Latest News

കഴിഞ്ഞ കാര്യങ്ങള്‍ അയവിറക്കാനോ, ആരെയും പഴിചാരാനോ, വേദനിപ്പിക്കാനോ നില്‍ക്കാതെ, ഈശ്വരന്‍ അനുഗ്രഹിച്ചു നല്‍കിയ സന്തോഷകരമായ ജീവിതത്തിന് നന്ദി പറയുന്നു;വിവാഹവാര്‍ഷിക ദിനത്തില്‍ കുറിപ്പുമായി മനോജ് കെ. ജയന്‍ 

Malayalilife
 കഴിഞ്ഞ കാര്യങ്ങള്‍ അയവിറക്കാനോ, ആരെയും പഴിചാരാനോ, വേദനിപ്പിക്കാനോ നില്‍ക്കാതെ, ഈശ്വരന്‍ അനുഗ്രഹിച്ചു നല്‍കിയ സന്തോഷകരമായ ജീവിതത്തിന് നന്ദി പറയുന്നു;വിവാഹവാര്‍ഷിക ദിനത്തില്‍ കുറിപ്പുമായി മനോജ് കെ. ജയന്‍ 

മലയാളികളുടെ പ്രിയനടന്‍ മനോജ് കെ. ജയനും ഭാര്യ cയും തങ്ങളുടെ 15-ാം വിവാഹവാര്‍ഷികം ആഘോഷിക്കുകയാണ്. അഭിനയജീവിതത്തില്‍ പകരം വെക്കാനില്ലാത്ത കഥാപാത്രങ്ങളെ സമ്മാനിച്ച താരം, വ്യക്തിജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തെക്കുറിച്ച് പങ്കുവെച്ച വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.

 'ദൈവത്തിന്റെ കൈയ്യൊപ്പുള്ള ഞങ്ങളുടെ ഈ മനോഹരമായ ജീവിതം ആരംഭിച്ചിട്ട് ഇന്നേക്ക് 15 വര്‍ഷം. കഴിഞ്ഞ കാര്യങ്ങള്‍ അയവിറക്കാനോ,ആരെയും പഴിചാരാനോ,വേദനിപ്പിക്കാനോ, ഇല്ലാവചനങ്ങള്‍ പറയാനോ...നില്‍ക്കാതെ, ഈശ്വരന്‍ അനുഗ്രഹിച്ചു നല്‍കിയ സന്തോഷകരമായ ജീവിതത്തിന് ,സര്‍വശക്തന് എന്നും നന്ദി പറഞ്ഞു കൊണ്ട് പ്രാര്‍ത്ഥനയോടെ ജീവിക്കുന്നു. കാരണം, എന്റെ ഈ ജീവിതം എനിക്ക് വിലമതിക്കാനാവാത്തതാണ്'', എന്നാണ് മനോജ് കെ. ജയന്റെ വാക്കുകള്‍. 

2011ലാണ് മനോജ് കെ. ജയന്‍- ആശ വിവാഹം നടക്കുന്നത്. ഇവര്‍ക്ക് അമൃത് എന്നൊരു മകനുണ്ട്. പ്രശസ്ത നടി ഉര്‍വശിയെയാണ് മനോജ് കെ. ജയന്‍ ആദ്യം വിവാഹം കഴിച്ചത്. 2008ല്‍ ഇരുവരും വിവാഹമോചിതരായി. ഈ ബന്ധത്തില്‍ തേജാലക്ഷ്മി എന്നൊരു മകളുണ്ട്. തേജാലക്ഷ്മി ഇപ്പോള്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കാനുളള തയ്യാറെടുപ്പിലാണ്.
 

manoj kjayan 15th wedding anniversary

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES