തണുത്ത വെള്ളത്തില്‍ മുഖം കഴുകി കഴുകി ഒരു വിധം നേരം വെളുപ്പിച്ചു; കൊതുകിനെ കാണുമ്പോള്‍ ഓര്‍മ്മ വരുന്ന രാത്രിയെക്കുറിച്ച് നടി സൗപര്‍ണിക സുബാഷ്

Malayalilife
topbanner
 തണുത്ത വെള്ളത്തില്‍ മുഖം കഴുകി കഴുകി ഒരു വിധം നേരം വെളുപ്പിച്ചു; കൊതുകിനെ കാണുമ്പോള്‍ ഓര്‍മ്മ വരുന്ന രാത്രിയെക്കുറിച്ച് നടി സൗപര്‍ണിക സുബാഷ്

സിനിമയിലും സീരിയലിലും ഒരുപോലെ ശ്രദ്ധേയയായ താരമാണ് സൗപര്‍ണിക. മഴവില്‍ മനോരമയിലെ തകര്‍പ്പന്‍ കോമഡിയിലൂടെയും ഇപ്പോള്‍ നടി മലയാളികളുടെ ശ്രദ്ധാകേന്ദ്രമാണ്. ഭാര്യയിലെ ലീന ടീച്ചര്‍ എന്ന കഥാപാത്രവും ഏറെ ശ്രദ്ധനേടിയിരുന്നു.  തുളസീദാസ് സംവിധാനം ചെയ്ത 'ഖജ ദേവയാനി' എന്ന സീരിയലിലൂടെ ആണ് ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ സൗപര്‍ണിക അഭിനയരംഗത്തെത്തുന്നത്. പിന്നീട് അഭിനയരംഗത്ത് നിന്നും ഇടവേളയെടുത്ത താരം തുളസീദാസിന്റെ 'അവന്‍ ചാണ്ടിയുടെ മകന്‍, 'തന്മാത്ര' തുടങ്ങിയ സിനിമകളിലും വേഷമിട്ടു. 

പിന്നീട് സീരിയല്‍ രംഗത്ത് സജീവമായിരുന്ന നടി 2013ല്‍ വിവാഹിതയായിട്ടും അഭിനയം തുടര്‍ന്നു. സീരിയല്‍ രംഗത്ത് തന്റെതായ വ്യക്തമുദ്ര പതിപ്പിച്ച കോഴിക്കോട് സ്വദേശി സുഭാഷ് ബാലക്യഷ്ണനാണ് സൗപര്‍ണികയുടെ ഭര്‍ത്താവ്.  മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന 'മറുതീരം തേടി' എന്ന സീരിയലില്‍ അഭിരാമി എന്ന കഥാപാത്രത്തെയാണ് സൗപര്‍ണിക ഇപ്പോള്‍ അവതരിപ്പിക്കുന്നത്. രാത്രിയും പകലുമായി മിക്കപ്പോഴും ഷൂട്ടിങ് നീളാറുണ്ട്. ഇപ്പോള്‍ ഷൂട്ടിങ്  സമയത്ത് സംഭവിച്ച മറക്കാനാകാത്ത ഒരു അനുഭവത്തെക്കുറിച്ച് സൗപര്‍ണിക വെളിപ്പെടുത്തിയിരിക്കയാണ്. കൊതുകു കടി കാരണം ഉറക്കം നഷ്ടപ്പെട്ട നിരവധി അവസരങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഒരിക്കലും മറക്കാനാകാത്ത സംഭവത്തെക്കുറിച്ചാണ് താരം പറഞ്ഞത്. എറണാകുളത്ത് ഷൂട്ടിങ് നടക്കുന്ന സമയം. ഹോട്ടലിലാണ് താമസിച്ചിരുന്നത്. മുറി ക്ലീന്‍ ചെയ്യാന്‍ താക്കോല്‍ റിസപ്ഷനില്‍ ഏല്‍പ്പിച്ചാണു ഷൂട്ടിനു പോയത്. രാത്രി വൈകിയാണ് ഷൂട്ട് കഴിഞ്ഞ് തിരിച്ചെത്തിയത്. വേഗം ഉറങ്ങാന്‍ കിടന്നു. പക്ഷേ തലേദിവസത്തില്‍ നിന്നു വ്യത്യസ്തമായി കൊതുകിന്റെ കടിയാണ് തന്നെ കാത്തിരുന്നതെന്നും സൗപര്‍ണിക പറയുന്നു. 

താന്‍ എഴുന്നേറ്റു ലൈറ്റ് ഓണ്‍ ചെയ്തു. അതാ ഒരു ജനല്‍ തുറന്നു കിടക്കുന്നു. റൂം വൃത്തിയാക്കാന്‍ വന്നവര്‍ അടയ്ക്കാന്‍ മറന്നു പോയതാണ്. വേഗം ജനലടച്ച് വീണ്ടും കിടന്നു. പക്ഷേ മുറിയിലുള്ള കൊതുകുകള്‍ വിടുന്ന മട്ടില്ല. തനിക്കാണെങ്കില്‍ നല്ല ഉറക്കും വരുന്നുണ്ട്. ഡെങ്കിയും ചിക്കുന്‍ ഗുനിയയുമെല്ലാം പടര്‍ന്നു പിടിക്കുന്ന കാലമായതു കൊണ്ട് പേടിയുമുണ്ട്. ടേബിളില്‍ ഇരിക്കുന്ന ബാഗില്‍ കൊതുക് കടിക്കാതിരിക്കാന്‍ പുരട്ടുന്ന ലേപനം ഉണ്ട്. അവിടെ കിടന്നു കൊണ്ടു തന്നെ അതെടുത്ത് മുഖത്തും കയ്യിലും തേച്ചു.പുരട്ടി കഴിഞ്ഞപ്പോഴാണ് മണത്തില്‍ എന്തോ മാറ്റം തോന്നിയത്. മുഖം നീറാന്‍ തുടങ്ങി. വേഗം എഴുന്നേറ്റ് ലൈറ്റ് ഇട്ടു. നോക്കിയപ്പോള്‍ പുറം വേദനയ്ക്ക് പുരട്ടുന്ന ബാം ആണ് മുഖത്തു തേച്ചത്. തണുത്ത വെള്ളത്തില്‍ മുഖം കഴുകി കഴുകി ഒരു വിധം നേരം വെളുപ്പിച്ചു. ഇപ്പോഴും കൊതുകിനെ കാണുമ്പോള്‍ ആ രാത്രി ഓര്‍മ്മ വരുമെന്നും താരം പറയുന്നു


    

souparnika subash says about the unforgettable day in her life

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES