ബിഗ്‌ബോസിലെ കരുത്തുറ്റ മത്സരാര്‍ത്ഥിയായിരുന്നു അര്‍ച്ചന സുശീലന്‍. ബിഗ്‌ബോസില്‍ എത്തുന്നതിനു മുമ്പ് തന്നെ സീരിയലുകളിലൂടെ അര്‍ച്ചന സുശീലന്‍ പ്രേക്ഷകര്‍ക്കു സുപരിചിതയാണ്. ഇപ്പോഴിതാ നിരവധി സീരിയിലുകളിലും സിനിമകളിലും തിളങ്ങിയ അര്‍ച്ചന അഭിനയ മേഖല മാത്രമല്ല ബിസിനസ്സും തനിക്ക് വഴങ്ങുമെന്നു തെളിയിക്കാനൊരുങ്ങുകയാണ്.
ഏഷ്യാനെറ്റിലെ എന്റെ മാനസപുത്രി എന്ന സീരിയലാണ് അര്‍ച്ചനയ്ക്കു പ്രേക്ഷക പ്രീതി നേടിക്കൊടുത്തത്. സീരിയലിലെ ഗ്ലോറി എന്ന കഥാപാത്രം അര്‍ച്ചനയ്ക്കു മികച്ച നെഗറ്റീവ് ക്യാരക്ടറിനുളള അവാര്‍ഡ് നേടിക്കൊടുത്തിരുന്നു. 15 ഓളം സിനിമകളിലും അര്‍ച്ചന അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ അഭിനയ മേഖല മാത്രമല്ല ബിസിനസ്സും തനിക്ക് വഴങ്ങുമെന്നു തെളിയിക്കാനൊരുങ്ങുകയാണ് അര്‍ച്ചന സുശീലന്‍. സ്വന്തമായി റെസ്റ്റോറന്റ് ആരംഭിച്ചാണ് അര്‍ച്ചന ബിസിനസ്സ് രംഗത്തേയ്ക്കു കടക്കുന്നത്.
പത്തിരീസ് എന്നു പേരിട്ടിരിക്കുന്ന റെസ്റ്റോറന്റ് ഉദ്ഘാടനം ഓക്ടോബര്‍ പതിനൊന്നിനാണ് നടക്കുക. തിരുവനന്തപുരം ബേക്കറി ജംങ്ഷനില്‍ വാന്റോസ് റോഡിലെ അരോമ ക്ലാസ്സിക് ഡേയ്‌സിന്റെ ഒന്നാം നിലയിലാണ് റെസ്റ്റോറന്റ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. താന്‍ റെസ്റ്റോറന്റ് ആരംഭിക്കുന്നുവെന്നും എല്ലാവരുടേയും പ്രാര്‍ത്ഥന ഉണ്ടാകണമെന്നും പറഞ്ഞുളള അര്‍ച്ചനയുടേ പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. അര്‍ച്ചനയുടെ റെസ്റ്റോറന്റ് ഉദ്ഘാടനത്തിനു ആശംസ അറിയിച്ചു കൊണ്ടുളള സാബുമോന്റെയും രഞ്ജിനിയുടേയും വീഡിയോ അര്‍ച്ചന പങ്കുവച്ചിരിക്കുന്നത്. റെസ്റ്റോറന്റ് ഉദ്ഘാടനത്തിനു ബിഗ്‌ബോസ് അംഗങ്ങള്‍ എല്ലാവരും ഉണ്ടാകുമെന്നും ഉദ്ഘാടനത്തിനു ഒരു സര്‍പ്രൈസ് ഉണ്ടെന്നും വീഡിയോയില്‍ ഇരുവരും പറയുന്നു. ഒപ്പം അര്‍ച്ചന ആര്‍മിയെ കാണാനും കാത്തിരിക്കയാണെന്നു സാബുവും രഞ്ജിനിയും പറഞ്ഞു. അതേസമയം ബിഗ്ബോസില്‍ സ്ഥിരം അടുക്കളക്കളഭരണം ഉണ്ടായിരുന്ന അര്‍ച്ചന പാചകത്തില്‍ കഴിവ് തെളിയിച്ചത് കൊണ്ടാണ് ഇപ്പോള്‍ ഹോട്ടല്‍ തുടങ്ങിയിരിക്കുന്നതെന്നും ട്രോളുകള്‍ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുതുടങ്ങിയിട്ടുണ്ട്.