അവതാരകനായും വ്വോഗറായും എത്തി നിരവധി ആരാധകരെ നേടിയ താരമാണ് കാര്‍ത്തിക് സൂര്യ. താരത്തിന്റെ ഏറ്റവും പുതിയ വ്േളാഗിലൂടെ പുറത്ത് വിട്ട അനുഭവമാണ് ഇപ്പോള്‍ ഏറെ ചര്‍ച്ചയാകുകയാണ്.ഭക്ഷണം കഴിക്കുന്നതിനിടെ തുമ്മിയത് മൂലം തനിക്കുണ്ടായ പേടിപ്പെടുത്തുന്ന അനുഭവം ആണ് കാര്‍ത്തികും ഭാര്യയും ചേര്‍ന്ന് പങ്കിട്ടത്.
തുമ്മിയതിന്റെ ശക്തിയില്‍ ഭക്ഷണാംശം ശ്വാസകോശത്തില്‍ കയറിയാണ് വിനയായത്. തുടര്‍ന്ന് കാര്‍ത്തിക്കിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുമ്മിയത് മാത്രമെ ഓര്‍മയുള്ളുവെന്നും പിന്നീട് താന്‍ അബോധാവസ്ഥയിലായിരു ന്നെന്നും പറഞ്ഞാണ് മരണം മുന്നില്‍ കണ്ട നിമിഷത്തെ കുറിച്ച് കാര്‍ത്തിക് വിവരിച്ചത്.
ഭാര്യ വര്‍ഷ മാത്രമാണ് അപ്പോള്‍ കാര്‍ത്തിക്കിനൊപ്പം ഉണ്ടായിരുന്നത്. 'രാത്രി ഫുഡ് കഴിച്ചപ്പോള്‍ ഞാന്‍ ഒന്ന് തുമ്മി. അപ്പോള്‍ ഭക്ഷണം എന്റെ വായിലുണ്ടായിരുന്നു. കുറച്ചുകഴിഞ്ഞ് കണ്ണ് തുറന്നപ്പോള്‍ ഞാന്‍ കണ്ടത് വര്‍ഷ എന്റെ മുതുകില്‍ തടവി ഛര്‍ദ്ദിപ്പിക്കാന്‍ ശ്രമിക്കുന്നതാണ്,' കാര്‍ത്തിക് പറയുന്നു.
കാര്‍ത്തിക്കിന്റെ ഭാര്യ പറയുന്നത് ഇങ്ങനെ: 'ഭക്ഷണം കഴിക്കുന്നതിനിടയില്‍ കാര്‍ത്തിക് ചേട്ടന്‍ മൂന്നു വട്ടം തുമ്മി. ഉടനെ എന്നോട് വെള്ളമെടുത്ത് തരാന്‍ ആവശ്യപ്പെട്ടു. ഞാന്‍ വെള്ളമെടുത്ത് തിരിച്ച് വന്നപ്പോള്‍ കണ്ട കാഴ്ച കാര്‍ത്തിക് ചേട്ടന്‍ കുഴഞ്ഞുവീണു കിടക്കുന്നതാണ്. ഞാന്‍ ആകെ പേടിച്ചുപോയി. വന്ന് പിടിച്ചപ്പോള്‍ എന്റെ ദേഹത്തേക്ക് തളര്‍ന്നുവീണു. പിന്നെ അനക്കമൊന്നും ഉണ്ടായിരുന്നില്ല. ഉടനെ ഞാന്‍ അവിടെയുണ്ടായിരുന്ന രണ്ട് ചേട്ടന്മാരെ വിളിച്ചുവരുത്തി.
അവര്‍ വന്നപ്പോഴും തളര്‍ന്ന അവസ്ഥയിലായിരുന്നു ചേട്ടന്‍. കയ്യൊക്കെ വിറയ്ക്കുന്നുണ്ടായിരുന്നു. ഞാന്‍ ആകെ പേടിച്ചു. നെഞ്ചില്‍ ഞെക്കിയപ്പോഴാണ് ഛര്‍ദ്ദിച്ചു തുടങ്ങിയത്. കണ്ണ് തുറന്ന് കൊണ്ടൊന്നുമല്ല ഛര്‍ദ്ദിക്കുന്നത്. ഒരുപാട് തവണ ഛര്‍ദ്ദിച്ചു. ബോധം ഇല്ലായിരുന്നു.''
ഉടനെ എന്നെ എല്ലാവരും ചേര്‍ന്ന് കാര്‍ത്തിക്കിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുയായിരുന്നു. കാറിലിരുന്നും ഒരുപാട് തവണ ഛര്‍ദ്ദിച്ചു. അവിടെയെത്തിയ ശേഷം എക്‌സറേയും എക്കോയുമെല്ലാം എടുത്തു. രക്തവും പരിശോധിച്ചു. തുമ്മുന്നതിനിടയില്‍ ഭക്ഷണാംശം ശ്വാസകോശത്തില്‍ കയറി. അതുകൊണ്ട് കുറച്ചുസമയത്തേക്ക് തലച്ചോറിലേക്കുള്ള ഓക്‌സിജന്‍ ഫ്‌ലോ കട്ടായി. അതുകാരണമാണ് കാര്‍ത്തിക് ഛര്‍ദ്ദിച്ചതും അബോധാവസ്ഥയിലായതും. അവസാനം ഛര്‍ദ്ദിച്ചപ്പോഴേക്കും തൊണ്ടപൊട്ടി രക്തം വരെ വന്ന് തുടങ്ങിയിരുന്നുവെന്ന് ഭീതിയോടെ കാര്‍ത്തിക് ഓര്‍ക്കുന്നു.
'ഇപ്പോഴാണ് ഞാന്‍ ഒന്ന് ഓക്കെയായത്. അങ്ങനൊരു അവസ്ഥയിലും സ്‌ട്രോങ്ങായി നിന്ന് എല്ലാവരേയും വിളിച്ച് വരുത്തിയതും കാര്യങ്ങള്‍ എല്ലാം ചെയ്തതും വര്‍ഷയാണ്. അവളുടെ ധൈര്യം സമ്മതിക്കാതെ വയ്യ. വളരെ വ്യത്യസ്തമായ ദിവസമായിരുന്നു. ഛര്‍ദ്ദിച്ചതിന്റെ ക്ഷീണം ഇപ്പോഴുമുണ്ട്. ടെന്‍ഷനുള്ള അവസ്ഥയായിട്ടും വര്‍ഷ എല്ലാം നന്നായി കൈകാര്യം ചെയ്തു.''-കാര്‍ത്തിക് പറഞ്ഞു.