Latest News

ഒന്നരവര്‍ഷം വരുമാനമില്ലാതെ ഇരിക്കേണ്ട അവസ്ഥ; അച്ഛന്റെ മരണം, കണ്‍സീവ് ആയ കുഞ്ഞിനെ നഷ്ടപ്പെട്ട വേദന; നിരവധി പ്രശനങ്ങളിലൂടെ കടന്ന് പോയവര്‍; ഏതു പ്രോജക്ടില്‍ എന്നെയെടുത്താലും ഭാര്യ പ്രശ്നമുണ്ടാക്കുമെന്ന റൂമര്‍ പ്രചരിക്കുന്നു; പൊട്ടിത്തെറിച്ച് സീരിയല്‍ നടന്‍ രാഹുലും ഭാര്യ അശ്വതിയും

Malayalilife
 ഒന്നരവര്‍ഷം വരുമാനമില്ലാതെ ഇരിക്കേണ്ട അവസ്ഥ; അച്ഛന്റെ മരണം, കണ്‍സീവ് ആയ കുഞ്ഞിനെ നഷ്ടപ്പെട്ട വേദന; നിരവധി പ്രശനങ്ങളിലൂടെ കടന്ന് പോയവര്‍; ഏതു പ്രോജക്ടില്‍ എന്നെയെടുത്താലും ഭാര്യ പ്രശ്നമുണ്ടാക്കുമെന്ന റൂമര്‍ പ്രചരിക്കുന്നു; പൊട്ടിത്തെറിച്ച് സീരിയല്‍ നടന്‍ രാഹുലും ഭാര്യ അശ്വതിയും

വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ ഇഷ്ട താരങ്ങളില്‍ ഒരാളായി മാറിയ നടനാണ് രാഹുല്‍ രാമചന്ദ്രന്‍. മൗനരാഗം എന്ന പരമ്പരയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ശ്യാമാംബരം എന്ന പരമ്പരയിലും 
വേഷമിട്ടു. എന്നും സമ്മതം എന്ന സീരിയലിലെ നായിക അശ്വതിയാണ് രാഹുലിന്റെ ഭാര്യ.ഇപ്പോഴിതാ രാഹുലും അശ്വതിയും  പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. ഇതുമൂലം ഇരുവര്‍ക്കും നിരവധി അവസരങ്ങള്‍ നഷ്ടപ്പെടുകയാണെന്നും രാഹുല്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.

രാഹുലും ഭാര്യയും ഒന്നരവര്‍ഷത്തോളം അനുഭവിച്ചത് കടുത്ത വേദനയും മാനസിക സമ്മര്‍ദ്ദവും ആണെന്നാണ് ഇരുവരും പോസ്റ്റിലൂടെ പങ്ക് വക്കുന്നത്.പുതിയ സീരിയല്‍ പോലും കിട്ടാത്ത അവസ്ഥയിലായെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് രാഹുല്‍ ഇപ്പോള്‍. മാത്രമല്ല, തങ്ങളെ കുറിച്ച് നിരന്തരം അപഖ്യാതികള്‍ പറഞ്ഞു പകരത്തുന്നതിനു പോലും മനസമാധാനമായി കിട്ടിയ വര്‍ക്ക് പോലും കംപ്ലീറ്റ് ചെയ്യാനാകാത്ത അവസ്ഥയില്‍ എത്തിയിരിക്കുകയാണ്. ഇത്തരത്തില്‍ മോശമായി തങ്ങളെ ചിത്രീകരിക്കുന്നവര്‍ ആരാണെന്ന് പേരടക്കം അറിയാമെങ്കിലും അതിപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പോവുകയാണെന്നുമാണ് രാഹുല്‍ വീഡിയോയിലെത്തി പറഞ്ഞിരിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം പേജു വഴിയാണ് രാഹുല്‍ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്.

