മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ വില്ലത്തി പരിവേഷമായിരുന്നു അര്‍ച്ചനയ്ക്ക്. എന്നാല്‍ ബിഗ്ബോസിലെത്തിയതോടെ പ്രേക്ഷകര്‍ക്ക് അര്‍ച്ചനയെ അടുത്ത് മനസിലായി. ഇത് അവസാന ഘട്ടം വരെയും അര്‍ച്ചനയെ എത്തിക്കുകയും ചെയ്തിരുന്നു. ബിഗ്‌ബോസ് രണ്ടാം സീസണില്‍ ഏറ്റവും ഇഷ്ടമുള്ള മത്സരാര്‍ഥി രജിത്താണ് എന്ന അര്‍ച്ചന തുറന്നുപറഞ്ഞിരുന്നു. അര്‍ച്ചനയുടെ നാത്തൂനും സഹോദരന്‍ റോഹിത്തിന്റെ ഭാര്യയുമായ ആര്യയും ബിഗ്ബോസില്‍ മത്സരിച്ചിരുന്നു. അതേസമയം സ്ത്രീ മത്സരാര്‍ഥികളില്‍ ആരെയാണ് ഇഷ്ടമെന്ന ചോദ്യത്തിന് എലീനയുടെ പേരാണ് അര്‍ച്ചന പറഞ്ഞത്. അര്‍ച്ചനയുടെ പുതിയ ഒരു പോസ്റ്റും ചിത്രവുമാണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്. കൊറോണയുടെ മുന്‍കരുതലിന്റെ ഭാഗമായി ഷൂട്ടിങ് എല്ലാം താത്കാലികമായി നിര്‍ത്തിവച്ചിരിക്കയാണ്. എല്ലാവരും വീടുകളിലാണ്.
ഇപ്പോള്‍ വീട്ടില്‍ ബിരിയാണി ഉണ്ടാക്കുന്ന വീഡിയോ ആണ് അര്‍ച്ചന പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ ബിരിയാണി ഉണ്ടാക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ച താരത്തിനെതിരെ വലിയ സൈബര്‍ ആക്രമണവും ഉണ്ടായെന്നാണ് വാര്‍ത്തകള്‍. ഈ കൊറോണ കാലത്ത് ലോകം മുഴുവനും ഭീതിയില്‍ നില്‍ക്കുമ്പോള്‍ നിങ്ങള്‍ ചെയ്യുന്നത് ശരിയാണോ എന്നാണ് ഒരു പക്ഷത്തിന്റെ കണ്ടെത്തല്‍.നിരവധി ആളുകളാണ് അര്‍ച്ചനയുടെ പോസ്റ്റിന് കമന്റുമായി പ്രത്യക്ഷപ്പെട്ടതെന്നും പറയുന്നു. ചിലര്‍ താരത്തെ അനുകൂലിച്ചും രംഗത്ത് വന്നു. എല്ലാ കമന്റുകളും വായിച്ചതിനു ശേഷമാണു താരം മറുപടിയുമായി എത്തിയത്. നമ്മള്‍ എല്ലാവരും ഇപ്പോള്‍ വീട്ടിലാണ് ഉള്ളത്. ഇഷ്ടപെട്ട കാര്യങ്ങള്‍ ചെയ്യാന്‍ സമയവും കണ്ടെത്തുന്നു. ഞാന്‍ ഇത് ചെയ്തത് മറ്റുളളവര്‍ക്ക് ഒരു പ്രോത്സാഹനം ആകും എന്ന് കരുതിയാണ്. ഇത് എന്റെ സെല്ഫ് ക്വാറന്റൈന്റെ ഭാഗമാണ്. നമ്മള്‍ക്ക് പരസ്പരം പോരടിക്കാതെ. കൊറോണയ്‌ക്കെതിരെ പോരടിയ്ക്കാം. സുരക്ഷിതമായിരിക്കുക. ആളുകള്‍ കൂട്ടം കൂടരുത് ... സാധ്യമാകുമ്പോഴെല്ലാം കൈ കഴുകുക, വീട്ടില്‍ നിന്ന് പുറത്തുപോകുമ്പോള്‍ എല്ലാം മാസ്‌ക് ഉപയോഗിക്കാനും അര്‍ച്ചന എതിര്‍ കമന്റിലൂടെ പറയുന്നു. എന്നാല്‍ ഈ പോസ്റ്റും കമന്റും ഇപ്പോള്‍ താരത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ഇല്ല. ഇതിനൊപ്പം ഹാന്‍ഡ് വാഷ് ചലഞ്ചിന്റെ വീഡിയോയും താരം പങ്കുവച്ചത് ആരാധകര്‍ ഏറ്റെടുക്കുകയാണ്.