ലിവിങ്ങ് ടുഗെദറില്‍ ജീവിച്ച ബഷീര്‍ ബഷിക്ക് സെക്സ് പവിത്രമോ? പൊങ്കാലയുമായി ട്രോളന്‍മാര്‍; കണ്ടം വഴി ഓടിച്ച് സോഷ്യല്‍ മീഡിയ

Malayalilife
ലിവിങ്ങ് ടുഗെദറില്‍ ജീവിച്ച ബഷീര്‍ ബഷിക്ക് സെക്സ് പവിത്രമോ? പൊങ്കാലയുമായി ട്രോളന്‍മാര്‍;  കണ്ടം വഴി ഓടിച്ച് സോഷ്യല്‍ മീഡിയ

വിവാഹവീരനെന്നാണ് ബിഗ്ബോസില്‍ നിന്നും എലിമിനേറ്റ് ആയ രണ്ടുകെട്ടിയ ബഷീര്‍ ബഷിയുടെ സോഷ്യല്‍ മീഡിയയിലെ വിളിപേര്. കഴിഞ്ഞ ദിവസം ബിഗ്ബോസ് ഹൗസില്‍ നിന്ന് പുറത്തായതിന് പിന്നാലെ ഹൗസിലെ അനുഭവങ്ങളും ദാമ്പത്യ ജീവിതത്തെകുറിച്ചും തന്റെ രണ്ടുഭാര്യമാരെ കുറിച്ചുമെല്ലാം ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെച്ചിരുന്നു. പ്രണയം ആര്‍ക്കും തോന്നാവുന്ന വികാരമാണെന്നും എന്നാല്‍  സെക്സ്  പവിത്രമാണെന്നും  ബഷീര്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഈ അഭിപ്രായങ്ങളെ പൊങ്കാലയിട്ട് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ ട്രോളന്മാര്‍. 

 

വേശ്യയുടെ ചാരിത്ര പ്രസംഗമെന്നാണ് ബഷീറിന്റെ വാക്കുകളെ സോഷ്യല്‍മീഡിയയില്‍ ട്രോളന്‍മാര്‍ ആഘോഷമാക്കുന്നത്. രണ്ടു യുവതികളെ കല്ല്യാണം കഴിച്ച ബഷീര്‍ പ്രണയം എല്ലാവര്‍ക്കും ആകാമെന്നും എന്നാല്‍ സെക്സ് പവിത്രമാണെന്നുമാണ് അഭിമുഖത്തില്‍ പറഞ്ഞത്. കല്യാണം കഴിഞ്ഞ ശേഷം മാത്രമേ സെക്സ് ആകാവൂ എന്നും ബഷീര്‍ പറഞ്ഞിരുന്നു. എന്നാല്‍ മൂന്നുവര്‍ഷങ്ങള്‍ക്ക് മുമ്പ വരെ ആദ്യ ഭാര്യയൊടൊത്ത് മറ്റൊരു യുവതിയുമായി ലിവിങ്ങ് ടുഗെദറില്‍ ഏര്‍പ്പെട്ടിരുന്ന ആളാണ് ബഷീര്‍. എന്നാല്‍ ആ ബന്ധം തകര്‍ന്നതിന് പിന്നാലെയാണ് മറ്റൊരു പെണ്‍കുട്ടിയെ ബഷീര്‍ വീണ്ടും വിവാഹം ചെയ്തത്. ഇത്തരത്തില്‍ ലിവിങ്ങ് ടുഗെദറില്‍ ജീവിച്ച ബഷീറിന് സെക്സ് പവിത്രമാണെന്ന് എങ്ങനെ പറയാന്‍ തോന്നുന്നുവെന്നാണ് സോഷ്യല്‍മീഡിയേേ ചാദിക്കുന്നത്.


താന്‍ ഒരു പ്രണയവീരനല്ലെന്നും ഇനി ജീവിതത്തില്‍ മറ്റൊരു വിവാഹമുണ്ടാകില്ലെന്നും അഭിമുഖത്തില്‍ ബഷീര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് എന്തുകൊണ്ട് ആദ്യ ഭാര്യയുടെ കാര്യത്തില്‍ തോന്നിയില്ലെന്നും സോഷ്യല്‍മീഡിയ ചോദിക്കുന്നുണ്ട്. രണ്ടാം വിവാഹത്തെ ന്യായീകരിക്കുന്ന ബഷീര്‍ എന്നാല്‍ സത്യത്തില്‍ അത് തന്റെ ജീവിതത്തിലെ മൂന്നാമത്തെ യുവതിയാണെന്ന് മറച്ചുവയ്ക്കുന്നതെന്തിനെന്നും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. സ്വയം വെള്ള പൂശുന്ന ബഷീറിന്റെ വാക്കുകളെ വാരിയലക്കുകയാണ് ഇപ്പോള്‍ ് സോഷ്യല്‍ മീഡിയ. ബഷീറിന്റെ മൂന്നാമത്തെ വിവാഹമല്ലേ ഇതെന്നും... ഇവന് ഇതു തന്നെയാണ് പണിയെന്നും കമന്റുകള്‍ എത്തുന്നുണ്ട്. ലിവിങ് ടുഗതറുമായി നടന്ന നിനക്ക് സെക്സും പ്രണയവും വിവാഹവുമെല്ലാം പവിത്രമെന്ന് പറയാന്‍ യോഗ്യതയില്ലെന്നും വിമര്‍ശകര്‍ പറയുന്നു.

Read more topics: # basheer bashi,# bigg boss,# standpoint,# sex
basheer bashi, bigg boss, standpoint, sex

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES