Latest News

യുദ്ധം എത്ര മാരകമാണെന്നറിയാന്‍ മുറ്റത്ത് മിസൈല്‍ വീഴണമെന്നില്ല...;കൈയ്യില്‍ ഗ്യാസ് സിലിണ്ടറുമായി നടി മീനാക്ഷി അനൂപ്; ഗ്യാസ് ' പോയത് നമ്മടെയാ.. യുദ്ധം പശ്ചിമേഷ്യേലാണേലും എന്ന നടിയുടെ പോസ്റ്റും സോഷ്യലിടത്തില്‍ കൈയ്യടി നേടുമ്പോള്‍

Malayalilife
 യുദ്ധം എത്ര മാരകമാണെന്നറിയാന്‍ മുറ്റത്ത് മിസൈല്‍ വീഴണമെന്നില്ല...;കൈയ്യില്‍ ഗ്യാസ് സിലിണ്ടറുമായി നടി മീനാക്ഷി അനൂപ്; ഗ്യാസ് ' പോയത് നമ്മടെയാ.. യുദ്ധം പശ്ചിമേഷ്യേലാണേലും എന്ന നടിയുടെ പോസ്റ്റും സോഷ്യലിടത്തില്‍ കൈയ്യടി നേടുമ്പോള്‍

ബാലതാരമായി പ്രേക്ഷകമനം കവര്‍ന്ന്, ഇന്ന് ടെലിവിഷന്‍ ലോകത്തെ ജനപ്രിയ അവതാരകയായി മാറിയ മീനാക്ഷി അനൂപിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ എല്ലാം തന്നെ കാലികപ്രസ്‌ക്തവും കൈയ്യടി നേടാറുള്ളവയുമാണ്യ. ഏറ്റവും ഒടുവിലായി പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങള്‍ സാധാരണക്കാരന്റെ അടുക്കളയെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് മീനാക്ഷി പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ സൈബര്‍ ഇടങ്ങളില്‍ ചര്‍ച്ചയാകുന്നത്. 

പശ്ചിമേഷ്യയില്‍ യുദ്ധം കൊടുമ്പിരിക്കൊള്ളുമ്പോള്‍ നാട്ടില്‍ പാചകവാതകത്തിന് അനുഭവപ്പെടുന്ന ദൗര്‍ലഭ്യത്തെ മീനാക്ഷി തന്റെ തനതായ ശൈലിയില്‍ പരിഹസിക്കുന്നു. 'ഗ്യാസ് പോയത് നമ്മടെയാ.. യുദ്ധം പശ്ചിമേഷ്യേലാണേലും.. (യുദ്ധം എത്ര മാരകമാണെന്നറിയാന്‍ മുറ്റത്ത് മിസൈല്‍ വീഴണമെന്നില്ല)' എന്നാണ് താരം കുറിച്ചത്. പാചകവാതക സിലിണ്ടറിനൊപ്പം നില്‍ക്കുന്ന ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം ഈ കുറിപ്പ് പോസ്റ്റ് ചെയ്തത്. 

ലോകത്തിന്റെ ഏതോ കോണില്‍ നടക്കുന്ന യുദ്ധം നമ്മുടെ നിത്യജീവിതത്തെയും സാമ്പത്തിക ഭദ്രതയെയും എത്രത്തോളം ബാധിക്കുന്നു എന്ന ഗൗരവകരമായ സത്യമാണ് മീനാക്ഷി ഇതിലൂടെ ചൂണ്ടിക്കാട്ടുന്നത്. സമൂഹമാധ്യമങ്ങളില്‍ സജീവമായ മീനാക്ഷി, സമകാലിക വിഷയങ്ങളില്‍ കൃത്യമായ നിലപാടുകള്‍ അറിയിക്കാറുണ്ട്. പരിഹാസരൂപേണയുള്ള ഈ പോസ്റ്റിന് താഴെ നിരവധി പേരാണ് സമാനമായ ആശങ്കകള്‍ പങ്കുവെക്കുന്നത്. എപ്പോഴും ആരാധകരുടെ കമന്റുകള്‍ക്ക് കൃത്യമായ മറുപടി നല്‍കാറുള്ള മീനാക്ഷിയുടെ ഈ 'ഗ്യാസ്' പോസ്റ്റും ഇതിനകം വൈറലായിക്കഴിഞ്ഞു. 

actress meenakshi anoo post about gas cylinder

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES