ബിഗ് ബോസിലെ മുഖ്യമത്സരാര്‍ത്ഥികളിലൊരാളാണ് അര്‍ച്ചന സുശീലന്‍. അര്‍ച്ചന പരിപാടിയിലേക്കെത്തിയപ്പോള്‍ മികച്ച പിന്തുണയായിരുന്നു പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. മറ്റ് മത്സരാര്‍ത്ഥികളുമായും അടുത്ത സൗഹൃദം പങ്കുവെക്കുന്ന മത്സരാര്‍ഥിക്ക് ഇപ്പോള്‍ മനോരോഗ വിദഗ്ധന്റെ ചികിത്സ ആവശ്യമാണെന്നാണ് രഞ്ജിനിയുടെ അഭിപ്രായം.
അനാവശ്യമായി പ്രകോപിപ്പിക്കാന്‍ ശ്രമിച്ചാലും തെറ്റ് ചെയ്താലും അര്‍ച്ചന ശക്തമായി പ്രതികരിക്കാറുണ്ട്. അപ്രതീക്ഷിതമായി സുഹൃത്ത് ദീപന്‍ മുരളി പരിപാടിയില്‍ നിന്ന് പുറത്തായപ്പോള്‍ താരത്തിന് സഹിക്കാനായില്ല. ഇപ്പോള്‍ ഇടയ്ക്ക് തമാശ രൂപേണ ശ്രീനിയുമായും താരം വഴക്കിടാറുണ്ട്. ബിഗ് ബോസില്‍ നിശ്ചിത സ്ഥാനങ്ങളെല്ലാം തന്നെ ക്യാമറയുടെ നിരീക്ഷണത്തിലാണ്. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുതല്‍ അര്‍ച്ചന ക്യാമറയെ നോക്കി എന്തെങ്കിലും ആക്ഷന്‍ കാണിക്കുന്നത് ഇപ്പോള്‍ ഒരു പതിവാണ്.
സാബുവും രഞ്ജിനിയുമുള്‍പ്പടെയുള്ളവര്‍ അരികില്‍ നില്‍ക്കുമ്പോഴാണ് ഇത്തവണ അര്‍ച്ചന ക്യാമറയെ നോക്കി സംസാരിക്കാന്‍ തുടങ്ങിയത്. ക്യാമറയെ രമേശ് എന്ന് വിളിച്ച് തുടങ്ങിയപ്പോള്‍ തന്നെ ഇരുവരും അര്‍ച്ചനയുടെ നിലപാടിനെ എതിര്‍ത്തിരുന്നു. സാബുവിന്റെ പ്രതിഷേധത്തില്‍ താരത്തിന് ദേഷ്യം വരികയും പിന്നാലെ ബാത്ത്‌റൂമില്‍ കയറി വാതിലടയ്ക്കുകയുമായിരുന്നു. ഇരുവരും മുട്ടി വിളിച്ചുവെങ്കിലും അര്‍ച്ചന പുറത്തുവന്നില്ല. ഇങ്ങനെ ചെയ്യുന്നതിന് പിന്നിലെ ഭവിഷ്യത്തിനെക്കുറിച്ച് രഞ്ജിനിയും സാബുവും അര്‍ച്ചനയോട് സംസാരിച്ചിരുന്നു. ക്യാമറ ആകര്‍ഷണം മാത്രമല്ല പ്രധാന വെല്ലുവിളികൂടിയണെന്ന് ഇരുവരും അര്‍ച്ചനയെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു. എന്നാല്‍, തനിക്ക് ക്യാമറയില്ലാതെ പറ്റില്ലെന്നായിരുന്നു അര്‍ച്ചനയുടെ അഭിപ്രായം. രഞ്ജിനി ഇതേക്കുറിച്ചുള്ള കാര്യങ്ങള്‍ വിശദീകരിക്കുന്നതിനിടയില്‍ അര്‍ച്ചന തനിക്ക് പുറത്ത് പോകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. താരത്തിന് മാനസികമായി ചില് പ്രശ്നങ്ങളുണ്ടെന്നും മനോരോഗ വിദഗ്ദ്ധന്റെ ആവശ്യമുണ്ടെന്നും രഞ്ജിനി ബിഗ് ബോസിനോട് വ്യക്തമാക്കിയിട്ടുണ്ട്. ബിഗ് ബോസില്‍ എന്നും ട്വിസ്റ്റുകളാണ്. പ്രണയത്തിനൊപ്പം ദാ ഇപ്പോ മനോരോഗവും.