ടിവി പരിപാടികളില്‍ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളിലൊരാളാണ് അനുമോള്‍. ടെലിവിഷന്‍ താരം തങ്കച്ചനുമായുള്ള കോമ്പോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നാലെ തങ്കച്ചനും അനുവും തമ്മില്‍ പ്രണയത്തിലാണ് എന്ന രീതിയിലും വാര്‍ത്തകള്‍ പ്രചരിച്ചു. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ അനുമോള്‍ രംഗത്ത് വന്നിരിക്കുകയാണ്.
അനുവിന്റെ വാക്കുകള്‍.. 'ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരോട് നിങ്ങള്‍ക്ക് നാണമില്ലേ? എന്നാണ് എനിക്കു ചോദിക്കാനുള്ളത്. ഇതൊക്കെ കേട്ടാല്‍ എനിക്ക് ഒന്നും തോന്നാറില്ല. എന്നാല്‍ തങ്കച്ചന്‍ ചേട്ടന്‍ അങ്ങനെയല്ല. ചേട്ടന് ഇതൊക്കെ കേള്‍ക്കുമ്പോള്‍ നല്ല വിഷമം ഉണ്ട്. അദ്ദേഹത്തിന്റെ കല്യാണമൊക്കെ ഉറപ്പിച്ചു വെച്ചിരിക്കുന്നതാണ്' അനുമോള്‍ പറയുന്നു.
തങ്കച്ചനുമായിട്ട് ഉള്ള ബന്ധം അനുമോള്‍ നേരത്തെയും വ്യക്തമാക്കിയിട്ടുള്ളതാണ്. തങ്കച്ചന് താന്‍ എപ്പോഴും ഒരു അനുജത്തിയാണെന്നും തനിക്ക് തങ്കച്ചന്‍ മൂത്ത ചേട്ടനാണെന്നുമാണ് അനു പറഞ്ഞിരിന്നു. പരിപാടിക്ക് വേണ്ടി മാത്രമാണ് ഞങ്ങള്‍ പെയര്‍ ആകുന്നത് എന്നും താരം പറഞ്ഞിരിന്നു
മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ് അനുമോള്‍. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് അനുമോള്‍ ആദ്യം മിനിസ്‌ക്രീനിലേക്ക് എത്തുന്നത്. പിന്നീടായിരുന്നു സ്റ്റാര്‍ മാജിക്കിലേക്കുള്ള വരവ്. അധികം വൈകാതെ തന്നെ അനുമോള്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു.
സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു താരമാണ് തങ്കച്ചന്‍ വിധുര. സ്‌കൂള്‍ കാലഘട്ടം മുതലേ തന്നെ മിമിക്രിയിലും മ്യൂസിക് ട്രൂപ്പുകളിലും സജീവമായിരുന്നു താരം. പരോള്‍, കുട്ടനാടന്‍ ബ്ലോഗ് തുടങ്ങിയവയാണ് തങ്കച്ചന്‍ അഭിനയിച്ച പ്രധാന സിനിമകള്‍.