി വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

 പ്രതിശ്രുത വരനൊപ്പമുള്ളതും കുടുംബാംഗങ്ങള്‍ക്കൊപ്പമുള്ള ചിത്രവും'കുടുംബം വലുതായി കൊണ്ടിരിക്കുകയാണ്' എന്ന ക്യാപ്ഷനില്‍ ആലീസ് പോസ്റ്റ് ചെയ്യുന്നു. ആലീസ് ചടങ്ങിനെത്തിയത് നീല നിറമുള്ള സാരിയില്‍ അതീവ സുന്ദരിയായിട്ടാണ്. സാരിയില്‍ കാണാന്‍ നല്ല ഭംഗിയുണ്ടെന്നാണ് ഭൂരിഭാഗം ആരാധകരും അഭിപ്രായപ്പെട്ടത്. പത്തനംതിട്ട സ്വദേശി സജിന്‍ സജി സാമുവലാണ് ആലീസിന്റെ വരന്‍. വിവാഹ തീയതി ഇനിയും നിശ്ചയിച്ചിട്ടില്ല.

Read more topics: # Actress alice ,# wedding
Actress alice wedding

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക