ബിഗ്ബോസ് അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ അടുത്ത എലിമിനേഷനായി ബിഗ്ബോസില്‍ തയ്യാറെടുപ്പുകള്‍ ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസം നടന്ന നോമിനേഷന്‍ പ്രക്രിയയിലൂടെ സാബു, അര്‍ച്ചന, ഷിയാസ്, പേളി എന്നിവരാണ് എലിമിനേഷന്‍ റൗണ്ടിലെത്തിയിരിക്കുന്നത്. അതേസമയം നോമിനേഷനില്‍ ഇടം പിടിക്കാത്ത ശ്രീനിഷ്, സുരേഷ്, അതിഥി എന്നിവര്‍ ഇതോടെ ഗ്രാന്‍ഡ് ഫിനാലെക്ക് യോഗ്യത നേടി.
അരിസ്റ്റോ സുരേഷ് ക്യാപ്റ്റനായ ദിവസമാണ് നോമിനേഷന്‍ നടന്നത്. പേളിയേയും ശ്രീനിഷിനേയും ആണ് അതിഥി നോമിനേറ്റ് ചെയ്തത്. സാബുവിനേയും അര്‍ച്ചനയേയും ആണ് ഷിയാസും പേളിയും നോമിനേറ്റ് ചെയ്തത്. ശ്രീനിഷിനേയും സുരേഷിനേയും ആണ് അര്‍ച്ചന നോമിനേറ്റ് ചെയ്തത്. ഷിയാസിനേയും അതിഥിയേയും ആണ് സാബു നോമിനേറ്റ് ചെയ്തത്. സാബുവിനേയും അര്‍ച്ചനയേയും ശ്രീനിഷ് വോട്ട് ചെയ്തു. ഇതൊടെ അര്‍ച്ചനയും സാബുവും 3 വോട്ട്, നേടി് അടുത്ത ആഴ്ച്ചയിലെ നോമിനേഷനിലെത്തി്. ക്യാപ്റ്റനായ സുരേഷിന് രണ്ട് പേരെ നേരിട്ട് നോമിനേറ്റ് ചെയ്യാമായിരുന്നു. ഷിയാസിനേയും പേളിയേയും ആണ് സുരേഷ് നോമിനേറ്റ് ചെയ്തത്. ഇതോടെ ഈ വാരം നോമിനേഷന്‍ ലഭിക്കാതിരുന്ന ശ്രീനിഷ് അരവിന്ദ്, അരിസ്റ്റോ സുരേഷ്, അതിഥി റായ് എന്നിവര്‍ ഗ്രാന്‍ഡ് ഫിനാലെയിലേക്ക് യോഗ്യത നേടിയതായി ബിഗ് ബോസ് പ്രഖ്യാപിച്ചു.
ശ്രീനിഷിനെ രക്ഷിക്കാന്‍ വേണ്ടി പേളി സുരേഷിനോട് തന്നെ നോമിനേറ്റ് ചെയ്താല്‍ മതിയെന്ന് അറിയിച്ചിരുന്നു. എന്നാലും പേളിയെ നോമിനേറ്റ് ചെയ്തതിന് സുരേഷ് ക്ഷമാപണം ചോദിച്ചു. എന്തായാലും ഗ്രാന്‍ഡ് ഫിനാലെ അടുത്തതോടെ മത്സരങ്ങള്‍ ചൂടു പിടിച്ച് കഴിഞ്ഞു. പല ശക്തരും പുറത്തായതോടെ ഈ വാരം ആരാകും എന്നറിയാനുള്ള കാത്തിരിപ്പും തുടങ്ങിയിട്ടുണ്ട്. അര്‍ച്ചനയാകും ഇത്തവണ പുറത്തു പോകുന്നതെന്ന റിപ്പോട്ടുകളും വന്നുകഴിഞ്ഞു.