നടന്‍ പറയുന്നത് ഇങ്ങനെയാണ്: നമസ്‌കാരം, ഞാന്‍ ഈ വീഡിയോ ചെയ്യുന്നത് അശ്വതി ഇന്നലെ ഇട്ട ഒരു സ്റ്റാറ്റസ് ഇട്ടിരുന്നു. അതിനു നിരവധി പേര്‍ എന്താണ് പ്രശ്നം, കാര്യം എന്നൊക്കെ തിരക്കിയിരുന്നു. അതിനൊരു ക്ലാരിറ്റി വരുത്താനാണ് ഈ വീഡിയോ ചെയ്യുന്നത്. ഞാന്‍ രണ്ടര വര്‍ഷം മുന്നേ ഒരു പ്രോജക്ടില്‍നിന്ന് ഡ്രോപ്പ് ചെയ്തിരുന്നു. അതിനെ ചൊല്ലി നിരവധി പേഴ്സണല്‍ കാര്യങ്ങള്‍ നടക്കുന്നുണ്ട്. തുടര്‍ന്ന് ഒന്നരവര്‍ഷം വരുമാനമില്ലാതെ 1ഞങ്ങള്‍ ഇരിക്കേണ്ട അവസ്ഥ വരെ വന്നു. ഈയൊരു റൂമര്‍ കാരണം. വേറൊന്നുമല്ല, ഞാന്‍ ആ പ്രോജക്ട് ഡ്രോപ്പ് ചെയ്യാന്‍ കാരണം, അശ്വതിയാണ്. ഏതു പ്രോജക്ടില്‍ എന്നെയെടുത്താലും ഭാര്യ പ്രശ്നമുണ്ടാക്കും. വേറൊന്നുമല്ല. ഞാനൊരു സ്ത്രീയുടെ കൂടെ അഭിനയിക്കുന്നത് പുള്ളിക്കാരിയ്ക്ക് ഇഷ്ടമല്ല, അശ്വതിഅതു വളരെ പ്രശ്നമുണ്ടാക്കുന്നുണ്ട്, വളരെ പൊസസ്സീവ് ആണ്, സെറ്റില്‍ വന്ന് പ്രശ്നമുണ്ടാക്കും, എന്നെ ഏതെങ്കിലും പ്രോജക്ടിലേക്ക് എടുത്തു കഴിഞ്ഞാല്‍ അതു പ്രശ്നമാകും, പകുതിയില്‍വച്ച് നിര്‍ത്തിയിട്ട് പോകും എന്നു തുടങ്ങി ഭയങ്കരമായ രീതിയില്‍ റൂമര്‍ പരത്തിയിരുന്നു.

തുടര്‍ന്ന് ഒന്നരവര്‍ഷത്തോളം ഞങ്ങള്‍ വരുമാനമില്ലാതെ ഇരുന്നു. ഏതൊരു പ്രോജക്ട് എന്‍ക്വയറി വന്നാലും അവര്‍ ചോദിക്കുന്ന കാര്യമാണ് ഇങ്ങനെയൊരു റൂമര്‍ കേള്‍ക്കുന്നുണ്ട്, നിങ്ങള്‍ക്ക് അങ്ങനെയുള്ള പ്രശ്നങ്ങളുണ്ടോ, അശ്വതി പ്രശ്നമാണോ എന്നൊക്കെ എന്നോടു ചോദിക്കാറുണ്ട്. അതുപോലെ തന്നെ അശ്വതിയ്ക്കും. അശ്വതിയും രാഹുലും പ്രശ്നക്കാരാണ്. ഏതു പ്രോജക്ടിലേക്ക് എടുത്താലും അവര്‍ പകുതിയ്ക്ക് വച്ച് നിര്‍ത്തിയിട്ട് പോകും എന്ന തരത്തില്‍ റൂമര്‍ പരത്തി. പക്ഷെ, അതു ഞങ്ങള്‍ വിട്ടു. അതിനു ശേഷം ദൈവം സഹായിച്ച് നമുക്ക് നല്ല രണ്ട് പ്രോജക്ടുകള്‍ കിട്ടി. നല്ല പ്രൊഡ്യൂസേഴ്സും നല്ല ചാനലും കിട്ടി. പക്ഷെ, ഈ സെറ്റുകളില്‍ വീണ്ടും ഇങ്ങനെ പ്രശ്നക്കാരാണെന്ന് പറഞ്ഞുള്ള റൂമര്‍ വന്നുകൊണ്ടിരിക്കുകയാണ്. ഇതു കേട്ടുകേട്ട് മാനസികമായി ഞങ്ങള്‍ തകര്‍ന്നിരിക്കുകയാണ്. 

