ബിഗ്‌ബോസ് രണ്ടാം സീസണ്‍ മത്സരാര്‍ത്ഥികളുടെ കുറവിനെത്തുടര്‍ന്ന് വിരസമായി മാറിയിരുന്നുവെങ്കിലും പിന്നീട് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയുളള മത്സര്‍രാര്‍ത്ഥികളുടെ വരവും അസുഖത്തെത്തുടര്‍ന്ന് മാറ്റി നിര്‍ത്തിയവര്‍ തിരിച്ച് വന്നതും ബിഗ്‌ബോസ് വീണ്ടും സജീവമാക്കുകയായിരുന്നു. അന്‍പത് ദിവസം പിന്നിടുമ്പോള്‍ അടുത്ത നോമിനേഷന്‍ എത്തിയിരിക്കയാണ്. ഇത്തവണ ആറ് പേരാണ് നോമിനേഷനില്‍ എത്തിയിരിക്കുന്നത്.
ടീമായി മാറിയാണ് മത്സരാര്‍ത്ഥികള്‍ കളിക്കുന്നതെങ്കിലും ഒപ്പം നില്‍ക്കുന്നവരെയും വീഴ്ത്താനുളള തയ്യാറെടുപ്പാണ് ഓരോ മത്സരാര്‍ത്ഥികളും നടത്തുന്നത്. ഒരുമിച്ചിരിക്കുമ്പോള്‍ അന്യോന്യം സപ്പോര്‍ട്ട് ചെയ്യകയും ഒറ്റയ്ക്ക്‌ക്കൊറ്റയ്ക്ക് എല്ലാവരെയും വീഴിക്കാന്‍ നോക്കുകയുമാണ് മത്സരാര്‍ത്ഥികള്‍ ചെയ്യുന്നത്. എവിക്ഷന്‍ സമയത്താണ് മത്സരാര്‍ത്ഥികളുടെ യഥാാര്‍ത്ഥ വ്യക്തിത്വം പുറത്ത് വരുന്നത്. കൂട്ടത്തിലെ കരുത്തുറ്റ മത്സരാര്‍ത്ഥിയെ അത് അടുത്ത സുഹൃത്താണെങ്കില്‍ പോലും വീഴിക്കാനുളള ശ്രമമാണ് മത്സരാര്‍ത്ഥികള്‍ നടത്തുന്നത്.
ആള്‍ക്കാര്‍ കുറവായിരുന്നിട്ടും ഇന്നത്തെ എവിക്ഷന്‍ ഘട്ടവും വേറിട്ടുനില്‍ക്കുന്നതായിരുന്നു. കണ്ണിന് അസുഖം ബാധിച്ചു തിരിച്ചുവന്നവരെയും പുതുതായി വന്നവരെയും ഓപ്പണ്‍ നോമിനേഷനില്‍ വന്ന സൂരജിനെയും ക്യാപ്റ്റനായ പാഷാണം ഷാജിയെയും ആര്‍ക്കും നാമനിര്‍ദ്ദേശം ചെയ്യാന്‍ അനുവാദമില്ലാതിരുന്നു. നാമനിര്‍ദ്ദേശം ചെയ്യാന്‍ ആദ്യം അവസരം കിട്ടിയത് രജിത് കുമാറിനായിരുന്നു. ഫുക്രുവിനെയാണ് രജിത് കുമാര്‍ ആദ്യം നാമനിര്‍ദ്ദേശം ചെയ്തത്. ഗെയിം ഉള്ളപ്പോള്‍ മാത്രമാണ് ഫുക്രു ആക്ടീവ് ആകുന്നത് എന്നാണ് രജിത് കുമാര്‍ കാരണം പറഞ്ഞത്. ജസ്‌ലയെയും രജിത് കുമാര്‍ നാമനിര്‍ദേശം ചെയ്തു. തന്നെ താറടിച്ചു കാണിക്കാന്‍ വേണ്ടി മാത്രമാണ് ജസ്‌ല പ്രവര്‍ത്തിക്കുന്നത് എന്നാണ് രജിത് കുമാര്‍ പറഞ്ഞത്. സൂരജ് വീണയെയും രജിത് കുമാറിനെയുമാണ് നാമനിര്‍ദ്ദേശം ചെയ്തത്. വീണ ഫെയ്ക്ക് ആണെന്നും രജിത് കുമാര്‍ മറ്റുള്ളവരെ കേള്‍ക്കാന്‍ തയ്യാറാവുന്നില്ലെന്നും സൂരജ് പറഞ്ഞു.
