ബിഗ് ബോസ് അവസാനിക്കാന്‍ നാളുകള്‍ മാത്രം ബാക്കി നില്‍ക്കവേ ആരാണ് വിജയി എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. നൂറ് ദിവസവും മത്സരത്തില്‍ പിടിച്ച് നില്‍ക്കാന്‍ വേണ്ടി തന്ത്രപരമായ കളികളാണ് മത്സാര്‍ത്ഥികള്‍ ഹൗസില്‍ കാഴ്ചവെക്കുന്നത്. ഇവയില്‍ ഏറ്റവും ശ്രദ്ധേയമാണ്ബിഗ്‌ബോസിലെ പ്രണയജോഡികളായ പേളിയുടേയും ശ്രീനിയും. എന്നാല്‍ ഷോ ഒരോ ദിവസവും അവസാനത്തിലേക്ക് അടുക്കും തോറും ബിഗ്‌ബോസ് ഹൗസില്‍ നിര്‍ണായകമായ പല ട്വിസ്റ്റുകളും അരങ്ങേറുകയാണ്. പേളിയുടേയും ശ്രീനിയുടേയും പ്രണയം ആദ്യം മുതല്‍ തന്നെ പ്രേക്ഷകര്‍ സംശനിഴലിലാണ് കണ്ടത്. അതിന്റെ കാരണം പേളിക്കും ശ്രീനിക്കും മറ്റൊരു പ്രണയിനി ഉണ്ടായിരുന്നത് തന്നെ. നൂറ് ദിവസവും ഹൗസില്‍ പിടിച്ച് നില്‍ക്കാന്‍ വേണ്ടി പേളി നടത്തിയ ഗെയിം പ്ലാനാണ് പ്രണയമെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ ട്രോളന്മാര്‍.
ഇത്തലത്തെ എപ്പിസോഡിലായിരുന്നു രസകരമായ പേളിയുടെ തേപ്പ് പ്രേക്ഷകര്‍ കണ്ടത്. പേളിയുടെ തേപ്പ് മുന്‍പേ തന്നെ പ്രതീക്ഷിച്ചിരുന്നെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.ശ്രീനിഷിനോടും സുരേഷിനോടും പേര്‍ളി കാണിക്കുന്ന അടുപ്പം മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാനായുള്ള പേര്‍ളിയുടെ തന്നെ ഗെയിമിന്റെ ഭാഗമാണെന്ന് രഞ്ജിനി ഹരിദാസ് അടക്കമുള്ള മത്സരാര്‍ത്ഥികള്‍ നേരത്തെ പറഞ്ഞിരുന്നു. ശ്രീനിയെ വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്ന് പേളി പറഞ്ഞതോടെ അത്തരം ചര്‍ച്ചകളെല്ലാം അവസാനിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മറ്റൊരു തേപ്പ് കഥയാണ് ബിഗ് ബോസില്‍ അരങ്ങേറിയത്.
പേളി തന്നെ അവഗണിക്കുന്നതായി മനസിലാക്കി അത് ശ്രീനി ചോദ്യം ചെയ്തിരുന്നു. സംസാരിക്കാന്‍ താല്‍പര്യമില്ലാത്തത് പോലെയാണ് പെരുമാറുന്നതെന്നും ശ്രീനിഷ് തുറന്നടിച്ചിരുന്നു. പേളിയുടെ അനാവശ്യമായ വഴക്കിടലിനെ പറ്റിയും ശ്രീനി പറഞ്ഞതോടെ പേളി പിണങ്ങി പോവുകയായിരുന്നു. നീ മറ്റുള്ളവരോട് സന്തോഷത്തോടെ സംസാരിക്കുകമെന്നും എന്നോട് അങ്ങനെ അല്ലെന്നും തിരിച്ച് ശ്രീനിയെ പേളിയും കുറ്റപ്പെടുത്തിയിരുന്നു. ഇതോടെ പേളി കരയുകയായിരുന്നു.
ഇതിന് പിന്നാലെയാണ് പേളി നടത്തുന്നത് നാടകമാണെന്ന പരിഹാസവുമായി സോഷ്യല്‍ രംഗത്തെത്തിയിരിക്കുകയാണ്. 'നൈസായിട്ടങ്ങ് ഒഴിവാക്കിയല്ലെ'... എന്നും പേളി ബിഗ്‌ബോസിലെ തേപ്പുകാരിയാണെന്നും... പ്രണയം പേളിയുചെ വെറും കുതന്ത്രം മാത്രമാണെന്നും ആരോപിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ ഉയരുന്നത്.