ഓരോ ദിവസവും ബിഗ്‌ബോസ് ആരംഭിക്കുന്നത് പാട്ടോടും വ്യായാമത്തോടുമാണ്. ഇന്നലത്തെ എപ്പിസോഡില്‍ സുരേഷ് അംഗങ്ങളെ നാടന്‍ തല്ലാണ് പഠിപ്പിച്ചത്. എന്നാല്‍ അഭ്യാസമുറകള്‍ പറഞ്ഞു കൊടുത്ത സുരേഷിനെ ഒടുവില്‍ സംഘം ചേര്‍ന്ന് അടിക്കുന്ന അടവില്‍ മത്സരാര്‍ത്ഥികള്‍ ചേര്‍ന്ന് പഞ്ഞിക്കിടുകയായിരുന്നു.
ദിവസം എന്തെങ്കിലും തരത്തിലുളള വ്യായാമങ്ങള്‍ പരിശീലിച്ച ശേഷമാണ് ബിഗ്‌ബോസ് അംഗങ്ങള്‍ മറ്റു ജോലികളിലേക്കു കടക്കുന്നത്. ഇന്നലെ സുരേഷിന്റെ വക നാടന്‍ തല്ല് പരിശീലനമാണ് ബിഗ്ബോസ് അംഗങ്ങള്‍ക്ക് കിട്ടിയത്. നാടന്‍ തല്ലിന്റെ ഭാഗമായി പല അടവുകള്‍ സുരേഷ് കാണിച്ചുകൊടുത്തു. തല്ലിന്റെ ഭാഗമായി ഷിയാസിനു സുരേഷ് അടവ് പഠിപ്പിച്ചു. ഇതിനിടെ ഷിയാസ് മറിഞ്ഞു വീഴുന്നതായി അഭിനയിച്ചു ഒന്നും പറ്റിയില്ലല്ലോ എന്നു ചോദിച്ച് മറ്റു ടീം അംഗങ്ങള്‍ ഒന്നിനുമുകളില്‍ ഒന്നായി ഷിയാസിന്റെ പുറത്തേക്കു വീണു. തുടര്‍ന്ന് സാബുവിനെയും ശ്രീനീഷിനെയും സുരേഷ് ഇതുപോലെ പരിശീലിപ്പിച്ചു.
പിന്നീട് മത്സരാര്‍ത്ഥികള്‍ അന്യോന്യം അടവുകള്‍ പയറ്റി നോക്കി. സാബുവും പേളിയും തമ്മില്‍ പയറ്റിയതൊക്കെ പേളി മറഞ്ഞുവീഴുന്നിടത്താണ് അവസാനിച്ചത്. ഏറ്റവും ഒടുവിലായി അഭ്യാസം തീര്‍ന്നെന്ന് അരിസ്റ്റോ അറിയിച്ചിട്ടും സംഘം ചേര്‍ന്നുള്ള അടവ് കൂടെ പഠിക്കണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന് അവസാനത്തെ അടവായി സംഘം ചേര്‍ന്നുളള ആക്രമണം പരിശീലിപ്പിച്ച സുരേഷിനെ മത്സരാര്‍ത്ഥികള്‍ എല്ലാം ചേര്‍ന്ന് സംഘമായി ആക്രമിച്ചാണ് വ്യായാമം അവസാനിപ്പിച്ചത്. ഈ അഭ്യാസങ്ങളെല്ലാം തന്നെ പ്രേക്ഷകര്‍ക്കിടയില്‍ ചിരി പടര്‍ത്തിയാണ് വൈറലായത്. ഓരോ ദിവസം കഴിയും തോറും ബിഗ്ബോസില്‍ മത്സരം മുറുകുകയാണെങ്കിലും അംഗങ്ങള്‍ തമ്മിലുള്ള അടുപ്പമെല്ലാം കൂടി വരികയാണ്. അതുപോലെ തന്നെ മിനി സ്‌ക്രീന്‍ പ്രേക്ഷകരും ഇപ്പോള്‍ ബിഗ്ബോസ് ആരാധകരായി മാറിക്കഴിഞ്ഞു.