കറുത്തമുത്തിലെ ബാലചന്ദ്രൻ; അന്യമതസ്ഥയായ ചാർമിളയുമായി ഭീഷണിപ്പെടുത്തി വിവാഹം; വിവാഹമോചനം; പൂജയുമായി രണ്ടാം വിവാഹം; നടൻ കിഷോർ സത്യയുടെ സംഭവബഹുലമായ ജീവിതത്തിലൂടെ

Malayalilife
കറുത്തമുത്തിലെ ബാലചന്ദ്രൻ; അന്യമതസ്ഥയായ ചാർമിളയുമായി ഭീഷണിപ്പെടുത്തി വിവാഹം; വിവാഹമോചനം; പൂജയുമായി രണ്ടാം വിവാഹം; നടൻ കിഷോർ സത്യയുടെ സംഭവബഹുലമായ ജീവിതത്തിലൂടെ

ലയാള ടെലിവിഷനിലിൽ സജീവമായി അഭിനയിച്ചു കൊണ്ടിരിക്കുന്ന നടനാണ് കിഷോർ സത്യ. സീരിയലുകളില്‍ നായകനും വില്ലനുമൊക്കെയായി ടെലിവിഷന്‍ പ്രേക്ഷകരുടെ മുന്നിൽ എത്തിയ നടൻ ആണ് കിഷോർ സത്യ.  ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ഹിറ്റ് സീരിയല്‍ കറുത്ത മുത്തിലൂടെയാണ് കിഷോര്‍ത്യ മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായത്. ഇപ്പോൾ താരം സ്വന്തം സുജാത എന്ന സീരിയലിലാണ് അഭിനയിക്കുന്നത്. ഒരു വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥയാണ് പരമ്പര പറയുന്നത്.  പരമ്പരയില്‍ പ്രകാശന്‍ എന്ന കഥാപാത്രമായിട്ടാണ് താരം പ്രേക്ഷകർക്ക് ഇടയിലേക്ക് എത്തുന്നത്.

പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി എന്ന സ്ഥലമാണ് കിഷോറിന്റെ ജന്മസ്വദേശം. സത്യവാൻ പണിക്കരുടെയും പരേതയായ ഓമനയമ്മയുടെയും മകനായ കിഷോറിന് അഭിലാഷ് എന്നൊരു സഹോദരൻ കൂടി ഉണ്ട്. താരം ഒരു ബികോം ബിരുദധാരി കൂടിയാണ്. ആർ ജെ  യായും, ടെലിവിഷൻ അവതാരകനായും നടനുമായി  എല്ലാം തന്നെ താരം ശ്രദ്ധേയനാണ്. പതിനെട്ട് വർഷക്കാലമായി താരം മലയാള സിനിമ സീരിയൽ മേഖലയിൽ സജീവമാണ്.  ഒരു അസിസ്റ്റന്റ് ഡയറക്ടർ ആയിട്ടാണ് താരം സിനിമ മേഖലയിൽ തുടക്കം കുറിച്ചത്. കാഞ്ഞിരപ്പള്ളി അച്ചായൻ , അടിവാരം എന്നീ സിനിമകളിലാണ് താരം അസിസ്റ്റന്റ് ഡിറക്ടറായിട്ടുള്ളത്. ദുബായിൽ റേഡിയോ ജോക്കിയായി മലയാളം പ്രോഗ്രാമുകളും താരം അവതരിപ്പിച്ചിട്ടുണ്ട്. യൂത്ത് ഫെസ്റ്റിവൽ,തസ്കരവീരൻ, രഹസ്യ പോലീസ്, കേരളോത്സവം, ദി ത്രില്ലെർ, ദി സിറ്റി ഓഫ് ഗോഡ്, പൈസ തുടങ്ങിയ നിരവധി സിനിമകളിൽ ഭാഗമാകാനും താരത്തിന് സാധിച്ചു. കൈരളി ടീവിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന വ്യാപാരങ്ങളുടെ മഹോത്സവം എന്ന പരിപാടിയിലൂടെയാണ് താരം വീഡിയോ ജോക്കിയായി ശ്രദ്ധ നേടുന്നത്. തുടർന്ന് പലവേദികളിൽ അവതാരകനായും താരം തിളങ്ങുകയും ചെയ്തു. എന്നാൽ മലയാളി കുടുംബ പ്രേക്ഷകർക്ക് ഇടയിൽ താരം അവതാരകനായി ഏറെ ശ്രദ്ധ പിടിച്ചു പറ്റിയത് അമൃത ടീവിയിൽ സ്ത്രീകയ്യായി നടത്തിയ റിയാലിറ്റി ഷോ ആയ  വനിതാ രത്നം സീസൺ വൺ എന്ന പരിപാടിയിലൂടെയാണ്.

കിഷോറിന്റെ അഭിനയ ജീവിതത്തിൽ ഏറെ ശ്രദ്ധ നേടിയ ഒരു പരമ്പരയായിരുന്നു എ എം നാസിറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ  മന്ത്രകോടി. പരമ്പരയിലെ അരവിന്ദ് സി മേനോൻ എന്ന കഥാപാത്രം കുടുംബ പ്രേക്ഷകർക്ക് ഇടയിൽ ഏറെ സ്വാധീനം ചെലുത്തിയിരുന്നു. തുടർന്ന് നിരവധി അവസരങ്ങളായിരുന്നു സീരിയൽ രംഗത്തു നിന്നും താരത്തെ തേടി എത്തിയത്.  ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ഹിറ്റ് സീരിയല്‍ കറുത്ത മുത്തിലെ ബാലചന്ദ്രൻ എന്ന കഥാപാത്രം പരീക്ഷ സ്വീകാര്യതും താരത്തിന് നൽകിയിരുന്നു.  1995 ൽ കിഷോർ നടി ചാർമിളയെ വിവാഹം കഴിക്കുകയും ചെയ്തു. എന്നാൽ ഈ വിവാഹം താരത്തിന്റെ ജീവിതത്തിൽ ഏറെ വിവാദങ്ങൾക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു. അധികം വൈകാതെ തന്നെ ചാര്മിളയുമായുള്ള വിവാഹ ബന്ധം വേര്പെടുത്തുകയും ചെയ്തു.  ബ്ലെയ്ഡ് കാണിച്ച് ഭീഷണിപ്പെടുത്തിയിട്ടാണ് വിവാഹ രജിസ്റ്ററിൽ ചാര്മിള തന്നെ കൊണ്ട് ഒപ്പ് വയ്പ്പിച്ചത് എന്നും കിഷോർ തുറന്ന് പറഞ്ഞിരുന്നു. ചാർമില ഒരിക്കലും എനിക്ക് ഭാര്യയായിരുന്നില്ല എന്നും  രണ്ട് ആളുകളും രണ്ട് കുടുംബങ്ങളും ഒരു പൊതു ഉടമ്പടിയുമായി ഒത്തുചേരുമ്പോൾ ഒരു വിവാഹം സംഭവിക്കുന്നു, പക്ഷേ ഞങ്ങളുടെ കേസ് വ്യത്യസ്തമായിരുന്നു എന്നും ഒപ്പം രണ്ട് മതസ്ഥരുമായിരുന്നു എന്നുമാണ് കിഷോർ ചാര്മിളയുള്ള ബന്ധത്തെ കുറിച്ച് ഒരുവേള തുറന്ന് പറഞ്ഞത്.  നിലവിൽ കൊട്ടാരക്കര സ്വദേശിയായ പൂജയാണ് താരത്തിന്റെ ഭാര്യ . ഇരുവർക്കും നിരഞ്ജൻ എന്നൊരു മകൻ കൂടി ഉണ്ട്.  നിലവിൽ കിഷോറും കുടുംബവും തിരുവന്തപുരത്താണ് സ്ഥിരതാമസമാക്കിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവച്ച് എത്താറുണ്ട്. അടുത്തിടെ താരം പങ്കുവച്ച ഫിറ്റ്നസ് ചിത്രങ്ങളും കുറിപ്പുകളും ഏറെ ശ്രദ്ധ നേടുകയും ചെയ്തു.

 

Read more topics: # Actor kishor sathya ,# realistic life
Actor kishor sathya realistic life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക