ബിഗ്ബോസ് വീട്ടിലെ ഏറ്റവും ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് അര്‍ച്ചന. എന്നാല്‍ ഇന്നലത്തെ എപ്പിസോഡ് ആരംഭിച്ചപ്പോള്‍ തന്നെ അര്‍ച്ചനയുടെ കരച്ചിലായിരുന്നു പ്രേക്ഷകര്‍ കണ്ടത്. ഭര്‍ത്താവിനെ മിസ് ചെയ്യുന്നു എന്നു പറഞ്ഞാണ് അര്‍ച്ചന കരഞ്ഞതെങ്കിലും എലിമിനേഷനില്‍ നിന്നും രക്ഷപ്പെടാന്‍ സിംപതി പിടിച്ചു പറ്റാനുള്ള ശ്രമമാണെന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍ വ്യാഖ്യാനങ്ങള്‍ എത്തിക്കഴിഞ്ഞു.
പാട്ടിനു ചുവട് വച്ച് എല്ലാവരും ദിവസം ആരംഭിച്ച ശേഷം പെട്ടന്നായിരുന്നു അര്‍ച്ചന കരച്ചില്‍ ആരംഭിച്ചത്. എന്താണ് പറ്റിയതെന്ന് സുരേഷ് ചോദിച്ചെങ്കിലും അര്‍ച്ചന ഒന്നും പറയാതെ മുറിയിലേക്കു പോവുകയായിരുന്നു. അര്‍ച്ചനയുടെ മൂഡ്ഓഫ് മാറ്റാനായി സുരേഷ് പാട്ടു പാടിയെങ്കിലും അര്‍ച്ചനയുടെ കരച്ചില്‍ മാറിയില്ല. പിന്നീട് മുറിയിലേക്ക് എത്തിയ പേളി അര്‍ച്ചന കരയുന്ന കണ്ട് കാര്യം ചോദിച്ചതോടെയാണ് ഭര്‍ത്താവിനെ മിസ് ചെയ്യുന്നുവെന്ന് പറഞ്ഞ് അര്‍ച്ചന പൊട്ടിക്കരഞ്ഞത്. തുടര്‍ന്ന് പേളി അര്‍ച്ചനയെ സമാധാനിപ്പിച്ചു. അര്‍ച്ചനയുടെ പൊട്ടിക്കരച്ചില്‍ കണ്ട് സുരേഷും സാബുവും കാര്യമന്വേഷിച്ച് എത്തി.സാബുവും സുരേഷും ഓരോ തമാശകള്‍ പറഞ്ഞ് അര്‍ച്ചനയെ ഉഷാറിലാക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് എല്ലാവരും എത്തി ഓരോന്ന് പറഞ്ഞ് സമാധാനിപ്പിച്ചതോടെയാണ് അര്‍ച്ചനയുടെ കരച്ചില്‍നിന്നത്.
എന്നാല്‍ എന്തു കാര്യത്തിനും ധൈര്യപൂര്‍വ്വം നില്‍ക്കുന്ന ആളാണ് അര്‍ച്ചന. അതുകൊണ്ട് തന്നെ ഭര്‍ത്താവിനെ മിസ് ചെയ്തത് കൊണ്ടാണ് കരഞ്ഞതെന്നുള്ള താരത്തിന്റെ വാദം സോഷ്യല്‍മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. പെട്ടന്നുളള കരച്ചിലും ഭര്‍ത്താവിനെ മിസ് ചെയ്യുന്നതായി പറയുന്നതും ഔട്ടാകും മുന്നേ ഉളള നാടകമാണോ എന്ന സംശയത്തിലാണ് ബിഗ്ബോസ് പ്രേക്ഷകര്‍.
ഇത്തവണ ഔട്ടാകാന്‍ സാധ്യതയുളള മത്സരാര്‍ത്ഥികളുടെ പട്ടികയില്‍ അര്‍ച്ചനയും ഉണ്ട്. അതുകൊണ്ട് തന്നെ കരച്ചിലിലൂടെ സിംപതി പിടിച്ചുപറ്റാന്‍ താരം ശ്രമിക്കുന്നുവെന്ന് കുറച്ചുപേര്‍ പറയുമ്പോള്‍ അതല്ല എന്തായാലും പുറത്താകുമെന്ന് അര്‍ച്ചനയ്ക്ക് ഉറപ്പുണ്ടെങ്കിലും സ്വയം പുറത്തു പോകാന്‍ ആഗ്രഹമുണ്ടെന്ന തരത്തില്‍ അഭിനയിക്കുകയാണെന്നാണ് മറ്റൊരു കൂട്ടര്‍ പറയുന്നത്. മുമ്പും പല താരങ്ങളും ബിഗ്ബോസ് എലിമിനേഷനിലെത്തിയാല്‍ പിടിച്ചുനില്‍ക്കാനായി സമാന തരത്തില്‍ കരച്ചിലുമായി എത്തിയിട്ടുണ്ട്.