മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ബിഗ്‌ബോസ് രണ്ടാം സീസണ്‍ ആരംഭിച്ചപ്പോള്‍ മത്സരാര്‍ത്ഥികളെക്കുറിച്ച് പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷ ഉണ്ടായിരുന്നില്ല. ശക്തിയേറിയ മത്സരം കാഴ്ച വയ്ക്കാന്‍ പാകത്തിന് ആരും ഷോയില്‍ ഉണ്ടായിരുന്നില്ല എന്ന തോന്നലാണ് അതിന് കാരണം. എന്നാലിപ്പോള്‍ ഹൗസില്‍ സ്ഥിതി ആകെ മാറിയിരിക്കയാണ്. സാജു നവോദയയാണ് രണ്ടാമത്തെ ആഴ്ചയിലെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടത്. ഇന്നലെ ബിഗ്‌ബോസില്‍ എവിക്ഷന്‍ പ്രക്രിയയ്ക്കുളള നോമിനേഷനും എത്തിയിരിക്കയാണ്. ബിഗ്‌ബോസില്‍ നിന്നും പുറത്താക്കാനായി രണ്ടു പേരെ തിരഞ്ഞെടുക്കാനുളള അവസരമാണ് ഇന്നലെ ബിഗ്‌ബോസ് മത്സരാര്‍ത്ഥികള്‍ക്ക് ബിഗ്‌ബോസ് നല്‍കിയത്. നോമിനേറ്റ് ചെയ്യാനുളള രജിത് കുമാറിന്റെയും സോമദാസിന്റെയും പേരാണ് രജിനി ചാണ്ടി പറഞ്ഞത്. രജിത് കുമാറിന് സ്ത്രീകളെ ബഹുമാനിക്കാന്‍ ്അറിയില്ലെന്നും സോമദാസന്‍ എപ്പോഴും ദുഖിതനായി ഇരിക്കുന്നുവെന്നുമാണ് ഇതിന് കാരണമായി പറഞ്ഞത്. പലരും രജിത് കുമാറിനെയും സോമദാസിനെയുമാണ് നോമിനേറ്റ് ചെയ്തത്. സോമദാസിനെയും തെസ്‌നിഖാനെയുമാണ് എലീന നോമിനേറ്റ് ചെയ്തത്. തെസ്‌നി ഫെയ്ക്ക ആണെന്നാണ് എലീന അതിന് കാരണമായി പറഞ്ഞത്.
രഘു, സോമദാസിനെയും എലീന പടിക്കലിനെയും നോമിനേറ്റ് ചെയ്തു. ആര്യ, സോമദാസിനെയും രജിത് കുമാറിനെയുമാണ് നോമിനേറ്റ് ചെയ്തത്. വീണ, രജിത് കുമാറിനെയും സുജോ മാത്യുവിനെയും നോമിനേറ്റ് ചെയ്തു. മഞ്ജു പത്രോസ്, രജിത് കുമാറിനെയും എലീന പടിക്കലിനെയും നോമിനേറ്റ് ചെയ്തു. പരീക്കുട്ടി, രാജിനി ചാണ്ടിയെയും എലീന പടിക്കലിനെയമാണ് നോമിനേറ്റ് ചെയ്തത്. തെസ്‌നി ഖാന്‍, രാജിനി ചാണ്ടിയെയും സുജോ മാത്യുവിനെയും നോമിനേറ്റ് ചെയ്തു. രജിത് കുമാര്‍ നോമിനേറ്റ് ചെയ്തത് സുരേഷിനെയും മഞ്ജു പത്രോസിനെയുമാണ്.പ്രദീപ് ചന്ദ്രന്‍, രജിത് കുമാറിനെയും അലസാന്‍ഡ്രയെയും നോമിനേറ്റ് ചെയ്തപ്പോള്‍ ഫുക്രു നോമിനേറ്റ് ചെയ്തത് എലീന പടിക്കലിനെയും രാജിനി ചാണ്ടിയേയുമാണ്. രേഷ്മ, രാജിനി ചാണ്ടിയെയും സോമദാസിനെയും നോമിനേറ്റ് ചെയ്തു. സോമദാസ് രാജിനി ചാണ്ടിയെയും അലസാന്‍ഡ്രയെയും നോമിനേറ്റ് ചെയ്തു. സുജോ രജിത് കുമാറിനെയും സോമദാസിനെയും നോമിനേറ്റ് ചെയ്തു. സുരേഷ് കൃഷ്ണന്‍ രേഷ്മയെയും സോമദാസിനെയും നോമിനേറ്റ് ചെയ്തു. പാഷാണം ഷാജി സുജോ മാത്യുവിനെയും രജിത് കുമാറിനെയും നോമിനേറ്റ് ചെയ്തു. രജിത് കുമാറിനെതിരെ 7, സോമദാസിനെതിരെ 7, രാജിനി ചാണ്ടിക്കെതിരെ 3, എലീനയ്‌ക്കെതിരെ 4 എന്നിങ്ങനെയാണ് നാമനിര്‍ദ്ദേശം ഉണ്ടായത്. എല്ലാവരും നാമനിര്‍ദ്ദേശം ചെയ്തതിനു ശേഷം ബിഗ് ബോസ് തന്നെ എവിക്ഷന്‍ പട്ടികയില്‍ ഉള്‍പ്പെട്ടവരെ പ്രഖ്യാപിച്ചു. രജിത് കുമാര്‍, സോമദാസ്, രാജിനി ചാണ്ടി, സുജോ മാത്യു, എലീന പടിക്കല്‍, അലസാന്‍ഡ്ര, എന്നിവരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ആരാണ് എവിക്ഷനില്‍ പുറത്ത് പോകുക എന്ന ആകാംഷയിലാണ് ഇപ്പോള്‍ ബിഗ്‌ബോസ് പ്രേക്ഷകര്‍.