രജിത് കുമാറിനെയും ജസ്‌ലയെയുമാണ് ആര്യ നാമനിര്‍ദ്ദേശം ചെയ്തത്. രജിത്തേട്ടന്‍ മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടി മാത്രമാണ് ജോലികള്‍ ചെയ്യുന്നതെന്ന് ആര്യ പറഞ്ഞു. ജെസ്ലയാകട്ടെ ഫിസിക്കല്‍ ടാസ്‌ക്കില്‍ ദുര്‍ബലയാണെന്നും എല്ലാ കാര്യത്തിലും ജെസ്ലക്ക് താല്‍പര്യമില്ലെന്നും ആര്യ പറഞ്ഞു. വീണാ നായര്‍ നാമനിര്‍ദ്ദേശം ചെയ്തത് രജിത് കുമാറിനെയും ഫുക്രുവിനെയുമാണ്. രജിത് കുമാര്‍ എപ്പോഴും ഗെയിമില്‍ തന്നെ നില്‍ക്കുന്നുവെന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണ് വീണാ നായര്‍ പറഞ്ഞത്. ഫുക്രു വളരെ ഇമോഷണലാണ്, ബിഗ് ബോസ്സിലെ മികച്ച പോരാളിയാണ്. ബിഗ് ബോസ്സിലെ രണ്ട് മികച്ച പോരാളികളില്‍ ഒരാള്‍ ഫുക്രുവാണ്. തനിക്ക് മുന്നോട്ടുപോകണമെന്നുണ്ട്. തടസ്സമില്ലാതെ മുന്നോട്ടുപോകാന്‍ ഫുക്രുവിനെ നാമനിര്‍ദ്ദേശം ചെയ്യുന്നുവെന്ന് വീണാ നായര്‍ പറഞ്ഞു. ഫുക്രു നാമനിര്‍ദ്ദേശം ചെയ്തത് വീണാ നായരെയും രജിത് കുമാറിനെയുമാണ്. വീണാ നായര്‍ ഇമോഷണലാണ്, രജിത് കുമാര്‍ സഹതാപം കിട്ടാന്‍ വേണ്ടി ശ്രമിക്കുന്നുവെന്നാണ് ഫുക്രു കാരണമായി പറഞ്ഞത്. പാഷാണം ഷാജി ഫുക്രുവിനെയും ജസ്‌ലയെയും നാമനിര്‍ദ്ദേശം ചെയ്തു.
ലക്ഷ്വറി ടാസ്‌ക്ക് നടക്കുമ്പോള്‍ ഫുക്രു കാട്ടിയ കാര്യങ്ങളാണ് നാമനിര്‍ദ്ദേശം ചെയ്യാന്‍ കാരണമായി പാഷാണം ഷാജി പറഞ്ഞത്. ഗെയിം ഗെയിം ആയി എടുക്കുന്നില്ല, ഫുക്രു ഗെയിമില്‍ പങ്കെടുത്തില്ലെന്നു മാത്രമല്ല മറ്റുള്ളവരുടെ കയ്യില്‍ നിന്ന് ഗെയിം കളയുകയും ചെയ്തു. രജിത് സാറിനെ മാത്രം അറ്റാക്ക് ചെയ്യുന്നു. ജസ്‌ലയും മാഷിനെ മാത്രം ടാര്‍ജറ്റ് ചെയ്യുകയാണെന്നും പാഷാണം ഷാജി പറഞ്ഞു. ജസ്‌ല വീണയെയും ആര്യയെയുമാണ് നാമനിര്‍ദ്ദേശം ചെയ്തത്. വീണാ നായര്‍ ഫെയ്ക് ഗെയിം നടത്തുന്നു. ആര്യക്ക് പലപ്പോഴും പല അഭിപ്രായമാണെന്നും ജസ്‌ല പറഞ്ഞു. രജിത്, ആര്യ, വീണാ നായര്‍, ഫുക്രു, ജസ്‌ല, സൂരജ് എന്നിവരാണ് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടത്. എവിക്ഷനില്‍ നിന്ന് രക്ഷപ്പെടാനുള്ള അവസരം ഉപയോഗിക്കുന്നുണ്ടോയെന്ന് ആര്യയോട് ബിഗ് ബോസ് ചോദിച്ചു. ടാസ്‌ക്കില്‍ ലഭിച്ച അവസരം ഉപയോഗിക്കുന്നില്ല എവിക്ഷന്‍ ഘട്ടം നേരിടുന്നുവെന്നായിരുന്നു ആര്യയുടെ മറുപടി. എന്ത് സംഭവിച്ചാലും ആര്യ എവിക്ഷനില്‍ പുറത്ത് പോകില്ലെന്ന് ഉറപ്പാണെന്നും അതാണ് കാര്‍ഡ് ഉപയോഗിക്കാത്തതെന്നും പ്രേക്ഷകര്‍ പറയുന്നു. ബിഗ്‌ബോസിനും ആര്യയ്ക്കും എതിരെ വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉണ്ടാകുന്നത്. ആര്യയെ ബിഗബോസ് സംരക്ഷിക്കുകയാണെന്നും ഇത്തവണ ജസ്ലയോ സൂരജോ ആകും പുറത്ത് പോകുന്നതെന്നുമാണ് പ്രേക്ഷകരുടെ അഭിപ്രായം.