Latest News

ബിഗ് ബോസിലേക്ക് പോകും മുമ്പ് ജോത്സ്യനോട് ചോദിച്ചപ്പോള്‍ കപ്പുമായിട്ട് മാത്രമേ തിരിച്ചു വരൂ എന്ന് പറഞ്ഞു; ഷോയില്‍ നിന്നിറങ്ങി കുറച്ചു നാള്‍ ഡിപ്രഷനിലൂടെയാണ് കടന്നു പോയി;ഷോയിലെ പണം കൊണ്ട് സിറ്റിയില്‍ 25 സെന്റ് സ്ഥലം വാങ്ങി; സ്വര്‍ണം മേടിച്ചു'; ലക്ഷ്മിനക്ഷത്രയുമായി വിശേഷങ്ങള്‍ പങ്ക് വച്ച് അനുമോള്‍

Malayalilife
ബിഗ് ബോസിലേക്ക് പോകും മുമ്പ് ജോത്സ്യനോട് ചോദിച്ചപ്പോള്‍ കപ്പുമായിട്ട് മാത്രമേ തിരിച്ചു വരൂ എന്ന് പറഞ്ഞു; ഷോയില്‍ നിന്നിറങ്ങി കുറച്ചു നാള്‍ ഡിപ്രഷനിലൂടെയാണ് കടന്നു പോയി;ഷോയിലെ പണം കൊണ്ട് സിറ്റിയില്‍ 25 സെന്റ് സ്ഥലം വാങ്ങി; സ്വര്‍ണം മേടിച്ചു'; ലക്ഷ്മിനക്ഷത്രയുമായി വിശേഷങ്ങള്‍ പങ്ക് വച്ച് അനുമോള്‍

ടെലിവിഷന്‍ ഷോകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് അനുമോള്‍. പിന്നീട് ബിഗ് ബോസ് മലയാളം സീസണ്‍ 7ല്‍ മത്സരാര്‍ത്ഥിയായി എത്തിയ അനു ടൈറ്റില്‍ വിന്നര്‍ ആയാണ് മടങ്ങിയത്. ഇപ്പോള്‍ ഷോയിലെത്തിയ സാഹചര്യവും ഷോയ്ക്ക് പിന്നാലെ ഉണ്ടായ മാറ്റങ്ങളും താരം പങ്ക് വച്ചിരിക്കുകയാണ്. ഉറ്റസുഹൃത്തായ ലക്ഷ്മി നക്ഷത്രയുടെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു താരം. ഷോയിലൂടെ തനിക്കുണ്ടായ നേട്ടങ്ങളെക്കുറിച്ചും ജീവിതത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ചും അനുമോള്‍ അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.

കുറച്ചധികം കടബാധ്യതകളും ലോണുമൊക്കെ ഉള്ളതുകൊണ്ടാണത്രെ അനുമോള്‍ ബിഗ് ബോസിലേക്ക് പോകാന്‍ തന്നെ തീരുമാനിച്ചത്. കോള്‍ വന്നപ്പോള്‍ ആദ്യം പറ്റില്ല ചേട്ടാ, എനിക്ക് പറ്റിയ ഇടമല്ല എന്നൊക്കെ അനുമോള്‍ പറഞ്ഞിരുന്നുവത്രെ. എന്തായാലും നിനക്ക് പറ്റും ഒന്ന് വന്ന് നോക്ക് എന്ന് അദ്ദേഹവും പറഞ്ഞു. അക്കാര്യം അടുത്ത സുഹൃത്തുക്കളോട് ചിലരോട് പറഞ്ഞപ്പോള്‍ ചിലര്‍ പോകേണ്ട, നിന്നെക്കൊണ്ട് സര്‍വൈവ് ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞു. എന്നാല്‍ മറ്റു ചിലര്‍ നിന്നെക്കൊണ്ട് പറ്റും, അവിടെ കരച്ചിലും ഫൈറ്റുമൊക്കെയല്ലേ എന്ന് പറഞ്ഞു.

എന്ത് തന്നെയായാലും ഞാന്‍ വലിയ വിശ്വാസിയാണ്. പോകുന്നതിന് മുന്‍പ് എന്തായാലും ഞാന്‍ ജോത്സ്യനോട് ചോദിച്ചതിന് ശേഷം മാത്രമേ എന്തും തീരുമാനിക്കുകയുള്ളൂ. പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കില്ല, ഞാന്‍ ഒരു ജോത്സ്യനോട് ചോദിച്ചപ്പോള്‍ തീര്‍ച്ചയായും പോകണം, കപ്പുമായിട്ട് മാത്രമേ തിരിച്ചു വരൂ എന്ന് അദ്ദേഹം പറഞ്ഞു. കുറേ അധികം പ്രയാസങ്ങള്‍ നേരിടേണ്ടി വരും, പക്ഷേ അതൊക്കെ അതിജീവിക്കണം എന്നും അദ്ദേഹം കൃത്യമായി പറഞ്ഞ് തന്നിരുന്നു. എന്നാലും എനിക്ക് വിശ്വാസമായില്ല, അദ്ദേഹം വെറുതേ പറയുന്നതാവും എന്ന് കരുതി. മറ്റ് രണ്ട് ജോത്സ്യന്മാരോടു കൂടെ ചോദിച്ചപ്പോള്‍ അവരും പറഞ്ഞത് അത് തന്നെയാണ് എന്ന് അനുമോള്‍ പറയുന്നു.

അതുപോലെ തന്നെയായിരുന്നു എനിക്ക് ബിഗ് ബോസ് ഹൗസില്‍. എല്ലാവരെയും കുടുംബമായി കാണാം എന്ന് കരുതിയാണ് വീടിനകത്തേക്ക് കയറിയത്. പുറത്തിരുന്ന് നിങ്ങള്‍ കാലിന്മേല്‍ കാലും കയറ്റിവച്ച് ഇരുന്ന് കാണുന്നത് പോലെയല്ല, അല്പം പ്രയാസം തന്നെയാണ് എന്ന് അനുഭവത്തില്‍ നിന്ന് അനുമോള്‍ പറഞ്ഞു.

ബിഗ് ബോസിന് ശേഷം ഉണ്ടായ സൈബര്‍ ആക്രമണം മൂലം താന്‍ കടുത്ത ഡിപ്രഷനിലേക്ക് പോയിരുന്നുവെന്നും, എന്നാല്‍ ആ അവസ്ഥയിലും തന്റെ പ്രോഗ്രാമുകളുമായി സജീവമായി പൊതുവേദിയില്‍ ഉണ്ടായിരുന്നുവെന്നും അനുമോള്‍ വ്യക്തമാക്കുന്നു.

പ്രേക്ഷകര്‍ ആരും പൊട്ടന്മാരല്ലെന്ന ബോധത്തോടെയാണ് താന്‍ ആ ഹൗസില്‍ നൂറു ദിവസം കഴിഞ്ഞതെന്ന് അനുമോള്‍ പറയുന്നു. നിരവധി ക്യാമറകള്‍ ഉള്ളതിനാല്‍ അവിടെ ചെറിയ കള്ളത്തരങ്ങള്‍ പോലും കാണിക്കാന്‍ കഴിയില്ലായിരുന്നു. എന്നാല്‍ തന്നെ വേദനിപ്പിച്ചപ്പോഴാണ് സഹിക്കവയ്യാതെ താനും തിരിച്ചടിച്ചതെന്നും, ആ ദേഷ്യവും വിഷമവും കൊണ്ട് പറഞ്ഞ കാര്യങ്ങളുടെ കുറ്റം താന്‍ സമ്മതിക്കുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു. 

തന്റെ പോസിറ്റീവുകള്‍ മാത്രമല്ല നെഗറ്റീവുകളും പ്രേക്ഷകര്‍ അറിയണമെന്ന ആഗ്രഹത്താലാണ് താന്‍ ഷോയിലേക്ക് പോയത്. എല്ലാ മനുഷ്യര്‍ക്കും കുശുമ്പും മറ്റ് വികാരങ്ങളും ഉണ്ടാകുമെന്നും, തന്നെ പിന്തുണച്ചവരെയും കുറ്റപ്പെടുത്തിയവരെയും തനിക്ക് നന്നായി അറിയാമെന്നും താരം പറഞ്ഞു.

ഷോയില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷം നിരവധി ഉദ്ഘാടനങ്ങളും പരിപാടികളും ഉണ്ടായിരുന്നുവെങ്കിലും താന്‍ ഡിപ്രഷന്റെ മൂര്‍ധന്യാവസ്ഥയിലായിരുന്നുവെന്ന് അനുമോള്‍ വെളിപ്പെടുത്തി. താന്‍ വിജയിയായത് അംഗീകരിക്കാന്‍ കഴിയാത്ത ഒരുപാട് പേരുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ ബിഗ് ബോസ് ഷോ കാണാത്തവരും ഫേസ്ബുക്കിലെ ചിലരും വളരെ മോശമായ രീതിയിലാണ് കമന്റുകള്‍ ചെയ്തത്.

പൊതുവേദിയില്‍ പോലും പറയാന്‍ പറ്റാത്ത തരത്തിലുള്ള ക്രൂരമായ കമന്റുകള്‍ കാണുമ്പോള്‍ ദേഷ്യം വരാറുണ്ടെന്നും, ചിലപ്പോഴൊക്കെ അവയ്ക്ക് തിരിച്ച് മറുപടി നല്‍കിയിട്ടുണ്ടെന്നും അനുമോള്‍ പറഞ്ഞു. ജീവിതത്തില്‍ യാതൊരു കാര്യവുമില്ലാതെ വെറുതെയിരുന്ന് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് അതൊരു മനഃസുഖമായിരിക്കാമെന്നും, എന്നാല്‍ ഈ നെഗറ്റീവ് കമന്റുകള്‍ കണ്ട് താന്‍ തളരുകയല്ല മറിച്ച് തനിക്ക് കൂടുതല്‍ വളര്‍ച്ചയാണ് ഉണ്ടാകുന്നതെന്നും താരം വ്യക്തമാക്കി.

നിങ്ങളുടെ നെ?ഗറ്റീവ് കമന്റ് കാണുമ്പോള്‍ എനിക്ക് പ്രചോദനം ആണ്. എയര്‍ പോര്‍ട്ടില്‍ എത്തിയപ്പോള്‍ എന്റെ നമ്പര്‍ ലീക്കായിരുന്നു. അത് നല്ലതായി. എത്രത്തോളും പ്രേക്ഷക പിന്തുണ ഉണ്ടെന്ന് എനിക്ക് അപ്പോഴാണ് മനസിലായത്. ഒരുദിവസം പത്ത് അഞ്ഞൂറ് കോളുകള്‍ വരും. എന്നെ സ്‌നേഹിക്കുന്ന കുറേ പേരുള്ളപ്പോള്‍ ഈ നെഗറ്റീവ് കമന്റുകളൊന്നും എനിക്ക് ഒന്നുമില്ല. അവരോട് എനിക്ക് പുച്ഛം മാത്രം. ചേച്ചിയാണ് എല്ലാ കാര്യങ്ങള്‍ക്കും എനിക്ക് വേണ്ടി നിന്നത്. ജോലി വരെ മാറ്റിവച്ച് ചേച്ചിയാണ് എനിക്ക് വേണ്ടി നിന്നത്. ഇതിനിടയില്‍ ചേച്ചി ഗര്‍ഭിണി ആയിരുന്നു. അത് അബോഷനായി', എന്നും അനുമോള്‍ കൂട്ടിച്ചേര്‍ത്തു.

ഷോയിലൂടെ തനിക്കുണ്ടായ നേട്ടങ്ങളെക്കുറിച്ചും ജീവിതത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ചും അനുമോള്‍ അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.
''ബിഗ് ബോസില്‍ വിജയിച്ചശേഷം ഒരു കാര്‍ കിട്ടി. ആദ്യം വാങ്ങിയ കാര്‍ കിയയാണ്. അതിന് മുമ്പ് ഒരു ആള്‍ട്ടോയാണ് ഉണ്ടായിരുന്നത്. അത് ഇപ്പോഴും വീട്ടിലുണ്ട്. വിറ്റിട്ടില്ല. മുമ്പ് ഒരു വീട് വെച്ചിരുന്നു. അത് എന്റെ സഹോദരിക്ക് വേണ്ടി ഞങ്ങള്‍ എല്ലാവരും ചേര്‍ന്ന് വെച്ച് കൊടുത്ത വീടാണ്. അതിന്റെ ലോണായ മുപ്പത് ലക്ഷത്തെ കുറിച്ചാണ് ഞാന്‍ പലപ്പോഴായി പറഞ്ഞിട്ടുള്ളത്.

 ബിഗ് ബോസില്‍ പോയി സമ്പാദിച്ച പണം കൊണ്ട് ഞാന്‍ സിറ്റിയില്‍ തന്നെ ഒരു 25 സെന്റ് സ്ഥലം വാങ്ങി. പണ്ട് മുതല്‍ സിറ്റിയില്‍ സ്ഥലം വാങ്ങണം, അവിടെ ഒരു വീട് വെക്കണം എന്നൊക്കെ ആഗ്രഹമുണ്ടായിരുന്നു. സിറ്റിയില്‍ സ്ഥലം മേടിക്കുന്നത് ഒരു അസറ്റാണല്ലോ. നല്ലൊരു തുക അതിന് ചിലവായി. പിന്നെ കുറച്ച് സ്വര്‍ണം വാങ്ങി. എല്ലാം ബാങ്ക് ലോക്കറിലാണ്. എല്ലാവര്‍ക്കും അറിയാമായിരിക്കും, ഒരു രൂപ പോലും കളയാത്ത ആളാണ് ഞാന്‍.

Read more topics: # അനുമോള്‍.
anumol about bigg boss and after life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES