Latest News

മഷൂറ ആഡംബര കാര്‍ സ്വന്തമാക്കിയത് ബിസിനസ്സ് ചെയ്ത വരുമാനത്തില്‍ നിന്നും; ഫുള്‍ ഫാമിലി ബിസിനസിലേക്കായി;യൂട്യൂബ് വരുമാനമൊക്കെ കുറഞ്ഞിട്ട് ഒന്നര വര്‍ഷത്തോളം; ബിസിനസില്‍ കഠിനാധ്വാനം ചെയ്താണ് കാശ് സമ്പാദിക്കുന്നത്;ബിഎംഡബ്ല്യു സ്വന്തമാക്കിയ ശേഷം ബഷീര്‍ ബഷി പങ്ക് വച്ചത്

Malayalilife
മഷൂറ ആഡംബര കാര്‍ സ്വന്തമാക്കിയത് ബിസിനസ്സ് ചെയ്ത വരുമാനത്തില്‍ നിന്നും; ഫുള്‍ ഫാമിലി ബിസിനസിലേക്കായി;യൂട്യൂബ് വരുമാനമൊക്കെ കുറഞ്ഞിട്ട് ഒന്നര വര്‍ഷത്തോളം; ബിസിനസില്‍ കഠിനാധ്വാനം ചെയ്താണ് കാശ് സമ്പാദിക്കുന്നത്;ബിഎംഡബ്ല്യു സ്വന്തമാക്കിയ ശേഷം ബഷീര്‍ ബഷി പങ്ക് വച്ചത്

കഴിഞ്ഞ ദിവസമായിരുന്നു ബഷീര്‍ ബഷിയുടേയും മഷൂറയുടേയും എട്ടാം വിവാഹ വാര്‍ഷികം. വിവാഹവാര്‍ഷിക ദിനത്തില്‍ രണ്ട് കോടിക്ക് അടുത്ത് വിലവരുന്ന ഒരു ആഢംബ കാര്‍ മഷൂറ വാങ്ങിയ വീഡിയോ സോഷ്യലിടത്തില്‍ വൈറലായിരുന്നു.

പുത്തന്‍ ബിഎംഡബ്ല്യു എക്‌സ് 7 സ്വന്തമാക്കിയിരിക്കുകയാണ് മഷൂറ. 1.69 കോടിയാണ് ഈ വാഹനത്തിന്റെ എക്‌സ് ഷോറൂം വില. ഇത് ഭാര്യയ്ക്കുള്ള തന്റെ സര്‍പ്രൈസ് ആനിവേഴ്‌സറി ഗിഫ്റ്റ് അല്ലെന്നും സ്വന്തം അധ്വാനത്തിലൂടെ മഷൂറ സ്വന്തമാക്കിയതാണെന്നുമാണ് ബഷീര്‍ വ്യക്തമാക്കിയിരിക്കുന്നത്.

'ഇത് ഞാന്‍ വാങ്ങി കൊടുത്ത ഗിഫ്റ്റ് അല്ല, മഷൂറ സ്വന്തമായി ബിസിനസ്സ് ചെയ്ത് സ്വന്തം വരുമാനത്തില്‍ നിന്നും വാങ്ങിയ ബിഎംഡബ്ല്യു എസ് 7 ആണ്. അല്ലാതെ ഞാന്‍ വെഡ്ഡിംഗ് ആനിവേഴ്‌സറി ഗിഫ്‌റ്റൊന്നും കൊടുത്തതല്ല. സ്വന്തമായിട്ട് രണ്ട് ഓണ്‍ലൈന്‍ വസ്ത്ര ബാന്റുകള്‍ മഷൂറ നടത്തുന്നുണ്ട്. 'ഫിറ്റ് ചെക്ക് ബൈ മഷൂറ', 'ഫിറ്റ് ചെക്ക് എത്തിനിക്‌സ് ബൈ മഷൂറ' എന്നിങ്ങനെ രണ്ട് ബാന്റുകളും അവളാണ് നോക്കുന്നത്. ഇതില്‍ 'ഫിറ്റ് ചെക്ക് ബൈ മഷൂറ' ചൈനയില്‍ നിന്ന് ഇംപോര്‍ട്ട് ചെയ്യുന്ന വസ്ത്രങ്ങളുടെ മാത്രം ബിസിനസാണ്. ഏഴ്- എട്ട് മാസം കൊണ്ട് നല്ല വരുമാനം ഇതില്‍ നിന്നും കിട്ടുന്നുണ്ട്. 10,000 ലധികം കസ്റ്റമേഴ്‌സുണ്ട്. ഇപ്പോള്‍ ഈ പെരുന്നാളിലൊക്കെ ഒരുപാട് ബിസിനസ് നടന്നുകൊണ്ടിരിക്കുകയാണ്. 'ബ്ലിങ്ക് ബേ ബൈ സുഹാന ബഷീര്‍' ചൈനയില്‍ നിന്നുള്ള ഇംപോര്‍ട്ടഡ് ആഭരണങ്ങളുടെ ബിസിനസാണ്. സുഹാനയുടെ ബ്രാന്‍ഡാണത്. അതില്‍ നമ്മള്‍ ഹോള്‍സെയിലും റീട്ടെയിലും സ്റ്റാര്‍ട്ട് ചെയ്തിട്ടുണ്ട്. അങ്ങനെ ഫുള്‍ ഫാമിലി ബിസിനസ്സിലേക്ക് ആയിട്ടുണ്ട്' - ബഷീര്‍ പറയുന്നു. 

'ഈ തിരക്കുകള്‍ക്ക് ഇടയിലും വ്‌ലോഗിങ് മഷൂറ ചെയ്യുന്നുണ്ട്. എങ്കിലും ഒന്നൊന്നര വര്‍ഷമായിട്ട് ഞങ്ങള്‍ അധികം വീഡിയോകള്‍ ഇടാറുണ്ടായിരുന്നില്ല. ആളുകള്‍ക്ക് പൊതുവേ ഒരു വിചാരമുണ്ട്, യൂട്യൂബ് വരുമാനം കൊണ്ടാണ് ഞങ്ങള്‍ ജീവിക്കുന്നത് എന്ന്. പക്ഷേ അങ്ങനെയല്ല. യൂട്യൂബ് വരുമാനമൊക്കെ കുറഞ്ഞിട്ട് ഒന്നര വര്‍ഷത്തോളമാകും. ഞങ്ങള്‍ ബിസിനസില്‍ കഠിനാധ്വാനം ചെയ്ത് തന്നെയാണ് കാശ് സമ്പാദിക്കുന്നത്. അതില്‍ ഏറെ അഭിമാനവുമുണ്ട്'- ബഷീര്‍ കൂട്ടിച്ചേര്‍ത്തു. 'പിന്നെ പൊതുവേ മഷൂറക്ക് ലക്ഷ്വറി കാറുകളോട് ഭയങ്കര ക്രേസ് ആണ്. എന്നെ ആദ്യമായിട്ട് പരിചയപ്പെടുമ്പോള്‍ പോലും എനിക്ക് ഇന്‍സ്റ്റയില്‍ മെസ്സേജ് അയക്കുമ്പോള്‍ മഷൂറയുടെ ഡിപി പോര്‍ഷെയായിരുന്നു. ഇന്‍സ്റ്റയിലെ അന്നത്തെ പോസ്റ്റുകളും ലക്ഷ്വറി കാറുകളുടെ ഫോട്ടോകളായിരുന്നു. അപ്പോള്‍ ഒരുപാട് നാളത്തെ അവളുടെ ആഗ്രഹമായിരുന്നു ഈ ബിഎംഡബ്ല്യു വാഹനം സ്വന്തമാക്കുക എന്നത് - ബഷീര്‍ പറഞ്ഞു

മോഡലായി തിളങ്ങി നിന്ന ബഷീര്‍ ബഷി ബിഗ് ബോസില്‍ എത്തിയതോടെയാണ് ജനപ്രീതി നേടിയത്. ബിഗ് ബോസിനിടെ തനിക്ക് രണ്ടു ഭാര്യമാരുണ്ടെന്ന ബഷീര്‍ ബഷിയുടെ തുറന്നുപറച്ചിലിനെ തുടര്‍ന്ന് നടന് ഏറെ അധിക്ഷേപങ്ങള്‍ കേള്‍ക്കേണ്ടി വന്നിരുന്നു.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് മഷൂറ ബഷീറിനെ പരിചയപ്പെടുന്നത്. പിന്നീട് പ്രണയത്തിലായി. ബഷീറിന്റെ ആദ്യ ഭാര്യയായ സുഹാനയുടെ സമ്മതത്തോടെ 2018ലായിരുന്നു ഇരുവരും വിവാഹിതരായത്. സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമാണ് മഷൂറയും സുഹാനയും മക്കളുമെല്ലാം.  

ആദ്യ ഭാര്യയായ സുഹാനയില്‍ ബഷീറിന് രണ്ടു മക്കളുമുണ്ട്, സുനൈനയും മുഹമ്മദ് സൈഗവും. ബഷീര്‍ ബാഷിയ്ക്കും മഷൂറയ്ക്കും മുഹമ്മദ് ഇബ്രാന്‍ ബഷീര്‍ എന്നൊരു മകനാണ് ഉള്ളത്.

mashura basheer new bmw x7

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES