മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ്ബോസ് ഒന്നാംഭാഗം ഏറെ വിജയം നേടിയിരുന്നു. ബിഗ്ബോസ് ഒന്നാംഭാഗം ചരിത്ര വിജയം നേടിയപ്പോള്‍ മത്സാര്‍ത്ഥികളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏഷ്യാനെറ്റിന്റെ ചാനല്‍ റേറ്റിങ് കുത്തനെ കൂട്ടിയ പരിപാടിയായിരുന്നു ബിഗ്ബോസ് സീസണ്‍ ഒന്ന്. സാബുമോനും പേളിയും എന്നിവര്‍ ഫൈനലിലെത്തിയപ്പോള്‍ പ്രേക്ഷക വോട്ടിങ്ങിലൂടെയും മത്സരത്തിന്റെ അടിസ്ഥാനത്തിലും സാബുമോന്‍ വിജയിയായി. എന്നാല്‍ രണ്ടാം സീസണ്‍ വിചാരിച്ച അത്ര പ്രേക്ഷക പ്രീതി നേടാന്‍ തുടക്കത്തില്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഷോ മൂന്നാം വാരത്തിലേക്ക് കടക്കുമ്പോള്‍ പ്രേക്ഷകപ്രീതി നേടുന്നുണ്ട് എന്നാണ് സൂചന.ഇപ്പോള്‍ ഹൗസിലെ മത്സരാര്‍ത്ഥികള്‍ തങ്ങള്‍ക്ക മിസ് ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് പറഞ്ഞിരിക്കയാണ്.
അലക്സാന്‍ഡ്രയ്ക്ക് സ്വന്തം ഫ്ളാറ്റാണ് ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നതെന്നാണ് പറയുന്നത്.. സുരേഷിന് തിരുവനന്തപുരത്തെ ജീവിതവും. ഫുക്രുവിന് ബൈക്ക് മിസ്‌ചെയ്യുന്നുവെന്ന് പറയുമ്പോള്‍ മഞ്ജു പത്രോസിന് കുഞ്ഞിനെയാണ് ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത്. ഗര്‍ഭിണിയായിരുന്നപ്പോള്‍ ഒരുപാട് ബുദ്ധിമുട്ടുകളിലൂടെയാണ് കടന്ന് പോയതെന്നും ിവിടെ വന്നപ്പോള്‍ കുഞ്ഞിനെ മിസ് ചെയ്യുന്നുണ്ടെന്നും മകനെ കാണണമെന്നും പറഞ്ഞ് മഞ്ജു കരയുകയായിരുന്നു.
രജിത്ത് തന്റെ നല്ല സുഹൃത്തുക്കളെ, വിദ്യാര്‍ഥികള്‍ എല്ലാവരെയുമാണ് മിസ് ചെയ്യുന്നത്. മൂന്ന് പേരെയാണ് എനിക്ക് മിസ് ചെയ്യുന്നതെന്ന് ആര്യ പറഞ്ഞത്. എന്റെ അച്ഛന്‍, പിന്നെ കുഞ്ഞിനെയാണ്, മൂന്നാമത്തെ വ്യക്തി എന്റെ ജാന്‍ ആണെന്ന് ആര്യ പറയുന്നു എന്റെ കുഞ്ഞിനെ ഏറ്റവും അധികം സ്നേഹിക്കുന്നത് അദ്ദേഹമാണ്. ഇവിടെ നിന്ന് ഇറങ്ങുമ്പോള്‍ നിങ്ങള്‍ക്ക് എല്ലാവരും മനസിലാവും. അദ്ദേഹത്തിന്റെ സ്വകാര്യത മാനിച്ച് പേര് പറയുന്നില്ലെന്നും ആര്യ വ്യക്തമാക്കി. താരത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ജാന്‍ ആരാണെന്ന് പലപ്പോഴും ആരാധകര്‍ ചോദിക്കാറുണ്ട്. ഇപ്പോള്‍ താരം ബിഗ്‌ബോസ്ിന് പുറത്തെത്തി അത് വ്യക്തമാക്കുന്നതിന്റെ ആകാംഷയിലാണ് ആരാധകര്‍.
സുജോ മാത്യൂവിന് ഏറ്റവും മിസ് ചെയ്യുന്നത് അദ്ദേഹത്തിന്റെ ബൈബിള്‍ ആണ്. വീണ മിസ് ചെയ്യുന്നത് മകനെയും ഭര്‍ത്താവിനെയും അച്ഛനെയും അമ്മയെയുമാണ്. അതിനൊപ്പം തന്റെ ഒരു ശിവന്റെ ഫോട്ടോയാണെന്നും നടി പറയുന്നു. അപ്പനും അമ്മയെയുമാണ് മിസ് ചെയ്യുന്നതെന്ന് എലീന പറയുന്നു. കോഴിക്കോടും ടൗണും അവിടുത്തെ ഭക്ഷണവുമാണ് എനിക്ക് ഏറ്റവും മിസ് ചെയ്യുന്നത്. പിന്നെ അമ്മായിയമ്മയുമായിട്ടുള്ള അടുത്ത സൗഹൃദത്തെ കുറിച്ച് രഘു പറയുന്നു. പിന്നെ ആര്‍ജെ ലിഷ്നയെയും ഭാര്യയെയുമാണ് മിസ് ചെയ്യുന്നത്.