ഇതിനി ഇങ്ങനെ മുന്നോട്ടു കൊണ്ടുപോകാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ല. അതിനൊരു ക്ലാരിറ്റി വരുത്തണം, ഞാനിന്ന് ഇവിടെ നില്‍ക്കുന്നുണ്ടെങ്കില്‍ അതിനു കാരണക്കാരി എന്റെ ഭാര്യയാണ്. ഞാനീ ഫീല്‍ഡിലേക്ക് വരാന്‍ തന്നെ കാരണം അശ്വതിയുടെ സപ്പോര്‍ട്ടാണ്. അതുകൊണ്ടു തന്നെ, ആവശ്യമില്ലാത്ത രീതിയില്‍ നിങ്ങള്‍ ഈ പറഞ്ഞുപരത്തുന്ന റൂമേഴ്സ് ഒരാളുടെ ലൈഫിനെ എങ്ങനെ ബാധിക്കുമെന്ന് നിങ്ങള്‍ക്ക് മനസിലാകുന്നില്ല. ഞാനിതിനെ ഇങ്ങനെ വിടാന്‍ ഉദ്ദേശിക്കുന്നില്ല. ഇതിനൊരു പണി ഞാന്‍ തന്നിരിക്കും. ഇതാരൊക്കെയാണ് എന്തൊക്കെയാണ് ചെയ്യുന്നതെന്ന് പേര് സഹിതം എനിക്കറിയാം. പക്ഷെ, ഞാനത് പറയാന്‍ താല്‍പര്യപ്പെടുന്നില്ല. അവര്‍ക്ക് ഞാനൊരു പണി വച്ചിട്ടുണ്ട്. അതു വൈകാതെ സ്വീകരിക്കാന്‍ തയ്യാറായിക്കോ എന്നാണ് രാഹുല്‍ വീഡിയോയില്‍ പറയുന്നത്.

രാഹുലിന്റെ ഭാര്യും നടിയുമായ അശ്വതിയും ഒരു വീഡിയോ ഷെയര്‍ ചെയ്തിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു കാലങ്ങള്‍ക്കൊണ്ട് ഇരുവരും മാനസികമായി അനുഭവിച്ച വേദന എത്രത്തോളമുണ്ടെന്ന് ഹൃദയം നുറുങ്ങിയാണ് അശ്വതി പറഞ്ഞിരിക്കുന്നത്. അശ്വതിയുടെ വാക്കുകള്‍ ഇങ്ങനെയാണ്:

നമസ്‌കാരം.. ഞാനിപ്പോള്‍ ഇങ്ങനെയൊരു വീഡിയോയുമായി വരാന്‍ കാരണം, ഇന്നലെ എന്റെ ഹസ്ബന്‍ഡ് രാഹുല്‍ ഒരു എക്സ്പ്ലനേഷന്‍ വീഡിയോ ഇട്ടിരുന്നു. കഴിഞ്ഞ ദിവസം ഞാനെന്റെ സ്റ്റോറിയില്‍ ഒന്നു രണ്ടു കാര്യങ്ങള്‍ പറഞ്ഞിരുന്നു. അതുമായി ബന്ധപ്പെട്ടാണ് രാഹുല്‍ വീഡിയോ ഇട്ടിരുന്നത്. രണ്ടര വര്‍ഷം മുന്നേയുള്ള കാര്യമാണിത്. രാഹുല്‍ പറഞ്ഞതു പോലെ ചെറിയൊരു റൂമര്‍. അതുകാരണം, ഞങ്ങള്‍ മാനസികമായി നേരിട്ടത് വലിയ ബുദ്ധിമുട്ടാണ്. പക്ഷെ, ഇപ്പോഴും അതേക്കുറിച്ച് ധാരണയില്ലാതെ ഒരുപാട് ആളുകള്‍ അതു വിശ്വസിക്കുന്നുണ്ട്. ഞാന്‍ കണ്‍സീവ് ആയിരുന്നു ആ സമയത്ത്. എന്നാല്‍ അപ്പോഴുണ്ടായ ഡിപ്രഷന്‍ കാരണം അതു ഞങ്ങള്‍ക്ക് നഷ്ടമായി. 

എന്നിട്ടും ഞങ്ങള്‍ പ്രതികരിക്കാനോ മറ്റുള്ളവരുടെ മുന്നില്‍ ഒരു എക്സ്പ്ലനേഷനുമായിട്ടോ പോയില്ല. എന്തെന്നു വച്ചാല്‍ ഇങ്ങനെയൊരു കാര്യത്തില്‍ നമ്മള്‍ എന്തു പറയാനാണ്. കേള്‍ക്കുന്നവര്‍ ഇതൊരു ചെറിയ കാര്യമല്ലേ എന്നു പറയുന്ന വിഷയമാണിത്. പക്ഷെ, ഇതു നടക്കുന്നത് എപ്പോഴാണെന്നു വച്ചാല്‍ എന്റെ അച്ഛന്‍ മരിച്ച സമയമാണ്. ഞാനും രാഹുലും ഒന്നിച്ചൊരു പ്രോജക്ട് ചെയ്ത് അതു കംപ്ലീറ്റ് ആയി. ഒരു വണ്‍ മന്ത് കഴിഞ്ഞപ്പോള്‍ എന്റെ ഫാദര്‍ മരിച്ചു. കാന്‍സര്‍ പേഷ്യന്റ് ആയിരുന്നു. അതു കഴിഞ്ഞു മൂന്നു മാസത്തോളം ഞാന്‍ സോഷ്യല്‍ മീഡയിയില്‍ ഒന്നും അത്ര ആക്ടീവ് ആയിരുന്നില്ല. കാരണം, പെട്ടെന്നുണ്ടായ മരണം ഞങ്ങള്‍ ഫാമിലിയ്ക്കൊന്നും ഉള്‍ക്കൊള്ളാന്‍ പറ്റിയിരുന്നില്ല. അതുകഴിഞ്ഞ് ഇങ്ങനെയിരുന്നാല്‍ പറ്റില്ല, ഏതിലെങ്കിലും എന്ഡഗേജ്ഡ് ആവണം എന്ന ചിന്തയില്‍ പ്രോജക്ടുകള്‍ അന്വേഷിക്കവേയാണ് വരുന്ന എന്‍ക്വയറീസില്‍ കോണ്‍ടാക്ട് ചെയ്ത് അവര്‍ പിന്നെ വിളിച്ചു പറയുന്നത് നിങ്ങളുടെ പ്രൊഫൈല്‍ റിജക്ട് ചെയ്തുവെന്നുള്ളതാണ്.

എ ന്തുകൊണ്ടെന്ന് ചോദിക്കുമ്പോള്‍ അവിടെ വന്നിരുന്ന കാര്യങ്ങളായിരുന്നു ഇതൊക്കെ. ഇപ്പോള്‍ ഹസ്ബന്‍ഡിന് ഒരു പ്രോജക്ട് കൊടുത്താല്‍ ഭാര്യയെന്ന നിലയില്‍ അശ്വതി കുറച്ചു പ്രശ്നങ്ങളുള്ള ഒരാളാണ് എന്നൊക്കെയാണ് പറഞ്ഞത്. ഇതു ഞങ്ങളുടെ വരുമാനത്തേയും ജോലി നിലയിലൊക്കെ ബാധിക്കാന്‍ തുടങ്ങിയപ്പോള്‍ ഇതെങ്ങനെ ഫേസ് ചെയ്യണം എന്നറിയാത്ത അവസ്ഥയിലായി. വേറെ വര്‍ക്കുകളൊന്നും വരാതായപ്പോള്‍ പഠിച്ച പ്രൊഫഷനിലേക്ക് തിരിയാം എന്നൊക്കെ കരുതി. ബ്രേക്ക് എടുത്തതു കൊണ്ടുതന്നെ, പെട്ടെന്ന് തിരിച്ചു പോകാന്‍ പറ്റാത്തതിനാല്‍ ഒരു ഓണ്‍ലൈന്‍ ബിസിനസ് സ്റ്റാര്‍ട്ട് ചെയ്തു. അങ്ങനെയാണ് മുന്നോട്ടു പോയത്.

 അതുകഴിഞ്ഞ് പുതിയ പ്രോജക്ടുകളില്‍ കയറി. നല്ല രീതിയില്‍ മുന്നോട്ടു പോകുമ്പോഴും എനിക്ക് മുന്നില്‍ ചിരിച്ചു നില്‍ക്കുന്നവര്‍ ഞാന്‍ മാറി കഴിയുമ്പോള്‍ എന്നെ കുറിച്ച് മറ്റുള്ളവരോടു പറയുന്നത് ഞാന്‍ ഒരു ടെററാണ്. ഭര്‍ത്താവിന്റെ കരിയര്‍ തന്നെ നശിപ്പിച്ച ഒരാളാണ് എന്നൊക്കെയാണ്. ഞാന്‍ മനസിലാക്കിയിടത്തോളം ഒരു ഭര്‍ത്താവോ ഭാര്യയോ പരസ്പരം കരിയര്‍ നശിപ്പിക്കുകയല്ല, എത്രത്തോളം കരിയര്‍ മേക്ക് ചെയ്യാന്‍ സപ്പോര്‍ട്ട് ചെയ്യാന്‍ കഴിയുക എന്നുള്ളതാണ് ഒരു ഭാര്യ ചെയ്യേണ്ടത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. 

ഈ പ്രശ്നങ്ങളൊക്കെ കാരണം, ജോലിയില്ലാതെ നില്‍ക്കുമ്പോള്‍ അച്ഛന്റെ മരണം, കണ്‍സീവ് ആയ കുഞ്ഞിന്റെ നഷ്ടപ്പെട്ടപ്പോള്‍ ഉണ്ടായ വേദന. അങ്ങനെയുള്ള നിരവധി പ്രശ്നങ്ങളിലൂടെയാണ് അപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും കടന്നുപോയത്. ഒരു സ്ത്രീയ്ക്ക് എപ്പോഴും മറ്റൊരു സ്ത്രീയാണ് ശത്രുവാകുന്നത്. അതുതന്നെയാണ് എനിക്കും ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ, ഈ വിഷയത്തെ പറ്റി കൂടുതല്‍ പേരുടെ അടുത്തു പോയി പറയുന്നതും സ്ത്രീകളുടെ ഭാഗത്തു നിന്നാണ്. അതുകൊണ്ട് ഇനിയങ്ങനെ ഒരു ബുദ്ധിമുട്ട് ഉണ്ടാക്കാതിരിക്കുക. ഞങ്ങള്‍ ഈ ചാപ്റ്റര്‍ ഇവിടെ ക്ലോസ് ചെയ്യുകയാണ്. കാരണം, ഇങ്ങനെയുള്ള കാര്യങ്ങള്‍ സ്പ്രഡ് ചെയ്യുന്നവര്‍ ദയവു ചെയ്ത് നിര്‍ത്തുക. ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടതൊന്നും ഇനി തിരിച്ചു കിട്ടുന്നതല്ല. പക്ഷെ, ഉപദ്രവിക്കരുത്.. വളരെ റിക്വസ്റ്റ് ചെയ്ത് എല്ലാവരോടും പറയുന്ന കാര്യമാണിത്. എങ്ങനെയെങ്കിലും ഒന്നു ജീവിച്ചു പൊക്കോട്ടേ എന്നു പറഞ്ഞാണ് അശ്വതി വീഡിയോ അവസാനിപ്പിക്കുന്നത്.


 

actor aswathy and rahul

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES