Latest News

കന്യാദാനം സീരിയല്‍ നായിക അമ്മയായി; വനിതാദിനത്തില്‍ ആണ്‍കുഞ്ഞിന് ജന്മം നല്കിയ സന്തോഷം പങ്ക് വച്ച് നടി ഡോണ അന്ന

Malayalilife
 കന്യാദാനം സീരിയല്‍ നായിക അമ്മയായി; വനിതാദിനത്തില്‍ ആണ്‍കുഞ്ഞിന് ജന്മം നല്കിയ സന്തോഷം പങ്ക് വച്ച് നടി ഡോണ അന്ന

പ്രണയ വിവാഹത്തോട് അനുബന്ധിച്ചാണ് കന്യാദാനം പരമ്പരയില്‍ നിന്നും സീരിയല്‍ നടി ഡോണ അന്ന പിന്മാറിയത്. ഏറെക്കാലത്തെ പ്രണയത്തിനൊടുവില്‍ ടോണി സിജിമോന്‍ എന്ന യുവാവിനെയാണ് കഴിഞ്ഞ വര്‍ഷം മെയില്‍ ഡോണ വിവാഹം കഴിച്ചത്. അതിനു ശേഷം അമ്മയും സഹോദരിയുമായി ചേര്‍ന്ന് ഒരു ബൂട്ടിക്കും നടത്തിവരികയായിരുന്നു ഡോണ. ഇപ്പോഴിതാ, ഡോണ ഒരമ്മയായിരിക്കുകയാണ്. ഞങ്ങളുടെ പ്രണയത്തിന് ഇപ്പോഴൊരു ഹൃദയമിടിപ്പുണ്ട് എന്ന ക്യാപ്ഷനോടെ രണ്ടു മാസം മുമ്പാണ് ഡോണയും ടോണിയും വിശേഷം അറിയിച്ചത്. 

അപ്പോള്‍ ഏഴു മാസത്തോളം ഗര്‍ഭിണിയായിരുന്ന ഡോണ നിറവയറോടെയാണ് ബ്യൂട്ടീകിന്റെ പരസ്യ വീഡിയോകളെല്ലാം ചെയ്തത്. ഇപ്പോള്‍, ഇന്നലെ വൈകിട്ടോടെ ഒരു കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു നടി. ഭര്‍ത്താവ് ടോണി സിജിമോന്‍ തന്നെയാണ് ഒരു നിമിഷം പോലും വൈകാതെ ഈ വിശേഷം അറിയിച്ചത്. ഒരാണ്‍കുഞ്ഞിനാണ് ഡോണ ജന്മം നല്‍കിയിരിക്കുന്നത്.

വെബ് സീരിസുകളിലൂടെയാണ് ഡോണയുടെ മുഖം പ്രേക്ഷകര്‍ക്ക് സുപരിചിതമായത്. കന്യാദാനം എന്ന പരമ്പരയില്‍ എത്തിയതോടെ അവരുടെ അനുവായി മാറിയ ഡോണ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളുടെ ലിസ്റ്റിലേക്ക് വളരെ വേഗം എത്തുകയായിരുന്നു. വിവാഹത്തിന് ഒന്നര മാസം മുമ്പാണ് കന്യാദാനത്തിലെ അനുപമയായി തിളങ്ങിയ നടി ആ കഥാപാത്രം ഉപേക്ഷിച്ച് പരമ്പരയില്‍ നിന്നും പടിയിറങ്ങിയത്. ഇക്കാര്യം നടി എവിടെയും പറഞ്ഞിരുന്നില്ലെങ്കിലും പുതിയ നടിയെ പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ആരാധകരില്‍ ഭൂരിഭാഗവും ഇക്കാര്യം അറിഞ്ഞത്. അന്നയുടെ ഫോട്ടോകള്‍ക്കു താഴെ നിരവധി പേരാണ് നടിയുടെ പിന്മാറ്റത്തെ കുറിച്ചും ചോദിച്ചത്. പിന്നാലെയാണ് വിവാഹ വാര്‍ത്തയും എത്തിയത്.

സാരിയും കുര്‍ത്തയും മാത്രം ധരിക്കാന്‍ ഇഷ്ടപ്പെടുന്ന അന്ന ഗ്ലാമറസ് വേഷങ്ങളിലൊന്നും തന്നെ ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ല. അതുകൂടിയാണ് അന്നയെ ആരാധകര്‍ കൂടുതല്‍ ഇഷ്ടപ്പെടാന്‍ കാരണമായതും. തന്റെ ബൂട്ടിക്കിലൂടെയും അന്ന ഇത്തരം വസ്ത്രങ്ങളാണ് വിറ്റഴിക്കുന്നതും. സോഷ്യല്‍ മീഡിയയില്‍ അടക്കം സജീവമായ താരം തിരുവല്ല സ്വദേശിനിയുമാണ്. കോളേജ് പഠന കാലത്താണ് ഡോണയ്ക്ക് അഭിനയത്തിലേക്ക് അവസരം വരുന്നത്. 'മിഴിയോരം' എന്ന മ്യൂസിക്ക് ആല്‍ബമായിരുന്നു തുടക്കം. ശേഷം ചില യൂട്യൂബ് ചാനലുകളില്‍ അവതാരകയായി. പിന്നീട് പ്രണയം ലവ് കാതല്‍, ഇനിയവളെ എന്നീ മ്യൂസിക് വീഡിയോകളുടേയും ഭാഗമായി. കീടാണു എന്ന ഹ്രസ്വ ചിത്രത്തില്‍ അഭിനയിച്ചതോടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. 'പലപ്പോഴും' എന്ന ഹ്രസ്വ ചിത്രത്തില്‍ അജു വര്‍ഗ്ഗീസിനും കാര്‍ത്തിക് ശങ്കറിനുമൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. 'ഏക് സന്തുഷ്ട് കുടുംബ്', കൂള്‍ ഡ്രിങ്ക്‌സ് എന്നീ വെബ് സീരീസുകളിലും ഡോണ അഭിനയിച്ചിട്ടുണ്ട്. ഇടയ്ക്കിടയ്ക്ക് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്.

കാര്‍ത്തിക് ശങ്കറിന്റെ ശ്രദ്ധേയമായ വെബ് സീരീസായ മോം ആന്‍ഡ് സണ്ണിലും അന്ന എന്ന കഥപാത്രമായി അടുത്തിടെ ഡോണ അന്ന തിളങ്ങിയിരുന്നു.  കൊവിഡ് കാലത്ത് ഇറങ്ങിയ ഒട്ടനവധി വെബ് സീരിസുകളിലൂടെയാണ് അന്നയുടെ മുഖം സുപരിചിതമായത്. പരമ്പരയുടെ ലൊക്കേഷന്‍ വിശേഷങ്ങളും സഹ താരങ്ങള്‍ക്കൊപ്പമുള്ള റീലുകളുമെല്ലാം ഡോണ പങ്കുവെക്കാറുണ്ട്. ഇവയെല്ലാം തന്നെ ശ്രദ്ധിക്കപ്പെടാറുമുണ്ട്. ഡോണയും അമ്മയും ഒന്നിച്ചുള്ള ഒരു വീഡിയോയും ഇടയ്ക്ക് വൈറലായിരുന്നു. ഇന്‍സ്റ്റയില്‍ സജീവമായ ഡോണയ്ക്ക് പതിനായിരത്തിനടുത്ത് ഫോളോവേഴ്‌സുണ്ട്. പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവയ്ക്കാറുമുണ്ട്.

Read more topics: # ഡോണ അന്ന
actress donna anna babyboy

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES