Latest News

ഇൻ്റർകാസ്റ്റ് മ്യാരേജ് കാരണം വീട്ടിൽ പ്രശ്‌നമായി; പ്രണയകഥ വെളിപ്പെടുത്തി ചെമ്പരത്തി താരം സ്റ്റെബിനും ഭാര്യയും

Malayalilife
ഇൻ്റർകാസ്റ്റ് മ്യാരേജ് കാരണം വീട്ടിൽ പ്രശ്‌നമായി; പ്രണയകഥ വെളിപ്പെടുത്തി ചെമ്പരത്തി താരം  സ്റ്റെബിനും ഭാര്യയും

സീകേരളം ചാനലില്‍ പ്രേക്ഷകപ്രീതിയോടെ മുന്നേറുന്ന സീരിയലാണ് ചെമ്പരത്തി. ചെമ്പരത്തിയിലെ കേന്ദ്ര കഥാപാത്രമായ ആനന്ദിനെ അവതരിപ്പിക്കുന്നത് നടന്‍ സ്റ്റെബിന്‍ ജേക്കബ് ആണ്. താരത്തെക്കുറിച്ച് അധികം ആര്‍ക്കും അറിയില്ല. താരത്തിന്റെ വിവാഹ വാർത്ത എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയവയായിരുന്നു. എന്നാൽ ഇപ്പോൾ സ്‌റ്റെബിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്ത് വിട്ട വീഡിയോയിലാണ് ഇന്റര്‍കാസ്റ്റ് മ്യാരേജിനെ കുറിച്ചും പ്രണയത്തെ കുറിച്ചുമൊക്കെ താരദമ്പതിമാര്‍ തുറന്ന് പറയുകയാണ്.

ഇന്റര്‍കാസ്റ്റ് മ്യാരേജ് ആയത് കൊണ്ട് രണ്ട് വീട്ടിലും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. കാസ്റ്റ് എന്നതിലുപരി രണ്ട് പ്രൊഫഷന്‍ ആയത് കൊണ്ടും പ്രശ്‌നങ്ങള്‍ ഉണ്ടായി. എനിക്ക് വീട്ടില്‍ കല്യാണം ആലോചിക്കുന്ന സമയമാണ്. അന്നേരം ഞാനൊരു അഭിമുഖത്തില്‍ പ്രണയമുണ്ടെന്ന് പറഞ്ഞു. ഇതോടെ ആരാണെന്ന് അറിയാനുള്ള ചോദ്യവും പറച്ചിലുമൊക്കെയായി. അതുകൊണ്ട് പ്രണയത്തെ കുറിച്ച് കൂടുതല്‍ പറയാതെ ഇരുന്നത്. ഇടയ്ക്ക് പ്രണയം വെളിപ്പെടുത്തിയാലോ എന്ന് തീരുമാനിച്ചെങ്കിലും വീട്ടുകാരുടെ സമ്മതം ഇല്ലാതെ വിവാഹം കഴിക്കാന്‍ രണ്ട് പേര്‍ക്കും താല്‍പര്യമില്ലായിരുന്നു.

ഇയാളുമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയതിന് ശേഷം നാളെ വിവാഹം കഴിക്കാന്‍ പറ്റാത്തൊരു സാഹചര്യം വന്നാല്‍ അത് ഇവള്‍ക്ക് ബുദ്ധിമുട്ടാവുമെന്ന് സ്റ്റെബിന്‍ പറയുന്നു. എന്നാല്‍ താന്‍ വേറെ കെട്ടി പോവില്ലെന്നാണ് വിനീഷ പറയുന്നത്. പെട്ടെന്നാണ് ഞങ്ങളുടെ വിവാഹം നടത്തിയത്. കല്യാണത്തിന് രണ്ട് ദിവസം മുന്‍പാണ് ഷൂട്ടിങ്ങ് നിര്‍ത്തി വിവാഹത്തിനെത്തിയത്. ശേഷം രണ്ട് ദിവസത്തിനുള്ളില്‍ തിരിച്ച് പോവുകയും ചെയ്തു. നാല് ദിവസമേ എനിക്ക് ലീവ് കിട്ടിയിട്ടുള്ളുവെന്ന് സ്റ്റെബിന്‍ വ്യക്തമാക്കി.

സ്റ്റെബിന്‍ ചേട്ടന്‍ കുറച്ച് ഇന്‍ട്രോവേര്‍ട്ടറാണ്. എന്നാല്‍ ഞാന്‍ വായാടി ടൈപ്പാണ്. ആരെ എങ്കിലും കണ്ടാല്‍ ഇടിച്ചു കയറി സംസാരിക്കുന്ന ടൈപ്പാണ് ഞാന്‍. പിന്നെ സ്റ്റെബിന്‍ അത്ര സീരിയസ് ക്യാരക്ടര്‍ ഒന്നുമല്ല. ഇടയ്ക്ക് ചളിയൊക്കെ പറയും. പരിചയപ്പെട്ട് കഴിഞ്ഞാല്‍ അവരുമായി നല്ല കമ്പനി ആവും. ചേട്ടായിയുടെ ഇഷ്ടപെടാത്ത സ്വഭാവം ദേഷ്യപെടുന്നത് ആണ്. ദേഷ്യപ്പെട്ടാല്‍ എനിക്ക് സങ്കടം വരും. അത് എന്റെ കുഴപ്പം തന്നെയാണ്. ഞാന്‍ ഇടയ്ക്കിടെ ചേട്ടായി, ചേട്ടായി എന്ന് വിളിച്ച് പുറകേ നടന്ന് ശല്യം ചെയ്യും. ആ സമയമാണ് സ്റ്റെബിന്‍ ദേഷ്യപ്പെടും അത് എനിക്ക് സങ്കടമാണ്.

വിനീഷ ഭയങ്കര കെയറിങ് ആണ്. പൊസസ്സീവുമാണ്. അത് കൊണ്ടാണ് ഇഷ്ടപ്പെടാന്‍ കാരണം. ഇത് നേരത്തെയും പറഞ്ഞതല്ലേ, വേറെ ഒന്നും പറയാന്‍ ഇല്ലേ എന്ന് വിനീഷ ചോദിച്ചപ്പോള്‍ അത് താന്‍ മാത്രം അറിയേണ്ട കാര്യം ആണെന്നും മറ്റാരും അറിയേണ്ടതില്ലെന്നും സ്റ്റെബിന്‍ പറയുന്നു. വീട്ടുകാരും നാട്ടുകാരുമെല്ലാം ആവശ്യപ്പെട്ട് കൊണ്ടിരിക്കുന്നത് ഞങ്ങളുടെ ലവ് സ്‌റ്റോറിയാണ്. എന്റെ ഒരു സുഹൃത്തിന്റെ സുഹൃത്താണ് വിനീഷ. പുള്ളി വഴിയാണ് ഞാന്‍ പരിചയപ്പെടുന്നത്. പിന്നെ പല സ്ഥലങ്ങളിലും വച്ച് പലപ്പോഴും നേരിട്ട് കണ്ടിട്ടുണ്ട്. സംസാരിച്ചിട്ടുണ്ട്. അങ്ങനെ ഒരു ദിവസം ഫോണ്‍ നമ്പര്‍ വാങ്ങി സംസാരമായി. ചേട്ടായി ആണ് ആദ്യം മെസേജ് അയക്കുന്നത്. ഫുള്‍ ടൈം കറക്കമായിരുന്നില്ല. അന്നും ഇന്നും അങ്ങനെ കറക്കമൊന്നുമില്ല. ആദ്യം കണ്ടുമുട്ടിയപ്പോള്‍ ഒരിക്കലും കല്യാണം കഴിക്കുമെന്ന് കരുതിയില്ല.

Actor stebin jacob words about love story

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക