Latest News

ഹൈദരാബാദില്‍ ഐലൈന്‍ സ്റ്റുഡിയോസ് ആരംഭിച്ച് നെറ്റ്ഫ്‌ലിക്‌സ്; ഇന്ത്യയിലെ എ.വി.ജി.സി മേഖലയില്‍ വന്‍ നിക്ഷേപം

Malayalilife
 ഹൈദരാബാദില്‍ ഐലൈന്‍ സ്റ്റുഡിയോസ് ആരംഭിച്ച് നെറ്റ്ഫ്‌ലിക്‌സ്; ഇന്ത്യയിലെ എ.വി.ജി.സി മേഖലയില്‍ വന്‍ നിക്ഷേപം

നെറ്റ്ഫ്‌ലിക്‌സിന്റെ ആഗോള പ്രൊഡക്ഷന്‍ ആന്‍ഡ് ഇന്നൊവേഷന്‍ സ്റ്റുഡിയോയായ ഐലൈന്‍ സ്റ്റുഡിയോസ് ഹൈദരാബാദില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇന്ത്യയിലെ ആനിമേഷന്‍, വിഷ്വല്‍ ഇഫക്ട്‌സ്, ഗെയിമിംഗ്, കോമിക്‌സ് AVGC മേഖലയിലെ നെറ്റ്ഫ്‌ലിക്‌സിന്റെ സാന്നിധ്യം ശക്തമാക്കുന്നതിനൊപ്പം ഈ രംഗത്തെ മികച്ചൊരു ദീര്‍ഘകാല നിക്ഷേപം കൂടിയാണിത്.

നെറ്റ്ഫ്‌ലിക്‌സിന്റെ ആഗോള പ്രൊഡക്ഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ വിപുലീകരിക്കുന്ന ഒരു സ്ട്രേറ്റേജിയുടെ ഭാഗമായാണ് ഈ നീക്കം. അത്യാധുനിക വിഷ്വല്‍ ഇഫക്റ്റുകള്‍, വെര്‍ച്വല്‍ പ്രൊഡക്ഷന്‍ തുടങ്ങിയ സാങ്കേതികവിദ്യകള്‍ സംയോജിപ്പിക്കുന്നതിലൂടെ ആഗോള പ്രൊഡക്ഷന്‍ രംഗത്തെ ഒരു പ്രധാന കേന്ദ്രമായി ഇന്ത്യ മാറും എന്ന് ഉറപ്പിക്കാം. ഐലൈന്‍ സ്റ്റുഡിയോസ് സി.ഇ.ഒ ജെഫ് ഷാപ്പിറോ, തെലങ്കാന മുഖ്യമന്ത്രി ശ്രീ അനുമുല രേവന്ത് റെഡ്ഡി, വാര്‍ത്താ വിതരണ മന്ത്രാലയം സെക്രട്ടറി ശ്രീ സഞ്ജയ് ജാജു, ഇന്ത്യന്‍ നടനും നിര്‍മ്മാതാവുമായ റാണ ദഗ്ഗുബാട്ടി എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

ഹൈബ്രിഡ് ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഈ ഓഫീസ് 32,000 ചതുരശ്ര അടിയിലാണ് ഒരുക്കിയിരിക്കുന്നത്. അത്യാധുനിക വിഷ്വല്‍ ഇഫക്റ്റുകള്‍ക്കും ജനറേറ്റീവ് വെര്‍ച്വല്‍ ഇഫക്റ്റുകള്‍ക്കും ആവശ്യമായ ലോകോത്തര സാങ്കേതിക സൗകര്യങ്ങള്‍ ഇവിടെയുണ്ട്. ഒപ്പം ജീവനക്കാരുടെ ക്രിയേറ്റിവിറ്ക്കും ക്ഷേമത്തിനും എല്ലാം മുന്‍ഗണന നല്‍കുന്ന ആധുനികമായ പ്രവര്‍ത്തന സാഹചര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

ലോസ് ഏഞ്ചല്‍സ്, വാന്‍കൂവര്‍, സിയോള്‍, ലണ്ടന്‍ എന്നിവയ്ക്ക് ശേഷം ഐലൈന്‍ സ്റ്റുഡിയോസിന്റെ ലോകത്തെ അഞ്ചാമത്തെ കേന്ദ്രമാണ് ഹൈദരാബാദിലേത്. ഐലൈനിന്റെ ആഗോള ശൃംഖലയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഈ സ്റ്റുഡിയോ ലോകമെമ്പാടുമുള്ള സിനിമകളുടെയും മറ്റും വിഷ്വല്‍ സ്റ്റോറിടെല്ലിംഗില്‍ നിര്‍ണ്ണായക പങ്കുവഹിക്കും. കൃത്യമായ നയങ്ങളും നൈപുണ്യ വികസനത്തിലുള്ള ശ്രദ്ധയും കാരണം ക്രിയേറ്റീവ് ടെക്‌നോളജിയിലെ ഒരു ആഗോള ഹബ്ബായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണ്. ഐലൈന്‍ സ്റ്റുഡിയോസ് വരുന്നതോടെ ആഗോള നിലവാരത്തിലുള്ള പ്രൊഡക്ഷന്‍ രീതികളും അത്യാധുനിക ഉപകരണങ്ങളും ഇന്ത്യയിലെ കലാകാരന്മാര്‍ക്ക് ലഭ്യമാകും. ഹൈദരാബാദിനെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതിലൂടെ അടിസ്ഥാന സൗകര്യ വികസനത്തിലും പ്രതിഭകളെ വളര്‍ത്തിയെടുക്കുന്നതിലും വലിയൊരു ദീര്‍ഘകാല നിക്ഷേപമാണ് ഐലൈന്‍ ലക്ഷ്യമിടുന്നത്.

 'ഐലൈന്‍ സ്റ്റുഡിയോസിനെയും നെറ്റ്ഫ്‌ലിക്‌സിനെയും തെലങ്കാനയിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ അഭിമാനമുണ്ട്. ഹൈദരാബാദും നെറ്റ്ഫ്‌ലിക്‌സും ലോകമെമ്പാടും വലിയ വിജയങ്ങള്‍ നേടിയവരും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നവരുമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അവസരങ്ങളെയും പ്രതിഭകളെയും ഒന്നിപ്പിക്കുന്ന ഒരു കവാടമായി ഹൈദരാബാദ് മാറിയിരിക്കുകയാണ്. ക്രിയേറ്റിവിറ്റിയും സാങ്കേതികവിദ്യയും ഒത്തുചേരുന്ന ഈ നഗരം സ്റ്റോറിടെല്ലിംഗിന്റെ ഭാവി നിര്‍ണ്ണയിക്കുന്ന കമ്പനികള്‍ക്ക് അനുയോജ്യമായ ഇടമാണ്. ഐലൈനിന്റെ വരവ് ഫിലിം, ടെക്‌നോളജി, എ വി ജി സി മേഖലകളില്‍ ഹൈദരാബാദിന്റെ  സ്ഥാനം കൂടുതല്‍ ശക്തമാക്കുമെന്ന് ഉറപ്പുണ്ട്' എന്ന് തെലങ്കാന മുഖ്യമന്ത്രി ശ്രീ അനുമുല രേവന്ത് റെഡ്ഡി പറഞ്ഞു. 

'ഞാന്‍ വളര്‍ന്നുവന്ന, എനിക്ക് ഏറെ പ്രിയപ്പെട്ട സ്ഥലത്താണ് ഇപ്പോള്‍ നില്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് ജെഫ് എന്നെ കണ്ടത്, ഇത്ര വേഗത്തില്‍ ഇത് യാഥാര്‍ത്ഥ്യമായെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. ബാഹുബലി പിറന്ന ഈ മണ്ണ് ഐലൈന്‍ സ്റ്റുഡിയോസിന് ഏറ്റവും അനുയോജ്യമായ ഇടമാണ്. കഥപറച്ചിലിന്റെ വലിയ പാരമ്പര്യമുള്ള രാജ്യമാണ് നമ്മുടേത്. മിക്ക ഹോളിവുഡ് സ്റ്റുഡിയോകള്‍ക്കും ഇപ്പോള്‍ തന്നെ ഹൈദരാബാദില്‍ ഓഫീസുകളുണ്ട്. ഇവിടെ നിര്‍മ്മിക്കപ്പെടുന്ന പാന്‍-ഇന്ത്യന്‍ സിനിമകളും വികസിതമായ സാഹചര്യങ്ങളും ഈ മേഖലയുടെ വളര്‍ച്ചയ്ക്ക് വലിയ സഹായമാകും' എന്ന് ഭാരത സര്‍ക്കാരിന്റെ വാര്‍ത്താ വിതരണ മന്ത്രാലയം സെക്രട്ടറി ശ്രീ സഞ്ജയ് ജാജുവും അഭിപ്രായപ്പെട്ടു. 

'ഹൈദരാബാദിനെ ലോകത്തിന്റെ കഥപറച്ചില്‍ കേന്ദ്രമാക്കി മാറ്റുക എന്ന മുഖ്യമന്ത്രിയുടെ കാഴ്ചപ്പാടിനോട് ചേര്‍ന്നുനില്‍ക്കുന്നതാണ് ഐലൈന്‍ സ്റ്റുഡിയോസിന്റെ വരവ്. ഇന്ത്യയിലെ ക്രിയേറ്റീവ് ആയാ ഒരുപാട് പ്രതിഭകളിലുള്ള വിശ്വാസമാണ് നെറ്റ്ഫ്‌ലിക്‌സിന്റെ ഈ തീരുമാനം കാണിക്കുന്നത്. വി.എഫ്.എക്‌സ്, ആനിമേഷന്‍ രംഗങ്ങളില്‍ മികച്ചൊരു പ്രതിഭകളെ വളര്‍ത്തിയെടുക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സാങ്കേതികവിദ്യയുടെ കരുത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച കഥപറച്ചില്‍ കേന്ദ്രമായി നാം മാറും' എന്നാണ് തെലങ്കാന ഐ.ടി, വ്യവസായ മന്ത്രി ശ്രീ ഡി. ശ്രീധര്‍ ബാബു പറഞ്ഞത്. 


'ഇതൊരു ഗൃഹാതുരത്വമുണര്‍ത്തുന്ന നിമിഷമാണ്. ഏകദേശം 20 വര്‍ഷം മുന്‍പ് ഹൈദരാബാദില്‍ ഇത്തരം അവസരങ്ങള്‍ കുറവായിരുന്നു. ഇന്ന് ഐലൈന്‍ സ്റ്റുഡിയോസ് പോലുള്ള ആഗോള സ്ഥാപനങ്ങള്‍ ഇവിടെ വരുന്നത് ഹൈദരാബാദ് കൈവരിച്ച പുരോഗതിയുടെ തെളിവാണ്. മികച്ച സിനിമകള്‍ക്കായി ആഗ്രഹിച്ച പ്രേക്ഷകര്‍ക്കും അതിനായി പരിശ്രമിച്ച ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും ഇതില്‍ വലിയ പങ്കുണ്ട്. കലാകാരനാകാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും ഇതൊരു മികച്ച തുടക്കമാണ്. ഈ യാത്രയ്ക്ക് പിന്തുണ നല്‍കിയ സര്‍ക്കാരിന് നന്ദി പറയുന്നു' എന്ന് നടനും നിര്‍മ്മാതാവുമായ റാണ ദഗ്ഗുബതി കൂട്ടിച്ചേര്‍ത്തു. 

 'വിഷ്വല്‍ ഇഫക്ട്‌സ് രംഗത്ത് ഇന്ത്യയ്ക്ക് എക്കാലവും വലിയ പങ്കുണ്ട്. സാങ്കേതികവും സര്‍ഗ്ഗാത്മകവുമായ മികച്ച പ്രതിഭകള്‍ ഇവിടെയുണ്ട്. പുതിയ സ്റ്റുഡിയോ തുടങ്ങാന്‍ ആലോചിച്ചപ്പോള്‍ ഹൈദരാബാദിന്റെ പേരാണ് ആദ്യം വന്നത്. ഇവിടുത്തെ സാങ്കേതിക മികവും സിനിമയോടുള്ള അഭിനിവേശവും അതിശയിപ്പിക്കുന്നതാണ്. ഈ നഗരത്തിലെ പ്രതിഭകളുടെ കഴിവും കൃത്യതയുമാണ് ആഗോളതലത്തിലുള്ള സ്റ്റോറി ടെല്ലിംഗിന് ഐലൈന്‍ സ്റ്റുഡിയോസിന് വേണ്ട കരുത്ത്' ഐലൈന്‍ സ്റ്റുഡിയോസ് സി.ഇ.ഒ ജെഫ് ഷാപ്പിറോ പറഞ്ഞു.

netflix eyeline studios

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES